2010, ജനുവരി 1, വെള്ളിയാഴ്‌ച

ഓഎബീ'സ് നൈറ്റ് ഔട്ട്

മൂന്ന് മാസത്തോളമായി സ്വന്തംവണ്ടിഗേരേജിൽ കേറ്റിയിട്ട്. ബോഡിപ്പണിയും മറ്റും കഴിഞ്ഞ അവളെയും കുട്ടിയെയും കണ്ടിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു.

അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ.
മഴ
കുറച്ചൊന്ന് കുറഞ്ഞപ്പോൾ തെല്ലൊരാശ്വാസം. മെഴുതിരിയും ഒരു ചാവി തീപ്പെട്ടിയും വാങ്ങി ഒരോട്ടോയുടെ കുഞ്ഞി ചക്രം പോലും കാണാതെ തണുത്ത് പൂതപ്പിടിച്ച് വിശന്ന് വലഞ്ഞ് ഒന്നര കി:മി: നടക്കാൻ തന്നെ തീരുമാനിച്ചു.

ബാഗിൽ നിന്നും തോർത്തെടുത്ത് തലയിലിട്ട് ഇറങ്ങി. റോഡിന്റൊരു വശം ഒന്ന് രണ്ട് വീട്. അത് കഴിഞ്ഞാൽ മരങ്ങൾ തിങ്ങി നിറഞ്ഞ കാലി സ്ഥലം. അതിലെ ഒന്ന് രണ്ട് പ്രാവശ്യമേ നടന്നിട്ടുള്ളു. അപ്പോഴാണ് ഓർത്തത് കുറച്ചപ്പുറം പാതയോരത്ത് എന്നോ പൊളിഞ്ഞ് വീണ അമ്പലത്തിൻ കരിങ്കൽ തൂണുകളും മറ്റും. താഴെ പാതസരം കിലുക്കി ഒഴുകിയിരുന്ന ചാലിയാറിലെ വെള്ളം,അരമണി, തളകൾ കിലുക്കി കോമരം പോൽ തുള്ളി പേടിപ്പെടുത്തി പായുന്നത് ഇടി മിന്നലിൽ നന്നായി കാണാം. ഒരു ഭയം ഉടലെടുക്കാനുള്ള എല്ലാ വിധ സാങ്കേതികത്വവും അടങ്ങിയ അന്തരീക്ഷം! “നിശീഥി നീ നിശീഥി നീ...ഞാനൊരു രാപാടീ....പോകാം നമുക്ക് പോകാം..” ഇങ്ങനെ ഒരു പാട്ടിന്റെ കമ്മിയുണ്ട്. ജിന്നിനെ ഇത് വരെ കാണാത്തതിനാൽ പേടിയില്ല. പക്ഷേ മനുഷ്യ യക്ഷന്മാർ??? എന്റെ വേഷം കാക്കി. കളക്ഷൻ അടങ്ങിയ ബാഗ്! പതിനഞ്ച് ദിവസം ജോലി ചെയ്ത കാശ്! ഓർത്തപ്പോൾ...?

ഉദിച്ചു ബുദ്ധി! കൈയ്യിലുള്ള മെഴുകു തിരി ഊതിക്കെടുത്തി ഇരുട്ടിൽ നടന്നു. വെളിച്ചമുണ്ടെങ്കിലല്ലെ അവരെന്നെ കാണൂ! ഞാനേതാ രോമൻ?
അങ്ങനെ ഒരു ചെകുത്താനെ കാണാനുള്ള എന്റെ ആഗ്രഹം സഫലീകൃതമാവാതെ സ്കൂൾ പടിക്കലെത്തി.
സാദാരണ മദ്രസ്സ പടിക്കൽ ബസ്സിറങ്ങി ഒരു ചിറവരമ്പിൽ കൂടിയാണ് നടക്കാറ്. ഈവഴിക്ക് നടന്ന് കൂടുതൽ പരിചയമില്ല. എങ്കിലും ഇതിലെ വരുന്നവർക്ക് എളുപ്പമുള്ള വഴി ആയതിനാലാണ് അതിലെ പോകാമെന്ന് വച്ചത്.

കത്തിച്ച മെഴുകുതിരിയെ മഴത്തുള്ളികൾ പിന്നെയും വീണ് കെടുത്തിയതല്ല പ്രശനം. മെഴുകുതിരി ഇറക്കവും കൊടുവളവുമായ റോഡിൽ വീണതായിരുന്നു. പിന്നെ?തീപ്പെട്ടി നനഞ്ഞ് കുതിർന്ന് പൊളിഞ്ഞ് പാളീസായതായിരുന്നു. ചിന്താവിഷയം ഘനീഭവിക്കുന്ന മുന്നെ കൊടുവളവിനപ്പുറത്ത് നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന ടോർച്ച് വെളിച്ചം ആനന്ദമേകി.

ആ നീണ്ട് വരുന്ന വെളിച്ചത്തിൽ; തലയിലൊരു മുണ്ടും, ബോംമ്പെ അങ്ങാടി കാണാൻ കൂട്ടരോടൊത്ത് പോയപ്പൊ വാങ്ങിയ സ്റ്റൈലൻ ബാഗ് തോളിൽ തൂങ്ങിയാടിയും, വേറെ ഒരു ഷോപ്പറും, പിന്നെ നനഞ്ഞ് കുതിർന്ന കാക്കി ഡ്രസ്സുമണിഞ്ഞ് കോത്താമ്പിയായി നിൽക്കുന്ന ഞാൻ, വീണ് പോയ മെഴുകുതിരിക്കായ് കുനിഞ്ഞപ്പോൾ, ടോർച്ചിനുടമക്ക് ഒരു ഭീകര ജീവിയായി തോന്നാൻ മാത്രം ഹേതുവാവുമെന്ന് ആരറിവാൻ?

ഹെന്റമ്മോ എന്നുച്ചത്തിൽ നിലവിളിച്ചയാൾ തൊട്ടടുത്ത വീട്ടിലേക്കുള്ള വഴിയെ ഓടിയത് കേട്ട്/കണ്ട് ഞൊടിയിടയിലെല്ലാം മനസ്സിലാക്കി, അയാളോടിയതിലേറേ സ്പീഡിൽ കൂരിരുൾ നിറഞ്ഞ കുണ്ടനിടവഴിയെ വെളിച്ചമൊന്നുമേ വേണ്ടാതെ ഞാനുമിറങ്ങി ഓടി.
അല്ലെങ്കിൽ? നാട്ടുകാർ ഓടിക്കൂടി കിട്ടിയ തെങ്ങിൻ മടലുമായി ‘ഭീകര ജന്തു’വിനെ കൈകാര്യം ചെയ്ത് ചുരുട്ടി കൂട്ടിയ ശേഷം, ആരാ? “അക്കരമ്മലെ---- ന്റെ ഓനാ” എന്ന് പറയുമ്പോൾ ആ അല്പായുസ്സിലും ഞാൻ, കരിവാരി തേച്ച് കള്ളനായി അഭിനയിച്ച് പിടിക്കപ്പെട്ട ശ്രീനിവാസനെന്ന ‘ചോർ’ ചിരിക്കുമ്പോലെ ചിരിക്കുമായിരുന്നേനെ.


ഇടവഴി കഴിഞ്ഞ് ഒറ്റയടിപ്പാതയിലേക്ക് കേറിയതും ഒരു കാലിലെ ഹവായ് ചെരുപ്പ് മിന്നൽ വേഗത്തിൽ ആകാശം പൂകുന്നത് മിന്നൽ വെളിച്ചത്തിൽ ഞാൻ ശരിക്കും കണ്ടിരുന്നു. പിന്നെ കാൽ നടയിൽ നിന്നും കോറ ചീന്തും പോലെ ഒരൊച്ചയും. കെട്ട് പോയ ബോധം തിരിച്ച് വന്നപ്പോൾ സർക്കസ്സ് കാരെ പോൽ മുന്നോട്ടും പിന്നോട്ടുമായ് നട പിളർത്തിയിരിക്കുന്ന എന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല!

ഒലിച്ച് കൊണ്ടിരിക്കുന്ന ആ ചളി വെള്ളത്തിൽ നിന്നും മുക്കി മുരണ്ടെണീറ്റ് പിന്നിൽ വല്ലതും ഒലിച്ച് പോയിട്ടുണ്ടൊ എന്ന് ഞാൻ തപ്പി നോക്കി. ഫാഗ്യം! പാന്റ്സ് രണ്ടായിക്കിറിയതൊഴിച്ചാൽ
, രാത്രി രണ്ടാം ഭാവത്തിൽ, തുട, കടീപ്രദേശം എന്നിടങ്ങളിലുള്ള വേദനയും അശ്മരി, മല, മൂത്ര, അധോവാതസംഗം ഗ്രഹ നിലയും ഒന്നിനൊന്ന് മെച്ചമായപ്പോൾ വ്യാഴം അഞ്ചാം ഭാവത്തിലും രാഹു ആറാം ഭാവത്തിലും ശനി ജന്മത്തിലുമാണുള്ളത്. പോരെ പൂരം! (എനിക്കൊന്നും മനസ്സിലായിട്ടില്ല ട്ടൊ)

ഇനിയാണ് പാലം! ഒരു ഒടിഞ്ഞ് പോയ വൈദ്ധ്യുതി ‘പോസ്റ്റുംകാൽ’ന്റെ തല ഭാഗം. അതിൽ കൂടി ഒറ്റച്ചെരുപ്പുമിട്ട് ഒറ്റയടി അളന്ന് വച്ച് പാടത്തേക്കിറങ്ങി. ‘ഹാവൂ...ഖിയാമം നാളിൽ സിറാത്ത് പാലം കടക്കാൻ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ല’ ആശ്വാസം.

വരമ്പ് അവസാനിക്കുന്നുടത്ത് മൺ തിട്ട!!അപ്പോൾ ചെറുതോടിൻ കവുങ്ങ് പാലമെവിടെ? പിന്നെയും
വഴി മുട്ടി!വരമ്പ് മാറിപ്പോയതായിരിക്കാം. മേലെ വരമ്പ്, താഴെ വരമ്പ്?? എല്ലായിടത്തും തഥൈവ. പിന്നെ വിട്ടു വണ്ടി മേലോട്ട്. ചിറവരമ്പിലെത്തി ശരിക്കുള്ള വഴിയെ നടന്ന് അടുത്ത പുരയിടത്തിലെ പറമ്പിലേക്ക് കേറി.മഴക്ക് കുറച്ച് ശമനം വന്നിരുന്നെങ്കിലും മരങ്ങൾ തിമിര്‍ത്തു പെയ്യുകയാണ്.ആ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ ഒരു സൂചി വീണാൽ? പോലും കേൾക്കില്ല.

ഇത് വരെ പൊട്ടിയ ഓലപ്പെടക്കത്തിന്റെ ഒച്ച കേട്ട് ഭയപ്പെട്ട ഒഎബിക്ക് ഞെട്ടാനായി വലിയ ഗുണ്ടുകൾ പിന്നെയും ബാക്കി! എന്ന് വച്ചാൽ; പ്രസ്താവ സുനകര, ചിത്രാംശ രോമാംചിത ഹോ ഉഠാ. ഉസേ കല്പനാ ഭീ നഹീം ഥീ കി സാമനേ കടിച്ചുനാ കീറാ നാ ഹും ഹോ.....-ഇപ്പഴും എനിക്കൊന്നും മനസ്സിലായില്ല എങ്കിലും- പ്രസ്താവിക്കുന്നതെന്തെന്നാൽ നിങ്ങൾ ചിത്രങ്ങളിൽ കണ്ട് രോമാഞ്ചകുഞ്ചകമണിയാത്ത തരത്തില്‍ ഉള്ള ഒരു കുത്താ ക ബച്ചാ മുമ്പിൽ കൊരച്ച് കൊരച്ച്???

ആ വീട്ടിൽ കുതിരയെ പോലൊരു നായയുണ്ടായിരുന്നല്ലൊ എന്ന് അപ്പോഴാണ് ഓർത്തത്. “ബോ നായ്...ബോ നായ്..വിറച്ച ശബ്ദം വന്നിരുന്നെന്ന് ഞാൻ. ഇല്ലെന്നും ഞാൻ. നിന്നിടത്ത് നിന്നും അനങ്ങാനുള്ള ദൈര്യമില്ലാതെ പേടിച്ചരണ്ട്, മൂന്ന് കുല്‍ഹുവള്ളാ... ഓതി ഞാൻ നിന്നു. കൂരാകൂരിരുട്ടിൽ അതെനെക്കാളേറെ കറുപ്പിലുള്ള നായ്. അത് എന്റെ ഏറ്റവും അടുത്ത് തന്നെ. ശരിക്കും തളർന്ന് പോയത് ആ സമയത്തായിരുന്നു. പൊക്കിളിന് ചുറ്റും പതിനാല് സൂചി! നോ പ്രൊബ്ലം!! ബട്ട്, ‘അളിയാക്ക നേരമില്ലാ നേരത്ത് വിരുന്ന് വന്നപ്പോൾ പട്ടി കടിച്ചത് പോലെ’ എന്നൊരു ചൊല്ല് കാലാകാലം നില നിൽക്കുമല്ലൊ എന്റെ പടച്ചോനെ....
അവിടെ ഞാൻ സർവ്വ ശക്തന്റെ സഹായം തേടി. അപ്പോൾ പെട്ടെന്നൊരു കല്പന കേട്ടെന്ന പോൽ ആ നായ ഒന്ന് മുരണ്ട് പിന്നെ ശബ്ദമേ കേൾക്കാതായി. പാവം എന്നെ വെറുതെ വിട്ടിരിക്കുന്നു? ഞാൻ കുറച്ച് സമയം കൂടി അവിടെ നിക്കരാഗ്വയായി. ഒന്ന് രണ്ട് ശ്വാസംനേരെയെടുത്ത് വീണ്ടും നടന്നു.

മുട്ട് കേട്ട് ഉറക്കിൽ നിന്നെണീറ്റ് വാതിൽ തുറന്ന ഉമ്മ വാ പൊളിച്ച് നിന്നത് കോട്ടുവാ ഇട്ടതായിരിക്കാമെന്ന് അനുമാനിക്കാമെങ്കിലും, മുഖഭാവം കണ്ട് ചിമ്മിനി വെളിച്ചത്തിൽ ചമ്മിപ്പോയ ഞാൻ; “ഒരു ടിപി...ബസ്സിനൊരു ടിപി പെർമിറ്റ് അന്വേഷിക്കാന്‍ ടൌണിൽ വന്നതാ.....അത് കഴിഞ്ഞപ്പൊ നേരം...” അത് കേട്ട് ഉമ്മ‘ മോനെ മരുമോനെ ടിപിയല്ല പക്കാ പെര്‍മിറ്റ് ഓടിക്കാനുള്ള നിലയിലാണല്ലൊ നീയിപ്പോൾ’ എന്ന ഭാവത്തോടെ നാണത്തോടെ ചിരിച്ചോണ്ട് അകം വലിഞ്ഞപ്പോഴാണ് ഞാന്‍, സിബ്ബ് വരെ കീറിയ പാന്റ്സ് ശ്രദ്ധിച്ചത്
...അയ്യേ....


“ങ്ങളെന്തെങ്കിലും കഴിച്ചൊ..ഇവടെ ഒന്നും ബാക്കില്ല്യാ...കട്ടന്‍ ചായ ഉണ്ടാക്ക്യാലൊ” മേരാ പ്യാരി നാരി.
പതിമൂന്ന് മണിക്കൂർ മുമ്പെ കോമളയില്‍ നിന്നും അത്ര കോമളമല്ലാത്ത ഒരൂണ്‍ കഴിച്ചതോർത്ത്, തോര്‍ത്തിനാല്‍ തല തോർത്തിക്കൊണ്ട് കോമളമായി ഞാൻ മൊഴിഞ്ഞു “ങും ഉം..വേണ്ട....എനിക്കെന്താ തീരെ വിവരല്ലെ? നേരമില്ലാ നേരത്ത് കേറി വരുമ്പൊ....?? ജ്ജ് കെടന്നാ...?!!.കാന പീന നഹീം ഥി മുഷ്കിൽ..., ബാത് കർത്തെ-കര്‍ത്തെ നജർ ബചാ ഔര്‍ ഉസ്കീ-ജീംസ കേ ബീച് കിമാംസള ജഗ ഖ ദേഖ രഹാ.
(അര്‍ത്ഥത്തില്‍ ചോദ്യമില്ല)
പിന്നെ കൂറ അട്ടത്ത് നിന്നും വീണ പോലെ കുറേ നേരം കിടന്നു.

അവസാനം പുറത്തെ ഓപ്പൺ ബാത്തിൽ പോയി വന്ന് വീണ്ടും കിടക്കും നേരം അവള്‍ ചോദിച്ചു ‘എന്താ ഒരു പുളിച്ച മണം?’

‘ ആ!‘
‘ഭ്ഖേഏഏഏര്‍‘ എനിക്കും തോന്നി ഒരു പുളിച്ച ചുവ!എങ്കിലും ഒരു സുഖം. അമ്മായിഉമ്മ ആടുകളെ വളർത്തുന്നതും, ബാത്ത് റൂമിലേക്കുള്ള വഴി കിച്ചണിൽ കൂടി ആയതിലും എത്ര സന്തോഷം!! ഹാവൂ!!!


22 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

പിറ്റേന്ന് ഞങ്ങൾക്ക് വീട്ടിലേക്ക് പോകാൻ സ്കൂൾ പടിക്കൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ, തലേന്ന് രാത്രി ഇബ്രായി കണ്ട പ്രേതത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു പീടികക്കോലായിലെ നാട്ടുകാർ....

Typist | എഴുത്തുകാരി പറഞ്ഞു...

എന്നാലും ഭാര്യവീട്ടില്‍ കേറിച്ചെല്ലാന്‍ കണ്ട ഒരു നേരം. പേടിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പുതുവത്സരാശംസകള്‍.

വശംവദൻ പറഞ്ഞു...

ശ്രീനിവാസൻ ചിരിക്കുമ്പോലെ ചിരിക്കാനുള്ള അവസരം ഓടിയത് കൊണ്ട് നഷ്ടപ്പെട്ടു, അല്ലേ? :)

“പുതുവത്സരശംസകൾ “

ചാണക്യന്‍ പറഞ്ഞു...

“പതിമൂന്ന് മണിക്കൂർ മുമ്പെ കോമളയില്‍ നിന്നും അത്ര കോമളമല്ലാത്ത ഒരൂണ്‍ കഴിച്ചതോർത്ത്, തോര്‍ത്തിനാല്‍ തല തോർത്തിക്കൊണ്ട് കോമളമായി ഞാൻ മൊഴിഞ്ഞു“-

എഴുത്ത് നന്നായിട്ടുണ്ടേ.....ആശംസകൾ...

ramanika പറഞ്ഞു...

വായിച്ചു ആസ്വദിച്ചു !

രണ്ടായിരത്തി പത്തു എല്ലാ നന്മകളും കൊണ്ട്വരട്ടെ .....!

താരകൻ പറഞ്ഞു...

അരെ ഭായീ‍,ക്യാ കലക്ക് ഹെ..ആശംസകൾ

കാട്ടിപ്പരുത്തി പറഞ്ഞു...

ഇങ്ങിനത്തെ ഒരളിയനെ കിട്ടാനും വേണമൊരു ഭാഗ്യം

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

kollalo mashe

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഹാസ്യത്തിന്റെ പിശാച്ചുകൾ നിറഞ്ഞാടുകയായിരുന്നു , ഈ ബോഡീബിൾഡിങ്ങിനുകയറ്റിയസ്വന്തം വണ്ടിയെ ഗമിക്കുവാൻ പോയ യാത്രവിവരണം മുഴുക്കനേ..
അതുകൊണ്ട് അക്ഷരപിശാച്ചുകളെ ശ്രദ്ധിക്കുവാൻ സാധിച്ചില്ല ..കേട്ടൊ
ഒപ്പം ഈ പുതുവത്സരത്തിൻ എല്ലാനന്മകളും അർപ്പിച്ചുകൊള്ളുന്നൂ !

Manoraj പറഞ്ഞു...

എഴുത്ത് നന്നായിട്ടുണ്ടേ.....ആശംസകൾ...

പട്ടേപ്പാടം റാംജി പറഞ്ഞു...

സുഖമായി വായിച്ചു പോകാന്‍ തോന്നുന്ന രിതി. കൊള്ളാം. ഒന്നുകൂടി എഡിറ്റ്‌ ചെയ്‌താല്‍ ഒന്നുകൂടി ഭംഗിയായേനെ.
ആശംസകള്‍.

Akbar പറഞ്ഞു...

സരസമായ എഴുത്ത്. വരികള്‍ക്കിടയിലെ നര്‍മ്മം ആസ്വദിച്ചു. ആശംസകള്‍

poor-me/പാവം-ഞാന്‍ പറഞ്ഞു...

വണ്ടി എഞ്ചിന്‍ പണി കഴിഞു ഓണ്‍ റോഡ് പ്രയോഗത്തിനു പ്രാപ്തയായോ?

തെച്ചിക്കോടന്‍ പറഞ്ഞു...

അളിയാക്കാന്‍റെ വിരുന്നുപോക്ക് കുറച്ചു വൈകിയാണല്ലോ കണ്ടത്. എന്നാലും രസിച്ചു.

ആ ഹിന്ദി അപാരം, ഒന്നും മനസ്സിലായില്ല.

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

നല്ല അവതരണം .ഇഷ്ടമായി.

Biju George പറഞ്ഞു...

നന്നായിട്ടുണ്ട് ...

കുമാരന്‍ | kumaran പറഞ്ഞു...

ചിരിപ്പിച്ചു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വേണ്ടാത്ത പണിക്ക് നിന്നിട്ടല്ലേ ....

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

‘എന്താ ഒരു പുളിച്ച മണം?’
‘ ആ!‘
‘ഭ്ഖേഏഏഏര്‍‘ എനിക്കും തോന്നി ഒരു പുളിച്ച ചുവ!എങ്കിലും ഒരു സുഖം. അമ്മായിഉമ്മ ആടുകളെ വളർത്തുന്നതും, ബാത്ത് റൂമിലേക്കുള്ള വഴി കിച്ചണിൽ കൂടി ആയതിലും എത്ര സന്തോഷം!! ഹാവൂ!!!

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

പത്തു നാല്‍പ്പതു രൂപ കൊടുത്താല്‍ നല്ല അടിച്ചുപൊളി സാധനം കിട്ടും, അതൊന്നുമില്ലാണ്ട് അങ്ങനെ നിന്നാല്‍ തൊള്ളപൊളിയ്ക്കാണ്ട് പറ്റ്വോ..?

കമ്പർ പറഞ്ഞു...

ചിരിപ്പിച്ചു...ശരിക്കും
ആ പാടവരമ്പും നടവഴിയും ഒക്കെ ഇപ്പോഴും ഉണ്ടോ മാഷേ..
എന്നാലും അച്ചി വീട്ടിൽ ചെന്ന് കയറാൻ കണ്ട നേരം..ഹൗ

haritham പറഞ്ഞു...

good

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില