ആദ്യം മുതൽക്കേ എല്ലാത്തിന്റെയും തുടക്കം അവളിൽ നിന്നായിരുന്നു.
ഞാനവൾക്ക് സോപ് ചീപ് കണ്ണാടി, ചാന്ത് പൊട്ട്, കുപ്പിവള അങ്ങനെ പലതും കാണിച്ച് കൊടുത്തു.
അതൊന്നും മൈന്റ് ചെയ്യാതെ......
....പിസ്സാഹട്ട്, ഹമ്പർഗർ, ചോക്കോബാർ, എന്നിങ്ങനെ അർത്ഥമറിയാത്ത കുറേ വാക്കുകളായിരുന്നു എപ്പോഴുമവളുടെ വാക്കിലും, നാക്കിലും.
............അവളുടെ നിർബന്ധത്തിന് വഴങ്ങിയാണല്ലൊ ഹോട്ടലിൽ റൂം എടുത്തത്!
...അവളതിന്റെ സുഖമനുഭവിച്ചങ്ങനെ കണ്ണുമടച്ച് കിടക്കുകയായിരുന്നു പോൽ. മരിച്ചെന്ന് കരുതിയല്ലെ ഞാൻ എണീറ്റോടിയത്!
പിന്നീടവൾ എന്നെ കാണാൻ കൂട്ടാക്കാഞ്ഞതെന്തെ,,,,,?
എന്നിട്ടും, എന്റെ വിവാഹത്തിന് ക്ഷണിക്കപ്പെടാതെ അവൾ വന്നു. ഞങ്ങളെ ആശിർവദിച്ച് കൊണ്ട് തന്ന സമ്മാന പൊതി ആദ്യം പൊട്ടിച്ചു. ഒരു പുസ്ഥകം! ‘ലൈംഗീക വിജ്ഞാനകോശം’ അതിന്റെ പുറം ചട്ടയിൽ ഇങ്ങനെ അച്ചടിക്കപ്പെട്ടിരുന്നു!
അടുത്ത ഞായറാഴ്ച അവളുടെ വിവാഹമാണ്. എന്നെ പ്രത്യേകം ക്ഷണിക്കയും ചെയ്തിട്ടുണ്ട്. ഞാനവൾക്ക് സമ്മാനമായി എന്ത് കൊടുക്കും? എന്നതാണ് ഇപ്പോൾ എന്നെ അലട്ടുന്ന ഒരേ ഒരു ചിന്ത,,,,,,
---------------------------------------
ബസ്റ്റോറിയിൽ ടിക്കറ്റ് നാസർ
കരം കൊടുങ്കള്‍ ഇങ്കെ ഇരിക്ക്
20 അഭിപ്രായങ്ങൾ:
ഈ കുഴിയിൽ ചാടാൻ തയ്യാറുള്ളവർക്ക് വേണ്ടി മാത്രം!!!
“ങേ..എന്തോ..”
അവൾ വിളിക്കുന്നു...
ഞാന്‍ പറയട്ടെ.... ഞാന്‍... പറയും.... അല്ലേല്‍ വേണ്ട നാറ്റക്കേസാവും... ഞാന്‍ പറയാന്‍ പോകുന്ന എല്ലാ സാധനോം അവളുടെ കൈയ്യില്‍ കാണാനിടയുണ്ട് അതോണ്ട് ആ കല്യാണത്തിനേ പോകാതിരിക്കുന്നതാവും നല്ലത്....
:)
എന്തായാലും അവൾ സ്നേഹമുള്ളവളാണ്. അത് കൊണ്ടാണല്ലോ ക്ഷണിച്ചില്ലെങ്കിലും വിവാഹത്തിന് വന്നതും സമ്മാനം തന്നതും.
അവള്‍ക്കൊന്നും വേണ്ട. അവള്‍ക്കെല്ലാം അറിയാം.
അവളൊരു പുലിയല്ല...!
ഒരു... സിംഹി!
ഇനി ആ വഴി പോവണ്ട!
സമ്മാനം നേരത്തെ കൊടുത്തല്ലോ .......
"ലൈംഗീക വിജ്ഞാനം".ഇനി മറ്റൊന്നിന്റെ
ആവശ്യമുണ്ടെന്നു തോന്നുന്നില്ല ...............
ക്ഷണിക്കാതെ കല്യാണത്തിന് വന്നവളുടെ കല്യാണത്തിന് ക്ഷണിച്ചാലും പോവണ്ടാ ട്ടോ. അത് പാരയാ..അപ്പൊ പിന്നെ ഒന്നും കൊടുക്കേം വേണ്ടല്ലോ.
നിങ്ങളെ അവൾക്ക് നന്നായി മനസ്സിലായെന്ന് പുത്തകത്തിലൂടെ പറഞ്ഞല്ലൊ...ഇനീപ്പൊ അവളുടെ കല്യാണത്തിനു പോണത് നാണക്കേടാ...?!!
വിളിച്ച സ്ഥിതിക്ക് ഉണ്ട് പോരാം ..!
ഒരു പുസ്ഥകം! ‘ലൈംഗീക വിജ്ഞാനകോശം’ അതിന്റെ പുറം ചട്ടയിൽ ഇങ്ങനെ അച്ചടിക്കപ്പെട്ടിരുന്നു!
പുറം ചട്ട ഓ.കെ ...ഉള്ളില്‍ ഉള്ളത് വായിച്ചു നോക്കിയോ മാഷേ ...ഹ ഹ ...സുഖായി പോയി ഉണ്ട് ഒരേമ്പക്കവും വിട്ടു ഇങ്ങു പോരെ ...
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
കൊണ്ടറിഞ്ഞവനു കണ്ടറിയാന്‍ പേടിയോ...!
അതെന്താ അവളങനെ ചെയ്തത്!!!?
ഓ എ ബിക്കു ഈ പറഞ വിക്ഞാനം ഇല്ലേ...?
സംഗതികള്‍ അങിനെയാകുംബോള് ഒ എ ബിക്കും അറിയാമായിരിക്കുമല്ലോ തിരിച്ച് അവള്‍ക്കെന്താ വേണ്ടതെന്ന്?
സോറി അവളെ “നമുക്കറിയില്ലാല്ലോ” സംഗതികളൊക്കെ നിങള്‍ തമ്മിലല്ലേ.. അല്ലേല്‍ പറഞുതരാമായിരുന്നു...ഹല്ല പിന്നെ! :-)
ങേ!!!
ആ പുസ്തകത്തിന്റെ പേരുപറഞ്ഞത് മോശായിട്ടാ..സ്വന്തം പല്ലുകുത്തി മറ്റുള്ളോരെ മൺപ്പിച്ച പോലെയായി..
അവൾക്ക് “തടയാം നമുക്ക് ലൈംഗിക രോഗങ്ങൾ” എന്ന പൊത്തകം വാങ്ങിക്കൊട്..
:)
സന്തോഷ് പല്ലശ്ശന- നാറ്റക്കേസാകാൻ തക്ക ഒരു സാധനം,,,? ങാ പിടികിട്ടി പറയണ്ട. ഞാൻ പോണുല്ല.
വശംവദൻ- സ്നേഹോ...അതൊന്നല്ല. വണ്ടീം വലീം ഒഴിവായല്ലൊ എന്ന് വിചാരിച്ചാവാം.
കുമാരന് | kumaran- അതായിരിക്കാം. :)
jayanEvoor- അള്ളോ..അങ്ങനെയാണൊ?
ഇല്ല. പോണില്ല.
സ്വതന്ത്രന്- ഇല്ല അല്ലെ?
raadha- രാധയും അങ്ങനെ പറയുമ്പൊ,,,,ന്നാ വേണ്ട.
വീ കെ- ഇല്ല ഇനി ആ വഴിക്കില്ല.
തെച്ചിക്കോടന്- ഉണ്ടാ പോരാ, എനിക്ക് ഉണ്ടേടത്ത് ഉറങ്ങേം വേണം. :)
ഭൂതത്താന്‍- വായിച്ചപ്പോഴാ ഈ സംശയമുണ്ടായെ...പിന്നെ മേലെ പറഞ്ഞ പോലെയെ പറ്റൂ.
അക്കാര്യത്തിൽ ഞാൻ നിങ്ങളോടൊപ്പം.
കൊട്ടോട്ടിക്കാരന്..അന്തമില്ലായ്മക്ക് ബുദ്ധിയോടെ മറുപടി...
അനിൽ@ബ്ലൊഗ്- അതും മതി.
ഭായി- അപ്പറഞ്ഞ വിജ്ഞാനം ഉണ്ടായിരുന്നെങ്കിൽ പാതി വഴി വച്ച് എണീറ്റോടില്ലായിരുന്നല്ലൊ. പിന്നെ
എന്തവളെന്നെ പഠിപ്പിക്കണം?
Areekkodan | അരീക്കോടന്‍- ഭയപ്പെടരുത്
ബിലാത്തിപട്ടണം /- അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല. പിന്നെ... അതിന്റെ ആവശ്യ്യോമില്ലല്ലൊ
Typist | എഴുത്തുകാരി- അത്രേം മതി.
വന്നവർക്കും പറഞ്ഞവർക്കും ഇനി വരാനുള്ളോർക്കും ഈ സാധാരണന്റെ കൂപ്പു കൈ.നന്ദി..
നിങള്‍ ഹോടലില്‍ നിന്ന് ഓടിപ്പോയതു കൊണ്ടാണ് അവര്‍ നിങള്‍ക്ക് ആവശ്യം ഉണ്ടെന്ന് കരുതിയ പുസ്തകം തന്നത്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ