വേരുകള്‍ ബാക്കി നിറ്ത്തി
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.
എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.
കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.
പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന് തണല്‍ തേടിയൊരു നാള്
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന് മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ് മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.
-----------------------
കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.
എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.
കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.
പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന് തണല്‍ തേടിയൊരു നാള്
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന് മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ് മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.
-----------------------
കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.
14 അഭിപ്രായങ്ങൾ:
എന്നെ ഇവിടന്ന് ഓടിക്കണ്ട. കണ്ടറിഞ്ഞ് ഞാനെപ്പഴോ ഓടിയൊളിച്ചിരിക്കുന്നു. :):)
((((((ഠേ)))))
റബ്ബര്‍ ഷീറ്റ് ഒരു കിലൊക്കു നല്ല വിലകിട്ടുന്ന ഈക്കാലത്തു ഒണക്ക മരം വെട്ടരുതെന്നു പറയുന്നൊ ദുഷ്ടാ.
ഇത്രയും നാളും മറ്റുള്ളവര്‍ക്കു തണലേകി നിന്ന ആ പടു വൃക്ഷത്തെ വെട്ടരുത്.. അതിന്റെ വയസ്സുകാലത്ത് അതിനാവശ്യമായ വെള്ളവും വളവും കൊടുത്ത് നമുക്കു പറ്റുന്ന പോലെ പരിപാലിക്കണം
നല്ല ചിന്തകള്‍ ..നല്ല വരികള്‍
bassiirikkaa!!pinne varaam!!
സങ്കടപ്പെടണ്ട, ആരും വെട്ടിക്കളയാന്‍ പോകുന്നില്ല.
ചിന്തകള്‍ നന്നായിട്ടുണ്ട്
കിഴവന് മരമാണ് എങ്കിലും "പഞ്ചാര" യടിക്കുന്നവര്ക്കെന്കിലും തണല്‍ കൊടുക്കുന്നുണ്ടല്ലോ..
നന്നായിരിക്കുന്നു....
ഈലോകം അങ്ങനെ ആയിതീർന്നിരിക്കുന്നു....
പഴയതെല്ലാം മറന്ന്, ഇപ്പൊൾ ഉള്ള ലാഭം മാത്രം കണക്ക്കൂട്ടുന്നു... അത് പതുക്കെ അവന്റെ തന്നെ നാശത്തിലേയ്ക്ക് ക് നയിക്കുന്നു.
kollaam kettoaaa
എങ്കിലും മരമൊരു വരമല്ലേ..
ഏടുക്കുന്നതിനേക്കാൾ ഏകുന്നതിലല്ലേ മഹത്വം.
വരികൾ നന്നായിരിക്കുന്നു
നല്ല കത്തി .... ആദ്യം വന്നപ്പോൾ തലയിൽ പെട്ടന്നു കയറാത്തത്കൊണ്ട് .. കൊടുവാളെടുക്കാതെ തിരിച്ചുപോയി. കത്തിക്കാരന്റെ നിരൂപണം താഴെകണ്ടപ്പോൾ “സങ്ങതി പുടികിട്ടീ”
നന്നായിരുന്നു എന്നു പ്രത്യേകം പറയുന്നില്ല ( എനിക്കു മനസ്സിലായില്ലാ എങ്കിലും ഇവിടെ പുത്തി ജീവികൾ ഉണ്ടല്ലോ എന്നത് സമാധാനത്തിൽ കുഴച്ച ആശ്വാസം തരുന്നു )
സസ്നേഹം രസികൻ
‘എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.‘
നമ്മള് പ്രവാസികള്‍ എന്നും നമുക്ക് വിഷയങ്ങളാകുന്നു. അതെ മാഷേ, ഒരിക്കല്‍ നമ്മളും വെട്ടിമാറ്റ്പ്പെടും.
നല്ല കവിത.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ