2008, ജൂലൈ 25, വെള്ളിയാഴ്‌ച

സഹായം + കരുംനുണ

സഹായം
---------
കൈ വളറ്ന്നോ
കാല്‍ വളറ്ന്നോ
യെന്ന് നോക്കിയിരിക്കെ,
ഒരു നാളവളെന്നോടോതി
യെന്‍ കൈ പിടിക്കുക.
കൈ പിടിച്ച് നടത്തി
വളറ്ത്തി വലുതാക്കി
യവളെയെന്‍ സഖിയാക്കി
മടുത്തതിനാലൊരു നാള്‍
മറ്റുള്ളോറ്ക്ക് തുണയാക്കി
സഹായിച്ചിടുന്ന ഞാനെങ്ങനെ
പീഡനക്കേസിലറസ്റ്റിലായി?.
...............................

കരുംനുണ
-------------
കയ്യിലുള്ളയീയൊരെലി

ചത്തതിനൊപ്പമെന്‍ മനവും

ചത്തതിനാലെ

പ്പടിയിപ്പടിയൊരു ക്ലിക്കിടു

മെന്നോറ്ത്തപ്പോളെന്‍

ഹൃദയത്തിലൊരിടിയും

വെട്ടിയപ്പോളതാ

വീട്ടിലഞ്ചാറെലിയും ചത്തു!.


26 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

വെറുതെ, വെറും വെറുതെ....

ശ്രീ പറഞ്ഞു...

ഹ ഹ. കൊള്ളാമല്ലൊ.

കരുംനുണയ്ക്കെന്താ ഇത്ര വല്യ ഫോണ്ട്?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കരും നുണ ശരിക്കും മനസ്സിലായില്ല..മുട്ടന്‍ അക്ഷരം കാരണം..സഹായം നന്നായി ..

OAB/ഒഎബി പറഞ്ഞു...

ഇത്രേം വലിയ ഫോണ്ട് കണ്ട ഞാനും ചോദിച്ചു.
ഇത്രയും വലുതൊ?

വരികള്‍ വായിക്കാവുന്ന രൂപത്തില്‍ ആക്കിയിരിക്കുന്നു എന്ന് തോന്നുന്നു. എനിക്കിത്രയൊക്കെയേ അറിയൂ..

ശ്രീ..കാന്താരിക്കുട്ടി അഭിപ്പ്രായങ്ങള്‍ക്ക് (തിരുത്തലിന്‍) വളരെ നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹും, കരും നുണ തന്നെ

ദിലീപ് വിശ്വനാഥ് പറഞ്ഞു...

നല്ല സഹായം.

പൊറാടത്ത് പറഞ്ഞു...

“മടുത്തതിനാലൊരു നാള്‍ മറ്റുള്ളോറ്ക്ക് തുണയായി സഹായിച്ചിടുന്ന..”

വെല്ല്യ്യേ സഹായം.. ! :)

അടീലെ ഫോണ്ട് സൈസ് ഇനീം കൊറഞ്ഞില്ല്യാലോ ഓ ഏ ബീ

siva // ശിവ പറഞ്ഞു...

അപ്പോള്‍ ഇതാണല്ലേ പണി....ഞാനും ഒരു പണിയും ഇല്ലാതെ നടക്കുകയാണേ...ഞാനും കൂടിക്കോട്ടെ...

ഗോപക്‌ യു ആര്‍ പറഞ്ഞു...

ആഹാ...ഇതാണല്ലെ സ്വഭാവം!!!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഒഎബി, എന്താണുദേശിക്കുന്നതു?
മനസ്സു മടുപ്പിക്കുന്ന എന്തെങ്കിലും?

Doney പറഞ്ഞു...

ഇത്രയ്ക്കു സഹായം പാടുണ്ടോ??

ധ്വനി | Dhwani പറഞ്ഞു...

ദൈവങ്ങളേ!!!!


'സഹായ സഹകരണങ്ങള്‍ നമുക്ക് പങ്കിടാം' എന്ന് പ്രൊഫൈലില്‍ എഴുതീട്ടുണ്ടല്ലോ. അതിക്രമം നോക്ക്യേ! ഞാനിവിടെ വന്നിട്ടേയില്ല!

എന്നാലും ആ കരുംനുണ, ഇത്രേം ഒച്ചകൂട്ടി പറയണമായിരുന്നോ?

Unknown പറഞ്ഞു...

oab
കൊള്ളാട്ടോ
ആര്‍ക്കിട്ടാണോ ഇത്ര ദേഷം ഈ മുട്ടന്‍ ഫോണ്ട്
എന്റെ
മാഷെ
കണ്ണ് തള്ളീ പോയി

രസികന്‍ പറഞ്ഞു...

ഒ.എ.ബീ‍ ... ഉം....... ങാ.....
നടക്കട്ടെ നടക്കട്ടെ ..
കൊതിപിടിച്ച നുണയന്‍

നന്നായിരുന്നു
സസ്നേഹം രസികന്‍

smitha adharsh പറഞ്ഞു...

അമ്പമ്പോ,ഇങ്ങനേം കാരും നുണ ഉണ്ടാവ്വോ?

ഒരു സ്നേഹിതന്‍ പറഞ്ഞു...

കരുംനുണ...
ഇവിടെ എന്താ സംഭവം...?
അല്ല, സത്യത്തിൽ എന്താണു?

mmrwrites പറഞ്ഞു...

അതെ, എങ്ങനെ പീഡനക്കേസിലറസ്റ്റിലായി..? പിന്നെയും സംശയം ബാക്കി..
നമ്മുടെ പെണ്മക്കള്‍ക്കെന്തുചൊല്ലിക്കൊടുത്തു
വളര്‍ത്തും..?

mmrwrites പറഞ്ഞു...

നട്ടാല്‍ കിളിര്‍ക്കാത്ത നുണ തന്നെ..

ajeeshmathew karukayil പറഞ്ഞു...

nuna parayan oru kavithayenthina OAB.veruthe samsarichal pore?

sv പറഞ്ഞു...

മറ്റുള്ളോറ്ക്ക് തുണയാക്കി
സഹായിച്ചിടുന്ന ഞാനെങ്ങനെ
പീഡനക്കേസിലറസ്റ്റിലായി?.


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

പീഡന കേസ് മനസ്സിലായി,മറ്റേതു് ഇത്രേം വലുതാക്കിയിട്ടും, സത്യമായിട്ടും മനസ്സിലായില്ല.

അജ്ഞാതന്‍ പറഞ്ഞു...

Hummmm.........
I can’t believe it...
-------------------------
Learn more... Think more... Write more...
--------------------------
Wish you all the best...

നന്ദ പറഞ്ഞു...

ഹൊ! നുണയുടെ വലിപ്പം ഫോണ്ടിനെ ആശ്രയിക്കുമോ?

ഗീത പറഞ്ഞു...

ഇത്രെം വലിയ സഹായിയാവണ്ടാ...

ആ നുണ എന്താ?

OAB/ഒഎബി പറഞ്ഞു...

പ്രിയ ഉണ്ണിക്ര്ഷണന്‍- അതു തന്നെ

വാല്‍മീകി- അല്ലപിന്നെ?

പോറോടത്ത്- അതേ..ഫോണ്ട് ചെറുതാക്ക അറിയാഞ്ഞിട്ടാ..

ശിവ- ഇല്ല ഈ പണിക്ക ആരും ഷെയറ് വേണ്ട്. :)

ഗോപക്- സ്വഭാവൊ? അയ്യേ...അതല്ലെ ഭാവന :).

അനില്‍- നൊ, അങ്ങനെ ഒന്നും ഇല്ല.

ഡോണീ- ഒരിക്കലും പാടില്ല.

ധ്വനി- കള്ളന്‍, അതും കണ്ടു പിടിച്ചല്ലേ...

അനൂപ്- ശരിയാ എന്റേതും. ഒരു കൈ പിഴയാ..

രസികന്‍- നടക്കൂല, നടക്കൂല....താങ്ക്സ്.

സ്മിത ആദറ്ശ്- അവിടെ കിടക്കട്ടെ കുട്ടീ...

സ്നേഹിതന്‍- അറിഞ്ഞില്ലെ. ഞാന്‍ കവിത എഴുതീന്ന്...

mmrwrites- രണ്ടും ശരിയായ ശംസയം.

mmrwrites- അപ്പൊ നട്ട് നോക്കിയിരിക്കുന്നല്ലെ. :)

അജേഷ്- അപ്പൊ ഇത് കവിതയാണല്ലെ...:)

sv- അതാണ്‍ ചോദ്യം...നന്ദി.

എഴുത്തുകാരി- ഒന്ന് മനസ്സിലായല്ലൊ. മറ്റേത് പറഞ്ഞ് തരാം.

ശാബു- അവസാനം നീ ഇവിടെ എത്തിയല്ലെ. നന്ദി.

നന്ദ- അതൊരു വല്ലിയ നൊണയാ..പിന്നെ ഒരു കൈ പിഴയും.

ഗീതാഗീതികള്‍- ഒരിക്കലുമില്ല. നുണ എന്താന്ന് ഞാന്‍ എല്ലാവറ്ക്കും പറഞ്ഞ് തരാം.

ഈയൊരെലി:- മൌസ് കേട് വന്നാലെങ്ങനെ ഞാന്‍ ക്ലിക്ക് ഇടും. എനിക്കറിയില്ല. കമ്പൂട്ടറ് മുതലാളി ഉപയോഗിക്കുന്നതാ. നാളെ അവന്‍ വന്നാ പാര വെക്കാന്‍ ഇഷ്ടം പോലെ ആളുണ്ടേയ്...(വെള്ളിയാഴ്ച ഒഴിവിലാണ്‍ എന്റെ ഇതിന്മേലുള്ള കളി) അപ്പൊ ഒന്ന് ഞെട്ടി.
പിന്നെ പറഞ്ഞതാ നുണ. ആ ഞെട്ടലില്‍ “വീട്ടിലെ അഞ്ചാറെലിയും ചത്തു”. ഇത്രേയുള്ളു.

നന്ദി സുഹൃത്തുക്കളെ, ഇനിയും സഹകരണങ്ങള്‍ ആഗ്രഹിച്ച് കൊണ്ട്. നമുക്കെല്ലാം ദൈവം നല്ലത്
വരുത്തട്ടെ എന്ന പ്രാര്‍ത്തനയോടെ...ഒഎബി.

നരിക്കുന്നൻ പറഞ്ഞു...

oab.

കാണാന്‍ വൈകി. നല്ല സഹായമായിരുന്നു. എങ്കിലും ഈ നാട്ടാരുടെ ഒരു കാര്യെ. എന്ത് സഹായം ചെയ്താലും ഈ കാലത്ത് ഉപദ്രവേ ആകൂ. പിന്നെ പെരു നുണ, പെരും ഫോണ്ടില്‍ കണ്ടപ്പോഴേ മനസ്സിലായി.

സൂപ്പര്‍ മാഷേ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില