ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട് പാടിപ്പിച്ച് രണ്ട് ചന്ദനത്തിരി കത്തിച്ച് ഡാഷ് ബോര്‍ഡിലും വച്ച് ‘ദൈവമേ പ്രശ്നങ്ങള്‍ ഉണ്ടാവാത്ത ഒരു ദിനമാകണേ‘ എന്ന് പ്രാര്‍ത്ഥിച്ച് കഴിഞ്ഞ് ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കാനൊരുങ്ങുമ്പോഴാ ക്ലീനര്‍ ഭയത്തോടെ വിളിച്ച് പറഞ്ഞത് “ദേ... ചോര....“
അതെ ഞങ്ങളെല്ലാവരും കണ്ടു,,!! ബസ്സിനുള്ളിലെ പിറകിലെ സീറ്റിനടിയിലെ പെട്ടിയില്‍ നിന്നും ചോര വരിയിട്ടൊലിച്ചിരിക്കുന്നു! “ടൌണിലിറക്കാന്‍ ഉള്ളതാ.... നിങ്ങളവിടെ എത്തുമ്പോഴേക്കും ആള് അവിടെ ഇറക്കാനായി കാത്ത് നില്‍പ്പുണ്ടാവും“ എന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടത്തെ ട്രിപ്പില്‍ ഗ്രാമത്തിലെ കവലയില്‍ നിന്നും കേറ്റി വിട്ട പെട്ടിയില്‍...????
കേട്ടറിഞ്ഞ് കണ്ടറിഞ്ഞ് ജനം കൂടി.
അക്കാലത്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ‘ഡോക്ടര്‍ ഓമന‘ കാമുകനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ പോലെ പഹയന്മാര് ആരെയെങ്കിലും കൊന്ന് പെട്ടിയിലാക്കി കേറ്റി വിട്ടതാണൊ?
എന്തായാലും പോലീസ് വരട്ടെ എന്നിട്ട് മതി പെട്ടി പൊട്ടിച്ച് നോക്കാന്‍ എന്നായി വിവരമുള്ളവര്‍. പോലീസ് വരട്ടെ, അതിന് മുമ്പ് ഞങ്ങളുടെ ബസ്സോടുന്ന നാട്ടിലെ കുടിയാന്മാരെ കുറിച്ച് പറയാം.
പുതുതായ് റൂട്ടിലൂടോടി വരുന്നൊരു ബസ്സിനെ മാലയിടുന്നതും മാളോര്
പിന്നെ അവനാം പടിക്കലൊന്ന് നിന്നിലേല്‍ കല്ലെറിവതും മാളോര്!!
പൂരപ്പറമ്പിലെ ‘ഒന്ന് വച്ചാല്‍ രണ്ട്, രണ്ട് വച്ചാല്‍ നാല് കളിയിലെ ചട്ടീലെ ഉണ്ട പോല്‍ കറങ്ങി, അവിടെ നിക്കും ഇവിടെ നിക്കും എന്ന് കരുതുന്ന ബസ്സ് റൂട്ട്. അപ്പളുമിപ്പളുമായി അങ്ങാടിയിയില്‍ കൊണ്ടിട്ട ആണ്‍പെറന്നോനെ മോന്തിക്ക് മുമ്പേ വീട്ടിലെത്തിച്ചില്ലെങ്കില്‍ ബസ്സ് ജോലിക്കാരെ കിടത്തിയുറക്കാത്ത (അയ്യേ,,, ഞങ്ങളാ ടൈപ്പല്ല) പെമ്പറന്നോത്തികളുള്ള നാട്. ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട്. കല്ല്യാണമാണേലും തക്കാരമാണേലും വച്ചു വിളമ്പുന്നതില്‍ ഒരോരി പാര്സലായ് ഞങ്ങള്‍ക്ക് എത്തിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരുടെ നാട്. ഈ സ്നേഹസമ്പന്നത കണ്ടസൂയ പൂണ്ട‘ഓന്റെ പെരന്റെ മുമ്പിലെ റോഡിലെ കുജ്ജ്‘ ഒരു പുടി മണ്ണിട്ട് മൂടാന്‍ പോലും തയ്യാറാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരുടെ നാട്.
അങ്ങനെയുള്ള നാട്ടില്‍,
ഒരിക്കല്‍ കാലമില്ലാ കാലത്ത് പെയ്ത മഴയില്‍, നേരമില്ലാ നേരത്ത് മണ്ടിപ്പായുന്ന ബസ് ചക്രം കേറിത്തെറിച്ച വെള്ളത്തിന് പകരം ചാണകം കലക്കി ഡ്രൈവറെ തലയില്‍ കൂടി ഒഴിച്ച് ഈ നാട്നന്നാക്കികള്‍ അവരുടെ സ്നേഹം ഒന്നും കൂടെ അരക്ക്+ ഇട്ട്+ ഉറപ്പിച്ചു. അതിന് ശേഷം മഴക്കാലത്ത് മേല്‍ സ്ഥലമെത്തിയാല്‍ പുലി പോലോടുന്ന ബസ് പുഴു പോലരിക്കും. ചാകണം,,,,, അല്ല ചാണകംകലക്കിയതിനെ ഭയന്നല്ല. അത് കലക്കാനവര്‍ക്കുള്ള ബുദ്ധിമുട്ട്! പിന്നെ ദിലീപ് കാവ്യയുടെ മുമ്പില്‍നിന്ന പോല്‍ ‘ഗൊച്ചു ഗള്ളാ ഒഴിച്ചോളൂ....ഹും...’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കലം വാങ്ങി തലയില്‍കമിഴ്ത്തിയത് കൊണ്ട് ഡിസര്‍ട്ടായി കിടക്കുന്ന ഡ്രൈവറുടെ തലയില്‍ ഒരു മ..മ...മ..അല്ലെങ്കിലത്വേണ്ട മത്തങ്കുരു പോലും മുളക്കില്ല എന്ന തിരിച്ചറിവ്!!
എന്നാല്‍, പൊളിമാര്‍ക്കറ്റിലേക്ക് കാലും നീട്ടിയിരിക്കുന്ന ബസ്സിന്റെ സെക്കന് ഗീര്‍ രണ്ട് പല്ല് പൊട്ടിപ്പോയതിനാല്‍ ഫസ്റ്റില്‍ നിന്നും തേര്‍ഡിലേക്ക് ഡയരക്റ്റായി മാറ്റി, ഒരു റൌണ്ട് മുഴുവന്‍ പ്ലേയുള്ള സ്റ്റേറിങ്ങ് കറക്കി മലയോരപ്പാതയിലെ എസ് വളവ് വീശിയൊടിച്ച്, തൊട്ട് കാണുന്ന വീട്ടിലെ ജനലഴികളില്‍ പിടുത്തമിട്ട എട്ട് വിരലുകള്‍ക്ക് പിന്നില്‍ കിലുങ്ങുന്ന കുപ്പിവളക്കു മീതെ തിളങ്ങുന്ന രണ്ട് കണ്ണിനുടമക്ക് ഒരു പഞ്ചാരപുഞ്ചിരി സമ്മാനിച്ച്, എല്‍ ബെന്റ് ആട്ടിയൊടിച്ച് കാണുന്ന ബാലവാടിപ്പടിയിലെ പെണ്ണുങ്ങളെ ഒന്ന് ഹോണടിച്ച (ബസ്സിന്റെ ട്ടൊ) ശേഷം ഒരു നാരങ്ങ ചിരി കൊടുത്ത്, മൂന്നും കൂടിയേടത്ത് കൂടിയ നലാള്‍ക്ക് വേണ്ടി രണ്ട് കിക്കീ യടിച്ച് ഒരു ഹായ് പറഞ്ഞ്, ഓല ഷെഡ്ഡിലെ കവുങ്ങിന് തടിയില്‍ നാട് നന്നാക്കാനായ് തല ‘പുകക്കുന്ന‘ പയ്യന്മാര്‍ക്കൊരു പുളിഞ്ചിരി നല്കി കൈ വീശി സലാം പറഞ്ഞ്, ഒറ്റവരിപ്പാതയില്‍ കൂടി വട്ടുരുട്ടി വരുന്ന കുട്ടിയെ നോക്കി, ചാമ്പറയില്‍ മേയുന്ന കോരുവിന്റെ മൂരീന്റെ കൊമ്പ് നോക്കി,അമ്മു ഏടത്തീടെ ചെമ്മക്കന് കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി,,,,,,,,,,,,ഹാവൂ....ഒന്ന് ശ്വാസം വിട്ടോളി....
അങ്ങനെ അരിപ്പോം തിര്പ്പോം ബസ്സോടിച്ച് സമയാസമയത്ത് അതാത് സ്ഥലത്ത് പാസ് ചെയ്ത് ജന പ്രീതി സമ്പാദിച്ച കുഞ്ഞാന്റെ കൈയ്യില്‍ നിന്നും ഒരു കൈ പിഴ പറ്റിയതെങ്ങനെയെന്നതാണ്, പോലീസ് വന്ന് പെട്ടി പൊട്ടിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അല്‍ഭുത ചിന്ത !
പിന്നീട്, മുമ്പെ കീറിമുറിഞ്ഞ ബോഡി ആയതിനാല്‍ പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ലെന്ന് പോലീസ്. ഏറ്റെടുക്കാന്‍ ബന്ധത്തില്‍ പെട്ടവരാരും വരില്ല എന്നറിയാമായിരുന്നതിനാല്‍ അനാഥ ശവമായി അടക്കം ചെയ്യാനുള്ള ആളുകളെ ഞങ്ങള്‍ തന്നെ ഏര്‍പ്പാടാക്കി. രാവിലത്തെ ഒരു ട്രിപ്പ് മുടങ്ങിയെങ്കിലും അടുത്ത ട്രിപ്പെടുക്കാന്‍ ഗ്രാമത്തില്‍ എത്തിയ കാലി ബസ്സിനെ കൂവി എതിരേല്ക്കാന് നാട് നന്നാക്കികളെല്ലാം ഹാജരുണ്ടായിരുന്നു. കാരണം അവരാണല്ലൊ ഡ്രൈവറുടെ കൈ കാല് പിഴയാല്‍ ബസ്സ് കേറി ചത്ത പട്ടിയെ പെട്ടിയിലാക്കി, ഞങ്ങളെ ബസ്സില്‍ തന്നെ കേറ്റി വിട്ടത് !!
കഥ പറഞ്ഞതും വരച്ചതും നന്ദി പറയുന്നതും, ഒഎബി.
36 അഭിപ്രായങ്ങൾ:
ഒറ്റവരിപ്പാതയില്‍ കൂടി വട്ടുരുട്ടി വരുന്ന കുട്ടിയെ നോക്കി, ചാമ്പറയില്‍ മേയുന്ന കോരുവിന്റെ മൂരീന്റെ കൊമ്പ് നോക്കി,അമ്മു ഏടത്തീടെ ചെമ്മക്കന് കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി,,,,,,,,,,,,ഹാവൂ...
അതു ശരി, അപ്പോ അതാണ് കാര്യം. ആളെ പേടിപ്പിയ്ക്കാന്‍ ഓരോരോ തലക്കെട്ടുകള്‍...
ഒരു അപസര്‍പ്പക നോവലിന്റെ തലക്കെട്ട്.
<<< ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട് >>>
മാഷെ എനിക്കും ഹെവിലൈസെന്സ് ഉണ്ട്..!!
‘ഓന്റെ പെരന്റെ മുമ്പിലെ റോഡിലെ കുജ്ജ്‘ ഒരു പുടി മണ്ണിട്ട് മൂടാന്‍ പോലും തയ്യാറാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരുടെ നാട്.
അത് കലക്കി.!! ബഷീര്‍ക്കാ..!!
ചിരിച്ചുകൊണ്ട് കഥ വായിക്കുമ്പോഴും മനസ്സില്‍ ആ പെട്ടിയിലെ ഡെഡ്ബോഡിയെ കുറിച്ചുള്ള ആശങ്കയായിരുന്നു. !! കാര്യം അറിഞ്ഞപ്പോള്‍ ചിരിച്ച് പണ്ടാരമടങ്ങി.!!
തലക്കെട്ട് കണ്ടപ്പോള്‍ മറ്റെന്തോ ചിന്തിച്ചു ,
കൊള്ളാം :)
തലക്കെട്ട് കണ്ടപ്പോള്‍ പേടിച്ചാണ് വായിക്കാന്‍ തുടങ്ങിയത്
പക്ഷെ..വായിച്ചു തുടങ്ങിയപ്പോള്‍ പേടിക്ക് പകരം ചിരിയായി മാറി
മലപ്പുറം ഭാഷയില്‍ വായിക്കാന്‍ നല്ല രസമുണ്ടായിരുന്നുട്ടോ..
നല്ലരസമുള്ള പട്ടികഥ ......മനുസ്സേനെ ബെജാറാക്കി കളഞ്ഞല്ലോ മാഷേ .
ഹഹ!!
വായിച്ച് ശ്വാസം മുട്ടി.
:)
ഉപമകൾ വായിച്ച് വല്ല കളരിപ്പയറ്റ് പരിപാടിയാവുമെന്നാ കരുതിയത്.. ഒ.എ.ബി യുടെ സ്വഭാവം ഏതാണ്ട് മനസിലായതിനാൽ ഞാൻ തലക്കെട്ട് കണ്ട് പേടിച്ചില്ല ..എന്നെ സമ്മതിക്കണം.. :)
നാട്ടുകാർ കൊള്ളാം
പക്ഷെ ഭയപ്പെടുത്തി പഹയൻ കാക്ക :(
ഗ്രാമത്തിലെ പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്ത അതേ സുഖം! ആ വളവും തിരിവും സ്പീഡും ബ്രേയ്ക്കും ഉഷാറായി. ബസ്സിനുള്ളിൽ ഡെഡ് ബോഡിന്ന് തലകെട്ട് കണ്ടപ്പോഴേ നിശ്ചയിചു ഇത് സാമാന്യപ്പെട്ടതാവില്ലന്ന് എന്നാലും പോലീസ് വന്നു പെട്ടി തുറക്കും വരെയുള്ള നേരം പോയതറിഞ്ഞില്ല. ഒരു ബസ്സ് ട്രൈവർ എന്തെല്ലാം കാണുന്നു !! അവിടെയാണു കഥാകൃത്തിന്റെ കൈ ഒതുക്കം വളരെ നല്ല അവതരണം
ബസ്സിന്റെ റൂട്ട് വിവരണം ശരിക്കും നാട്ടിലെ ഉള്‍ഗ്രാമങ്ങളിലൂടെ ഒരു ബസ്സുയാത്ര ചെയ്ത അനുഭൂതി നല്കി. വിവരണം അസ്സലായി.
ക്ലൈമാക്സ് കേമം.!
ആശംസകള്‍
അമ്മു ഏടത്തീടെ ചെമ്മക്കന് കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി...
dE dE iviTe musilim kOzhiye hindu kOzhi piiTippikkunnu :)
ബസ്സിനുള്ളിൽ പട്ടി ബോഡി!! :-)
ഓടി പിടിച്ച് വന്നപ്പോൾ ആളേ പറ്റിക്കുന്നോ..ഹും..
കൊള്ളാം ഈ അനുഭവം
തലകെട്ട് സൂപ്പര്‍
തലക്കെട്ട് വായിച്ചപ്പോൽ ഇപ്പോഴത്തെ കാലമല്ലെ ഏതെങ്കിലും കാലമാടൻ തന്തൂരി അടുപ്പിൽ വെക്കാൻ ശരിയാക്കി പാർസൽ അയച്ചതാകും എന്നു കരുതി... അവസാനമായപ്പോൽ ഒന്നു ചമ്മിയെങ്കിലും ചിരിച്ചു ... ആശംസകൾ ഭാവുകങ്ങൾ...
പട്ടിന്റെ ചോര...ചൈനീസ് പട്ടിന്റെ ചോര?
തലക്കെട്ട് കണ്ടപ്പോള്‍ മറ്റെന്തോ ചിന്തിച്ചു :)
ഹമ്പടാ.ഒഎബി.
നല്ല രസികനൊരു കൊലപാതക കഥ വായിക്കാമെന്ന് കരുതി ഇത്തിരി കട്ടൻ ചായയും കുടിച്ച് വായിക്കാനിരുന്നപ്പോ..
ദേ ഇതൊരു മാതിരി പരിപാടിയായിപ്പോയി..
ആളെ ഇങ്ങനെ പറ്റിക്കരുത് കെട്ടോ..
ഹി..ഹി..ഹി
നന്നായിരുന്നു ബഷീർക്കാ.നാട്ടിൻ പുറത്തൂടെ ഒരു ബസ്സ് യാത്ര ചെയ്ത അനുഭൂതി, വെൽഡൻ
കേറ്റി വിട്ട പെട്ടിയിൽ പട്ട്യായിരുന്നു അല്ലേ..? ഒരു ബെസ്റ്റ് ബസ് സ്റ്റോറി...കേട്ടൊ !!!
നാടുനന്നാക്കികളായ ബെസ്റ്റ് നാട്ടുകാർ...!
ഒന്നു ‘ഹോൺ’ അടിക്ക്യാൻ പോലും അറിയാത്ത ബെസ്റ്റ് ബസ് സ്റ്റാഫ് ..!
ഫസ്റ്റ് എയിഡ് ബോക്സ് മുതൽ ഗീയർ ബോക്സ് വരേ ബെസ്സ്റ്റായുള്ളൊരു ബസ്..!
വില്ലനായുള്ള ബലാത്സംഗവീരാനായുള്ള പൂവ്വങ്കോഴി പോലും അതി ബെസ്റ്റ്..!
അല്ലാ ബഷീർ എവിടന്ന്യാ സംഘടിപ്പിക്കുന്ന്യ്യേ....ഇത്ര ബെസ്റ്റ് കഥാപാത്രങ്ങളേ ഈ ബെസ്റ്റോറിയിലേക്ക്..?
അതൊപോലെ വരിപോലെ തന്നെ ആ വരയും അതി ബെസ്റ്റ് തന്നേ...കേട്ടൊ ഗെഡീ.
"ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട്"
കലക്കി.... കലക്കി. ...കലക്കി.... കലക്കി.
ഞാന്‍, വല്ല ഇറചിക്കച്ചവടക്കാരുടെയും പണി ആണെന്നാ കരുതിയെ...
ഈ പാവം ബസ്സുമുതലാളിമാരുടെ ഒരു ദുര്‍ഗതി !
ഹഹഹ.. ചിരിപ്പിച്ചു.
ചിരിച്ചു മറിഞ്ഞു മാഷേ..
ഉഗ്ഗ്രന്‍.
കലക്കി.!!
പേടിച്ച് പേടിച്ചിരുന്നിട്ടു ഇത്രേയുള്ളൂ.
അല്ല നമ്മള് ഇതു വകയെലെ അയല്വാസിയാ.....? ഈ കഥ മോഷ്ട്ടിച്ചതല്ലേ....
ഒരു ഹിന്ദി സിനിമയുടെ തിരക്കഥ പോലുണ്ട് ...ഹും
കലക്കി....
:-)
തലക്കെട്ട് കണ്ടു അല്പം ഭയത്തോടെയാണ് വായിച്ചു തുടങ്ങിയത്. അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി. നന്നായി കേട്ടോ ബസ് സ്റ്റോറി. ആശംസകള്‍
ശരിക്കും ഇഷ്ടായി മാഷേ..
പാവം പട്ടി
പട്ടീടെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട് .........
പേടിച്ചു..പേടിച്ചു .....
നന്നായി, നല്ല അവതരണം.
കൊള്ളാം... ഇനിയും പ്രതീക്ഷിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ