ചെറുപ്പം മുതല്‍ മക്കാനിയില്‍ ഉപ്പാന്റെ ഹെല്പറായിരുന്നല്ലൊ ഞാന്.
അവിടെ കൂടുന്നവറ് പറയുന്ന തമാശകള്‍ ‘എ-യു’ എന്നിങ്ങനെ തരം തിരിക്കാനറിയാതെ, ചിരിക്കാന്‍ മാത്രമുള്ള ഒരു ഗ്യോമടി ആയി തോന്നാത്തതിനും , അല്ലെങ്കില്‍ മണസ്സിലാവാറില്ല എന്ന സത്യം മറച്ചു വച്ച് കൊണടും ഞാനും ചിരിയില്‍ പങ്ക് ചേരും. എന്നാലും അവര്‍ പറയും.
“കടിഞ്ഞിപ്പൊട്ട് ഇളിച്ച്ണത് കണ്ടില്ലേ” എന്ന്. അത് കേട്ട് ചിലപ്പോള്‍ ഉപ്പ പറയും .“പെരീല്‍ക്ക് പൊയ്ക്കൊ”. കടിഞ്ഞൂല്‍ പൊട്ടനെന്ന ഞാനന്ന് മുതലേ ഉത്തരം കിട്ടാത്ത പല വിധ ചോദ്യങ്ങളുള്ള മനസ്സുമായി നടന്നു. ചിലതെല്ലാം ഉമ്മാനോട് ചോദിക്കും. ചില സമയം ഉമ്മ പറയും “ജ്ജെയ്... ഒന്ന് പോണ്‍ ണ്ടൊ. പീടേല്‍ പോയി നിന്നൂടെ അനക്ക്”.ഒരു ദിവസം മൂപ്പന്‍(തമാശന്റെ ബാപ്പ) പറഞ്ഞ തമാശയുടെ പൊരുള്‍ കുറെ കാലം കഴിഞ്ഞാ മനസ്സിലായത്.അതെന്തെന്നല്ലെ. പറയാം.
മുഹ് യദ്ദീന്‍ എന്ന മെയ്ത്യക്ക ചോദിച്ചു.
“എന്താ..അബോക്കരെ ജ്ജ്പ്പൊ ഒരു ഫയല്‍മേന്‍ ആക്ണ്ണ്ടല്ലൊ, എന്താപ്പൊ അന്റെ തീറ്റ”.
അബൂബക്കറ് മറുപടി പറയും മുന്‍പേ മൂപ്പന്‍ ഇടപെട്ടു.
“ഓനൊ...ഓന്‍പ്പൊ രാവിലെ നീച്ചാല്‍ രണ്ട് മുട്ടയും ആടും...അതെന്നെ ഓന്റെ ആരോക്യത്തിന്റെ രഗസ്യം...ന്തെയ് പോക്കരെ. ...സരിയല്ലെ.
എല്ലാവരും ചിരിയോ ചിരി. ഞാന്‍ മാത്രം ആലോചിച്ചു. രാവിലെ അബൂബക്കറ് എണീറ്റാല്‍ രണ്ട് മുട്ടയും ഒരാടും ശാപ്പിടുന്നു. അതിനാല്‍ അവന്‍ തടി കൂടുന്നു. അതില്‍ എവിടെ തമാശ.
ശംസയം തീറ്ക്കാനായി ഞാന്‍ ഉമ്മയുടെ അടൂത്തേക്ക് ഓടി.
2008 മേയ് 30, വെള്ളിയാഴ്‌ച
ആരോഗ്യത്തിന്റെ രഹസ്യം
2008 മേയ് 23, വെള്ളിയാഴ്‌ച
അബ്ദുവും അല്‍ഭുത വിളക്കും
സുബ്ഹി നമസ്കാര ശേഷം എന്റുപ്പ നടത്തുന്ന ചായമക്കാനി (ഹോട്ടല്‍ ഡി മുഗള്‍) യില്‍ ദിവസം തോറും നടന്ന് വരാറുള്ള സൊറ:
അന്നത്തെ കാലത്തെ ടെക്നോളജിയായ കാളപൂട്ട്,നായാട്ട്,മറ്റു അപ് റ്റു ഡേറ്റ് വിഷേശങ്ങളുമായി ഒരു സംഘമാളുകള്‍.
പറഞ്ഞ കഥകള്‍ പതിനഞ്ജാം പ്രാവശ്യവും ടെലികാസ്റ്റ് ചെയ്യപ്പെട്ടത് കേട്ട് മടുക്കുമ്പോള്‍, കൂട്ടത്തില്‍ ആരെങ്കിലും ഒരു ഇളം നീല കഥ കെട്ടഴിക്കുകയായി.
“-അവസാനം ഞാനോളോട് വേലി അരൂന്ന് ബീഡി കത്തിച്ചാന്‍ തീ തരോന്ന് ചോയിച്ചു, അപ്പൊ ഓളൊരു.....”
ഒരു ജഡ കൊഴിഞ്ഞ ‘കാക്ക‘ തന്റെ ചെറുപ്പകാല വീരസാഹസികലീലാവിലാസങ്ങള്‍ ഡബിള്‍ സ്ട്രോങ്ങില്‍ എടുത്തു കാച്ചുന്പോള്‍, സീരിയലും, റിയാലിറ്റിയും കണ്ടു മടുത്ത് ഡബിള്‍ എക്സിലേക്കൊ, മള്‍ട്ടിവിഷനിലെക്കോ ചാനല്‍ മാറ്റപ്പെടുന്‍പോളുണ്ടാവുന്ന ഒരു ‘ഇത്‘ (റിമോട്ട് തെരയാന്‍ വരട്ടെ. ഇന്ത്യയില്‍ കിട്ടൂല മക്കളേ) കേള്‍വിക്കാരില്‍ ചിലറ്ക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം.
ലാസ്റ്റ് ഓരോരുത്തരായി എണീറ്റ് “കുഞ്ഞാണിയേ...രാ ട്ടൊ, എയ്തിക്കാളട്ടൊ” എന്നിങ്ങനെ ക്ഷീണിച്ച രൂപത്തില്‍
പറഞ്ഞ് മൂടും തട്ടി ഇറ്ങ്ങി പോവുന്‍പോള്‍, എന്റുമ്മ ഉണ്ടാക്കിയ ദോശയും ചട്ട്നിയും, പുട്ടും കടലയും ഡിസ്പ്ലേക്ക് വച്ച ചില്ല്ലലമാര ശൂന്യം.
അടുത്ത പ്രോഗ്രാമായ നെയ്യപ്പം, ഉണ്ട, എന്നിവക്കുള്ള ഇന്‍ഗ്രീഡിയന്‍സിനായി കൊട്ടയും, സഞ്ജിയുമായി ഉപ്പാനെ സമീപിക്കുന്‍പോള്‍, മേശ വലിപ്പ് തുറന്ന് ഒന്ന് നെടുവീറ്പ്പിട്ട്, ഉള്ള ചില്ലറ പെറുക്കിത്തന്ന് ഉപ്പ പറയും “ആ മൂസാക്കാന്റെ പീടീന്ന് മാങ്ങിക്കൊ. മൂപ്പരോട് വൈന്നേരം തരാന്ന് പറേ...”.
അങ്ങ്നെയുള്ള ഒരു ദിവസം.
ബഡായികള്‍ക്ക് പകറ്പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ഈ കഥ പല രൂപത്തിലും
ഭാവത്തിലും നിങ്ങള്‍ കേട്ട് കാണാം. എന്നാല്‍ ഇത് ആയിരത്തിത്തൊള്ളായിരത്തി കുറേ കൊല്ലങ്ങള്‍ക്കു മുന്‍പേ നടന്നതാണ്‍. ഇതില്‍ ജീവിച്ചിരിക്കുന്നവരും, ഇല്ലാത്തവരും ഉണ്ട്.
അപ്പൊ നമ്മള്‍ക്ക് തുടങ്ങാം.
“എന്താ അദ്ദൊ അനക്കിന്നലെ മീനൊന്നും കിട്ടീലെ”. മയമാക്ക സൊറക്ക് തുടക്കം കുറിച്ചു.
“അയിന്റെ കഥ പറേണ്ട ഞ്ജെ മയമ്മാക്കാ...ഇന്നലെ മോന്തി ആയി പൊയീല്‍ എത്തുന്‍പൊ.ഒന്ന് രണ്ട് ചെറുതൊക്കെ കിട്ടി.പിന്നെ കൊറേ നേരത്തിന്‍ ഒരു ഒച്ചേം അനക്കോം ഇല്ല. പുറ്ക്ക കടിച്ചിട്ട് ഇരിക്കാനും പറ്റിണ്‍ല്ല. പെട്ടെന്നനെ ഈറ്പക്കൊരു വലിവ് തോന്നി. ഞമ്മള്‍ കൊറ്ച്ചേരം പുട്ച്ച് നിന്നു. പിന്നെ രണ്ടും കല്‍പിച്ച് ഒറ്റ വലി“.
“എന്തേനു..കണ്ണാചൂട്ടിയൊ, അതൊ നൊച്ചപ്പരലൊ?.മൂപ്പന്റെ കളിയാക്കിയുള്ള ഊത്ത് അബ്ദുവിനത്ര പിടിച്ചില്ല.
അതു മനസ്സിലാക്കി “നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കി മൂപ്പാ“ എന്നു പറഞ്ഞ് തോമസേട്ടന്‍ അബ്ദുവിനെ പ്രോത്സാഹിപ്പിച്ചു.
അബ്ദു വീണ്ടും പറഞ്ഞ് തുടങ്ങി.
“-അപ്പൊ ഒറ്റ വലി,പച്ചേങ്കില്‍ ചൂണ്ടല്‍ പോര്‍ണ്‍ല്ലാ,ഞാന്‍ കരുതി ഞമ്മക്ക് പൊന്താത്ത വല്ല മീനും ആയിരിക്കുംന്ന്, പിന്നെ ഒന്നും രണ്ടും ആലോയ്ച്ചാതെ പൊയീക്ക് ഒറ്റ ചാട്ടം. ബെള്ളത്തിന്റെ അടീല്‍ ചെന്ന് നോക്കുന്‍പൊ ന്താ കണ്ടത്”.
“എന്താ കണ്ടത്”.
“ചൂണ്ട കൊളുത്തി ഒര്‍ പൊത്തിന്റെ ഉള്ളില്‍ വേര്‍മ്മെ കുടുങ്ങി കെടക്കുന്നു.ഞമ്മള്‍ അത് വേറിട്ത്തി എട്ത്ത് കേറിങ്ങട്ട് പോന്നു”.
“അയിന്‍ മാപ്പളെങ്ങളെ കണ്ണ്ന്താ...അതും ഇജ്ജാതി ഇര്‍ട്ടത്ത് മെള്ളത്തിന്റടീന്ന് കണ്ണ് കാണാന്നൊക്കെ പറഞ്ഞാല്‍...”കണ്ടന്‍ കുട്ടി തന്റെ തല ചൊറിഞ്ഞു.
“കണ്ടാ...അയിനല്ലെ ഞമ്മളെ പുതിയ ബെളക്ക്, അത്ട്ത്ത് കത്തിച്ചു നോക്കി”.
“ങേ...ബള്ളത്തീന്ന് കത്ത്ന്ന ബെളക്കൊ”.ആരൊക്കെയോ ഒന്നിച്ചു ചോദിച്ചു.
ഉടനെ അബ്ദു ചാടി എണീറ്റ് തന്റെ പോക്കറ്റില്‍ നിന്നും ആ അല്‍ഭുത വിളക്കെടുത്തു കത്തിച്ചും,കെടുത്തിയും എല്ലാവരും കാണ്‍കെ പ്രതറ്ശിപ്പിച്ചു. അതോടൊപ്പം അതിന്റെ വിശേഷണവും ‘കാച്ചി‘. ഇത് ക്ണ്ടങ്ങള്‍ ഞമ്മളെ മൊതലാളി ദുബായീന്ന് വന്നപ്പൊ തന്നതാ,ഇതേയ് ബള്ള്ത്ത് ന്നല്ല ഏത് ഒലക്കന്റെ മൂട്ടിന്നും കത്തും. എണ്ണ്യും മാണ്ട, തിര്യും മാണ്ട ”.
ആ രൂപത്തിലുള്ള ഒരു സിഗരറ്റ് ലൈറ്ററ് ആദ്യമായിട്ടായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം കാണുന്നത്.
“കാട്ടിക്കാ അദ്ദോ ഞമ്മളെ ചുരുട്ടൊന്ന് കത്തിച്ചു നോക്കട്ടെ”.കുഞ്ഞാലാക്ക തന്റെ ഭാസ്കറ് ചുരുട്ടിന്റെ കുറ്റി ചുണ്ടില്‍ വച്ചു.
“ങാ...പ്പൊത്തരും ങ്ങ്ട്ട് ബരീം...ഇതേയ് ഞമ്മക്ക് പാസന്‍സ് കത്തി്ച്ചാന്‍ള്ളതാ ങ്ങളെന്താ വിജാരിച്ചെ...ങ്ങളെ
ഇടിയേന്‍ മുട്ടി ന്തേയ്..അതോണ്ട് കത്തിച്ചാ മതി”.
അബ്ദു അതും പറഞ്ഞ് തന്റെ മടക്കി കുത്തിയ തുണി മാടി, സിഗര്‍റ്റ് ലൈറ്ററ് ട്രൌസറിന്റെ പോക്കറ്റിലേക്കിട്ട് മക്കാനി കോലായില്‍ നിന്നുമിറങ്ങി നടന്നു.

2008 മേയ് 21, ബുധനാഴ്‌ച
ആറ്ത്തി മൂത്ത മന്ദ ബുദ്ധി
റമളാന്‍ മാസത്തിലെ ഒരു ദിനം.
നോമ്പ് തുറക്കാന്‍ ഒന്നു രണ്ട് മണിക്കൂറ് കൂടി ഭാക്കി.
കമ്പനിആവശ്യാറ്തഥം എ/സി പാട്സ് വാങ്ങാന്‍ കടയുടെ മുന്‍പില്‍ വണ്ടി നിറ്ത്തി ഇറങ്ങാന്‍ തുടങ്ങുന്‍പോള്‍ കുറച്ച് അകലെ ഒരാള്‍കൂട്ടം.വല്ല ആക്സിഡണ്ടൊ..അല്ലെങ്കില്‍ ഈ കഠിനമായ ചൂടില്‍ ആരെങ്കിലും തളറ്ന്ന് വീണൊ...?.ആള്‍കൂട്ടത്തിനു നേരെയുള്ള എന്ടെ നടത്തത്തിനിടയില്‍ ചിന്ത അതായിരുന്നെങ്കിലും,അവിടെ കണ്ട കാഴ്ച, എന്റെ ഹ്രദയ മിടിപ്പിന് വേഗത കൂട്ടിയെങ്കിലും ഞാന്‍ ഹറ്ഷ പുളകിതനായി എന്നു പറയേണ്ടതില്ലല്ലോ.
ഒരു സ്വദേശി റിയാലുകളെടുത്ത് ആളുകള്‍ക്ക് വിതരണം ചെയ്യുന്നു.
“ധാന ശീലരും ഉദാര മനസ്കരുമാണ്‍ അറബികള്‍ “ എന്നു പറ്ഞ്ഞ് കേട്ടത് ഇതാ എന്റെ ക്ണ്മുന്‍പില്‍....കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ചെറിയ ആള്‍കൂട്ടത്തെ വകഞ്ഞ് മാറ്റി, കാശ് കൊടുത്തു കൊണ്ടിരിക്കുന്ന ആളുടെ നേരെ ഞാനും കൈ നീട്ടി. അയാളെന്നെ ആകെയൊന്ന് നോക്കി.പിന്നെ ചോദിച്ചു.
“എസ്തബ്അ“
“ങേ.....എല്ലാവറ്ക്കും കാശ് കൊടുത്തിട്ട് എന്നോട് എന്താ വേണ്ടതെന്നൊ....ഇയാളെ ഞാന്‍...?‘’. വേണ്ട ദേശ്യം മുഖത്ത് കാണിക്കണ്ട.
ഒരു റിയാല്‍ കിട്ടിയാല്‍,മോങ്ങത്തെ കായി പതിനൊന്ന് ഉറ്പ്പ്യ്.....!!!
“നീ എല്ലാവര്‍ക്കും കാശ് കൊടുക്കുന്നതു കണ്ടു...എനിക്കും തരൂ...”
ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞൊപ്പിച്ചതിന്നു മറുപടിയായി
“എന്റെ വണ്ടിയില്‍ നീ എവിടന്ന് കേറീ..നിന്നെ ഞാന്‍ കണ്ടതായി ഓറ്ക്കുന്നില്ലല്ലോ...”എന്നിങ്ങനെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
“എന്താ ഈ അയാളുടെ വണ്ടി..?.
നീട്ടിയ കൈകള്‍ മെല്ലെ അയ്ഞ്ഞു.ഒന്നും മനസ്സിലാവുന്നില്ലല്ലൊ...ചുറ്റുമുള്ള മുഖ്ങ്ങള്‍ക്കിടയില്‍ ഞാനൊരു മലയാളി മുഖം തിരഞ്ഞു.ഒന്നല്ല, ഒരാറേഴ് മുഖങ്ങള്‍ എന്നെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നു.ഞാന്‍ വണ്ടി നിറ്ത്തി വരുന്നതും, എന്റെ നുഴഞ്ഞു കേറ്റവും മറ്റും അവറ് ആസ്വദിക്കുകയായിരുന്നെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലല്ലൊ.
ഇളിഭ്യതയോടെയെങ്കിലും ഞാനവരോട് സംഭവം ആരാഞ്ഞു.
“അല്ലാ...എന്താകാര്യം.”
“എന്ടെ പൊന്നു ച്ങ്ങാതീ, നീ എന്തു കരുതിയാ അയാളെ നേരെ കൈ നീട്ടിയത്. ആ പാവത്തിന്റെ എഴുപത്തെട്ടു മൊഡല്‍ “ഹലജം ബസ്സ്”*കേട് വന്നപ്പോള്‍ ഇവിടെ സൈഡാക്കി ആളുകളെ ഇറക്കി, യാത്രക്കൂലിയായി വാങ്ങിയ കാശ് അയാള്‍ തിരിച്ചു കൊടുത്തതാ.“
ആറ്ത്ഥി മൂത്ത എന്റെ ‘ മന്ദപുത്തി‘ യെ ശപിച്ചു കൊണ്ടു ഞാന്‍ കടയിലേക്ക് പാഞ്ഞ് കേറി.
പിന്നീടുള്ള കാലങ്ങളില്‍ ,ആര്‍ ആറ്ക്ക് കാശ് (സദഖ ആയാലും സക്കാത്തായാലും)കൊടുക്കുന്നതു കണ്ടാലും എനിക്കത് റീ ഫണ്ടായിട്ടെ തോന്നാറുള്ളു.
ഇതു പറഞ്ഞത് : കുഞ്ഞിമു.
*ഹലജം ബസ്സ്: ജിദ്ദ ടവുണില്‍ സ്വദേശികള് ഓടിക്കുന്ന ഹാഫില എന്ന വ്ണ്ടിക്ക് മലയാളികള്‍ പറയുന്ന പേര്‍.

2008 മേയ് 9, വെള്ളിയാഴ്‌ച
റഷീദ്ന്റെ ഫ്ലാഷ് ബാക്ക്
തലേ ദിവസം കണ്ട സിനിമയുടെ സ്റ്റോറി പറഞ്ഞുകൊണ്ടിരിക്കയായിരുന്നു റഷീദ് .ഒരു സ്ടണ്ടിന്റെ ആകഷന് പോലും വിട്ടു കളയാതെ പറയണമെന്ന് കേട്ടുകൊണ്ടിരിക്കുന്ന എല്സിക്കുട്ടിക്ക് നിര്ബന്ധമാണ്. അതിനിടയിലെക്കാണ് ഒരുപെട്ടി ട്ടെരാമയ്സിന് കൊണ്ടുവാടേ എന്നും കല്പിച്ചുകൊണ്ട് 'കല്പന' സിസ്റ്റര് രസം കൊല്ലിയായി അവിടെ എത്തിയത്.അതിന്റെ നീരസം എല്സിക്കുട്ടിയുടെ 'മോണിട്ടറില്' കാണായി. അത് 'ഡിലീറ്റ്' ചെയ്തു അവള് ധൃതി കൂട്ടി.
''ഡാ വേഗം കൊണ്ടു കൊടുക്കെടാ''.
''ങ്ഹാ...അങ്ങിനെ സുഖിക്കണ്ട, എനിക്ക് ജുമുഅക്ക് പോകാനായി.ബാക്കി കേക്കണ്ടേഡാ നിനക്ക് (അതെ ഞങ്ങള് കമ്പോണ്ടര്മാരും,നേര്സുമാരുമൊക്കെ അങ്ക്ടും ഇങ്കടും ഡാ...ഡോ...എന്നേ വിളിക്കാറുള്ളൂ) അതിനാല് നീ പോയി കൊണ്ടു വാ''.
തര്ക്കത്തിനോടുവില് രണ്ടാളും ഒരുമിച്ചു പോകാമെന്ന തീരുമാനം നടപ്പിലായി. ഗോവണി കേറാന് പണ്ടേ മടിയുള്ള എല്സി,മുമ്പെ നടക്കുന്ന റഷീദ്ന്റെ കയ്യില് തൂങ്ങി തളര്ന്ന മട്ടില് എന്നേ പിടിച്ചോ എന്ന് പറഞ്ഞു. അവന് അവളുടെ രണ്ടു കയ്യിലും പിടിച്ച് ''ഏയലെലൈസ....യേലെലൈസ...'' എന്ന് ഈണത്തില് പാടി ഓരോ പടിയും കേറ്റി.റൂം തുറന്ന് അതില് കേറിയ ഉടനെ അവള് പൊടി പിടിച്ചു കിടക്കുന്ന പെട്ടിക്കു മുകളില് സ്ഥാനം പിടിച്ചു.അതിന്നു മുന്പേ എന്പത്ത്തി അഞ്ചു ഡിഗ്ഗ്രി ചരിഞ്ഞു നില്ക്കുന്ന വാതില് 'ആട്ടോമിസ്ടിക്കായി'അടഞ്ഞു. അതില് രണ്ടാള്ക്കും ഒന്നും തോന്നിയതില്ല. കാരണം അവര് ഒരുമിച്ച് ഒരു സ്ടൂളില് ഇരുന്നു,ഒരു പാത്രത്തില് ഉണ്ട്ട്,ഒരു ബെട്ഡില് ഉറങ്ങിയവരാ....??? അതെ ഒന്നും സമ്പവിച്ചിട്ടില്ല എന്ന് പറയാന് വരട്ടെ; പുതിയതായി വന്ന ഉടനെ ഒരു നാള് അവള് അവനോട് കാണിച്ച അടുപ്പം തെറ്റായി ധരിച്ചോ മറ്റോ അവന്റെ കൈ വേണ്ടിടത്ത് ?ഒന്നു.......അതിന്റെ പ്രതികരണം വളരെ അധികമായിരുന്നു . ആ പിണക്കം മാറ്റാന് കല്പന സിസ്റ്റര് കുറെ അധികം സഹായിച്ചു.''ഇത് നമ്മുടെ വീട്,ഇവിടെ നമ്മള് സഹോദരി സഹോദരന്മാര്''.ഈ മുദ്രാവാക്യം അവന് നന്നായി പഠിച്ചു. പക്ഷെ ആ വാക്കുകള് തെറ്റാന്ന് പുതിയതായി വന്ന വല്സമ്മ നിര്ബന്ധിച്ചു അവനെക്കൊണ്ട് തിരുത്തി എഴുതി പഠിപ്പിച്ചു . എന്നിട്ടും അത് മറ്റു സഹപ്പ്രവര്ത്തകാരോട് അവന് പറഞ്ഞില്ല.
എന്നാല് ഇവരുമായുള്ള എല്ലാ കളിതമാശകളും ഒരു കണ്ണ് കൊണ്ടു മാത്രം കാണുന്ന നമ്മുടെ വില്ലനായ ബാപ്പുട്ടി ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടായിരുന്നു. ഡോക്ടര് കിടപ്പിലാകുന്നതിന്നു മുമ്പെ ബാപ്പുട്ടിയുടെ ഒരു കണ്ണ് അതിന്നു വേണ്ടി മാറ്റി വച്ചിരുന്നു അയാള്. അത് കൊണ്ടുള്ള ഉദ്ദേശം ധുരുധ്ധേഷം ഒന്നു മാത്രമായിരുന്നു. അത് നേരിട്ടു പറയാന് ഭയപ്പെട്ട് റഷീദ്നെ കൂട്ട് പിടിച്ച് , ഉണ്ട തരാം കനത്തപ്പം തരാം,പോരെന്കില് പോക്കവടയും സിനിമ കാണാന് മുപ്പത്തിഅഞ്ചു പൈസയും....'.പക്ഷേ റഷീദ്...ഹും ഓനൊരു ആങ്ങുട്ടിയാ, ഒരു മുര്ക്കങ്ങട്ട് ഇറക്കൂലാന്ന് പറഞാല് മതിയല്ലോ. ഐഡിയ സ്റ്റാര് സിന്ഗര്... സോറി ഐഡിയ നടക്കുകയും പായുകയും ചെയ്യാത്തതിനാല് കണ്ട മറ്റൊരു മാര്ഗമാണ് ഇതുവരെ കണ്ടതും കേട്ടതും നിങ്ങള്ക്കായി അവതരിപ്പിച്ചത് ഈ ഞാനും പിന്നെ ഗൂഗിളും.
. സിനിമയുടെ ബാക്കി ഭാഗം കേള്ക്കാനായി എല്സികുട്ടി ആവേശത്തിലായിരുന്നു.
മരുന്നു തിരഞ്ഞെടുത്ത് അവന് സ്റ്റോറി കുറച്ചു കൂടെ പറഞ്ഞു ഒരു പാട്ടിന്റെ സീന് ആയപ്പോള് നിര്ത്തി പുറത്തിറങ്ങി. അവളും എണീറ്റു. സ്റ്റോര്റൂമിലെ ചൂടില് അവര് ചെറുതായി വിയര്ത്തിരുന്നു . പാട്ട് ഏതാണെന്ന് ചോതിച്ചതിന്നു ''അതെന്റെ എല്സിക്കുട്ടിക്ക് പിന്നെ പാടി ത്തരാം''എന്ന് പറഞ്ഞു റഷീദ് ഗോവണി ഓടി ഇറങ്ങി.
താഴെ എത്തിയപ്പോഴേക്കും ഡോക്ടറും മറ്റും എത്തിയിരുന്നു.ഇത്രയും ഫ്ലാഷ് ബാക്ക്.
പിറ്റേ ദിവസം രാവിലെ, തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാന് അനുവദിച്ച 'ഇന്നോവ' സൈകിളിന്റെ താക്കോല് , രംഗം
കോമഡിയില് അവസാനിപ്പിക്കാന് വന്ന മാലോകരുടെയും കോ വര്ക്കെഴ്സിന്റെയും മുന്നില് വച്ചു ഡോക്ടര്ക്ക് കൈ മാറി. എന്നിട്ട് റഷീദ് ഉറക്കെ വിളിച്ചു പറഞ്ഞു ''ഞാന് നിങ്ങളെ സസ്പെന്റ്റ് ചെയ്തിരിക്കുന്നു.'' അങ്ങനെ വിളിച്ചു പറയാന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു .
അത് ഇനിയൊരിക്കല്.
''ഡാ വേഗം കൊണ്ടു കൊടുക്കെടാ''.
''ങ്ഹാ...അങ്ങിനെ സുഖിക്കണ്ട, എനിക്ക് ജുമുഅക്ക് പോകാനായി.ബാക്കി കേക്കണ്ടേഡാ നിനക്ക് (അതെ ഞങ്ങള് കമ്പോണ്ടര്മാരും,നേര്സുമാരുമൊക്കെ അങ്ക്ടും ഇങ്കടും ഡാ...ഡോ...എന്നേ വിളിക്കാറുള്ളൂ) അതിനാല് നീ പോയി കൊണ്ടു വാ''.
തര്ക്കത്തിനോടുവില് രണ്ടാളും ഒരുമിച്ചു പോകാമെന്ന തീരുമാനം നടപ്പിലായി. ഗോവണി കേറാന് പണ്ടേ മടിയുള്ള എല്സി,മുമ്പെ നടക്കുന്ന റഷീദ്ന്റെ കയ്യില് തൂങ്ങി തളര്ന്ന മട്ടില് എന്നേ പിടിച്ചോ എന്ന് പറഞ്ഞു. അവന് അവളുടെ രണ്ടു കയ്യിലും പിടിച്ച് ''ഏയലെലൈസ....യേലെലൈസ...'' എന്ന് ഈണത്തില് പാടി ഓരോ പടിയും കേറ്റി.റൂം തുറന്ന് അതില് കേറിയ ഉടനെ അവള് പൊടി പിടിച്ചു കിടക്കുന്ന പെട്ടിക്കു മുകളില് സ്ഥാനം പിടിച്ചു.അതിന്നു മുന്പേ എന്പത്ത്തി അഞ്ചു ഡിഗ്ഗ്രി ചരിഞ്ഞു നില്ക്കുന്ന വാതില് 'ആട്ടോമിസ്ടിക്കായി'അടഞ്ഞു. അതില് രണ്ടാള്ക്കും ഒന്നും തോന്നിയതില്ല. കാരണം അവര് ഒരുമിച്ച് ഒരു സ്ടൂളില് ഇരുന്നു,ഒരു പാത്രത്തില് ഉണ്ട്ട്,ഒരു ബെട്ഡില് ഉറങ്ങിയവരാ....??? അതെ ഒന്നും സമ്പവിച്ചിട്ടില്ല എന്ന് പറയാന് വരട്ടെ; പുതിയതായി വന്ന ഉടനെ ഒരു നാള് അവള് അവനോട് കാണിച്ച അടുപ്പം തെറ്റായി ധരിച്ചോ മറ്റോ അവന്റെ കൈ വേണ്ടിടത്ത് ?ഒന്നു.......അതിന്റെ പ്രതികരണം വളരെ അധികമായിരുന്നു . ആ പിണക്കം മാറ്റാന് കല്പന സിസ്റ്റര് കുറെ അധികം സഹായിച്ചു.''ഇത് നമ്മുടെ വീട്,ഇവിടെ നമ്മള് സഹോദരി സഹോദരന്മാര്''.ഈ മുദ്രാവാക്യം അവന് നന്നായി പഠിച്ചു. പക്ഷെ ആ വാക്കുകള് തെറ്റാന്ന് പുതിയതായി വന്ന വല്സമ്മ നിര്ബന്ധിച്ചു അവനെക്കൊണ്ട് തിരുത്തി എഴുതി പഠിപ്പിച്ചു . എന്നിട്ടും അത് മറ്റു സഹപ്പ്രവര്ത്തകാരോട് അവന് പറഞ്ഞില്ല.എന്നാല് ഇവരുമായുള്ള എല്ലാ കളിതമാശകളും ഒരു കണ്ണ് കൊണ്ടു മാത്രം കാണുന്ന നമ്മുടെ വില്ലനായ ബാപ്പുട്ടി ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടായിരുന്നു. ഡോക്ടര് കിടപ്പിലാകുന്നതിന്നു മുമ്പെ ബാപ്പുട്ടിയുടെ ഒരു കണ്ണ് അതിന്നു വേണ്ടി മാറ്റി വച്ചിരുന്നു അയാള്. അത് കൊണ്ടുള്ള ഉദ്ദേശം ധുരുധ്ധേഷം ഒന്നു മാത്രമായിരുന്നു. അത് നേരിട്ടു പറയാന് ഭയപ്പെട്ട് റഷീദ്നെ കൂട്ട് പിടിച്ച് , ഉണ്ട തരാം കനത്തപ്പം തരാം,പോരെന്കില് പോക്കവടയും സിനിമ കാണാന് മുപ്പത്തിഅഞ്ചു പൈസയും....'.പക്ഷേ റഷീദ്...ഹും ഓനൊരു ആങ്ങുട്ടിയാ, ഒരു മുര്ക്കങ്ങട്ട് ഇറക്കൂലാന്ന് പറഞാല് മതിയല്ലോ. ഐഡിയ സ്റ്റാര് സിന്ഗര്... സോറി ഐഡിയ നടക്കുകയും പായുകയും ചെയ്യാത്തതിനാല് കണ്ട മറ്റൊരു മാര്ഗമാണ് ഇതുവരെ കണ്ടതും കേട്ടതും നിങ്ങള്ക്കായി അവതരിപ്പിച്ചത് ഈ ഞാനും പിന്നെ ഗൂഗിളും.
. സിനിമയുടെ ബാക്കി ഭാഗം കേള്ക്കാനായി എല്സികുട്ടി ആവേശത്തിലായിരുന്നു.
മരുന്നു തിരഞ്ഞെടുത്ത് അവന് സ്റ്റോറി കുറച്ചു കൂടെ പറഞ്ഞു ഒരു പാട്ടിന്റെ സീന് ആയപ്പോള് നിര്ത്തി പുറത്തിറങ്ങി. അവളും എണീറ്റു. സ്റ്റോര്റൂമിലെ ചൂടില് അവര് ചെറുതായി വിയര്ത്തിരുന്നു . പാട്ട് ഏതാണെന്ന് ചോതിച്ചതിന്നു ''അതെന്റെ എല്സിക്കുട്ടിക്ക് പിന്നെ പാടി ത്തരാം''എന്ന് പറഞ്ഞു റഷീദ് ഗോവണി ഓടി ഇറങ്ങി.
താഴെ എത്തിയപ്പോഴേക്കും ഡോക്ടറും മറ്റും എത്തിയിരുന്നു.ഇത്രയും ഫ്ലാഷ് ബാക്ക്.
പിറ്റേ ദിവസം രാവിലെ, തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാന് അനുവദിച്ച 'ഇന്നോവ' സൈകിളിന്റെ താക്കോല് , രംഗം
കോമഡിയില് അവസാനിപ്പിക്കാന് വന്ന മാലോകരുടെയും കോ വര്ക്കെഴ്സിന്റെയും മുന്നില് വച്ചു ഡോക്ടര്ക്ക് കൈ മാറി. എന്നിട്ട് റഷീദ് ഉറക്കെ വിളിച്ചു പറഞ്ഞു ''ഞാന് നിങ്ങളെ സസ്പെന്റ്റ് ചെയ്തിരിക്കുന്നു.'' അങ്ങനെ വിളിച്ചു പറയാന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു .
അത് ഇനിയൊരിക്കല്.
2008 മേയ് 2, വെള്ളിയാഴ്‌ച
ഒരു"സസ്പെന്റ്സ് "ത്രില്ലര്
ചിക്കന് പോക്സ് പിടിപെട്ട് വിശ്രമം കഴിഞ് ഡോക്ടറും അമ്മായിഅപ്പനും പാര വാര്ങളുമായി നേരെ വന്നുകേരിയത് ആശുപത്രിയുടെ മുന്പില് തന്നെയുള്ള ,കൂട്ടത്തില് വലിയ പാരയായ ചായക്കട കം വീടുമായി കഴിയുന്ന ബാപ്പുട്ടിയുടെ വീട്ടിലേക്കായിരുന്നു.ആശുപത്രിയുടെ ഒരു സ്വകാര്യ ഇന്ചാര്ജ് തന്നില് നിക്സ്ചിപ്ദ്ധമായതിനാല് ആവേസത്തോടെ ബാപുട്ടി കഴിഞ പതിനഞ്ച് ദിവസത്തെ കാരിയങ്ങള് വള്ളി പുള്ളി വിടാതെ ഡോക്ടറോട് വിശദീകരിച്ചുകൊണ്ടിരുന്നു .പാത്തുട്ടി കൊടുത്ത അവിലും വെള്ളത്തിലെ ഉള്ളിത്തോല് ജനല് വഴി തുപ്പാന് ഒരുങവേ ബാപുട്ടിയുടെ കണ്ണുകള് അത് കണ്ടു.കിട്ടിയ അവസരം പാഴാക്കാതെ ഡോക്ടര്കും അമ്മായിഅപ്പനും ആ കാഴ്ച കാണിച്ചു കൊടുത്തു.എന്നിട്ട് ജഗതി സ്റ്റൈലില് ഒരു നിറുത്തമങ്ങു കാഴ്ചവച്ചു. ആശുപത്രിയുടെ മുകളിലേക്ക് ഉള്ള ഗോവണിയില് കൂടി എല്സികുട്ടിയെ റഷീദ് രണ്ടു കയ്യിലും പിടിച്ചു വലിച്ചു ആദിയത്തെ രൂമായ സ്റ്റോര് റൂമിലേക്ക് കേറി വാതിലടച്ചു .ഒരു മൊബൈല് കേമര ഇല്ലാത്ത സങ്കടം ആര്കും തോന്നാന് ഇടയില്ല കാരണം അങ്ങിനെ ഒരു സാധനം അന്നില്ലായിരുന്നു.ജനലഴിയില് കൂടി കൂര്പിച്ച എട്ടു പത്തു കണ്ണുകള് പിന്വലിച്ചു എല്ലാവരും തമ്മില് തമ്മില് നോക്കി.എല്ലാവര്കും ഒരേ ശംസയം.അവളുടെ കൊണ്ചി കുഴഞ ആ എതിര്പ്പും അവന്റെ ചിരിയും.രണ്ടാളും നേര്സിംഗ് പഠിക്കാന് നില്കുന്ന കോയമ്ബത്തൂര് പൊള്ളാച്ചി മധുര പതിനാരുകാര്.... .ഈ ജുമു-അക്ക് പോകാനായ സമയത്ത്.......???
പെട്ടെന്ന് കേറി വന്ന ഡോക്ടരെയും മറ്റും കണ്ട രണ്ടാളും ഒന്നു സ്തംഭിച്ചു നിന്നു.പിന്നെ വെപ്പ്രാളപ്പെട്ട് നമസ്കാരം ചൊല്ലി.മറിച്ചൊന്നും പറയാതെ ഡോക്ടര് രണ്ടാളെയും തിരിച്ചും മറിച്ചും നോക്കി. ഡോക്ടറുടെ ഉഴിഞ്ഞുള്ള നോട്ടം നേരിടാന് കഴിയാതെ ഫാര്മസിയിലേക്ക് തിരിഞ്ഞ എല്സികുട്ടിയുടെ ധാവനി പിറകില് പറ്റിപിടിച്ച പൊടി,അവിടെ ഉണ്ട്ടായിരുന്ന എല്ലാരുടെയും കണ്ണുകളില് ഉടക്കി.പിന്നീട് ഒരു ചോദ്യത്തിന്റെ ആവ്ശ്യം ആര്കും വേണ്ടി വന്നില്ല.എങ്കിലും റഷീദ്നോടായി ഡോക്ടര് ചോദിച്ചു
"പള്ളിയിലേക്ക് വരുന്നില്ലേ.....കുളിച്ചില്ലേ നീയ് "
"ങാ...വരുന്നു രാവിലെ കുളിച്ചതാ"
മറുപടി രസിക്കാത്ത മട്ടില് അവര് പള്ളിയെ ലക്ഷിയം വച്ചു.
വൈകുന്നേരം ഇസ്മയില് വന്നു റഷീദ്നോട് പറഞ്ഞു "അപ്പൊ ഞാന് ശംസയിച്ചത് ശരി തന്നെയായിരുന്നു അല്ലെ...
നാളെ കാലത്ത് റഷീദ്നെ സസ്പെന്റ്റ്ചെയ്യാന് ഓര്ഡര് തന്നിട്ടുണ്ട്.നിങ്ങള് ഇത്തരക്കാരായിയുരുന്നെണ്ണ് ഇപ്പഴല്ലേ മനസ്സിലായത്."സംഭവം ചോദിച്ചറിഞ്ഞ ഹെഡ് നേര്സും പുതിയ ഡോക്ടറും അനധംവിട്ടു പോനധന്മേല് കേറാതെ നിന്നു.കഥ കേട്ട എല്സിക്കുട്ടി കരഞ്ഞു.റഷീദ് ഒരു മാത്ര നിശ്ച്ചലനായി നിന്നു.പിന്നെ കഥയുടെ ഫ്ലാഷ് ബാക്ക് വിവരിച്ചു.
' അത് ഞമമക്ക് പിന്നെ പറയാം;
ലേബലുകള്‍:
ഒരു"സസ്പെന്റ്സ് "ത്രില്ലര്
2008 ഏപ്രിൽ 30, ബുധനാഴ്‌ച
Testing
ഹലോ ഹലോ ടെസ്റ്റിങ്ങ് ടെസ്റ്റിങ്ങ്............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)