2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ബ്രോസ്റ്റ് റെഡി


ആദ്യം നാഴി പൊടി അരിയോ പച്ചരിയോ എടുത്ത് മാറ്റി വയ്ക്കുക.
-----------------------
ബ്രോസ്റ്റ്
-------
ഇഞ്ചി ഒരിഞ്ച് നീളം.
വെളുത്തുള്ളി നാല് അല്ലി.
സവാള ചെറുതൊന്ന്.
കുരു മുളക് പൊടി ഒരു സ്പൂൺ.
മുളക് പൊടി ഒരു സ്പൂണ്ൺ.
അജീന മോട്ടോ ഒരു നുള്ള്.
ഉപ്പ്.
ഇത്രയും വഹകള്‍ കൂട്ടിയരച്ച്,

ഒരു കോഴി പൂട കളഞ്ഞ് തൊലി കളയാതെ എട്ട് പീസാക്കി കട്ട് ചെയ്ത് അരച്ച് വച്ച പേസ്റ്റ് തേച്ച് പിടിപ്പിച്ച് നൂറ്റി ഇരുപത് മിനുട്ട് റസ്റ്റ് എടുക്കാന്‍ വക്കുക. 
ഈ സമയം ടിവി സീരിയൽ രണ്ട് മൂന്നെണ്ണം കാണുക. അതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് 
കോണ്‍ ഫ്ലവറ് പൊടി അല്ലെങ്കിൽ മൈദ പോടി ഛെ...മൈദപ്പൊടി
ഉപ്പ്
കൂട്ടി കുഴച്ചതിലേക്ക് ചിക്കന്‍ പീസുകള്‍ ഇട്ടിളക്കിയതിനെ
ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറു തീയില്‍, മലയാളത്തില്‍ പറഞ്ഞാല്‍ ഗോള്‍ഡ് ബ്രൌണ്‍ അയാല്‍ കോരിയെടുക്കുക. ചട്ടിയവിടെ ഇരിക്കട്ടെ.
------------------
അടുത്തത് ഉരുളക്കിഴങ്ങ്.
നീളക്കിഴങ്ങ് തൊലി കളഞ്ഞ് അഞ്ച് മില്ലി ( സ്കെയില് എടുക്കാന്‍ പോകേണ്ടതില്ല) സമ ചതുരത്തില്‍ കട്ട് പണ്ണി ഉപ്പ് ലായനിയിൽ മുക്കി അതേ എണ്ണയില്‍ നന്നായി വറുത്ത് കോരുക. തീ അണക്കുക. ചട്ടിയെടുത്തു വക്കുക.
------------------
നെക്സ്റ്റ് ഗാറ്ലിക്ക് പേസ്റ്റ്. (ഇതാണ്  മക്കളേ മൊതല്)

രണ്ടല്ലി വെളുത്തുള്ളി ജ്യൂസ്മെഷീനിൽ ഇട്ട് ഉപ്പ്
ലമണ്‍ സാള്‍ട്ട് ( ഇല്ലെങ്കിൽ തൈര് അര കപ്പ്) ഒരു നുള്ള്.
അമ്പത് മില്ലി പാല്‍
അമ്പത് മില്ലി (സൺഫ്ലവർ എന്നിത്യാതി) എണ്ണ
മിക്സിയിലൊഴിച്ച് അടിച്ച് അതിലേക്ക്
ഒരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്
ഇട്ട് ആവശ്യത്തിനുള്ള കട്ടിയാവുന്നത് വരെ, വീണ്ടും നന്നായി അടിക്കുക.
കലാസ്...ഇത്രയും മതി. ഇനി രണ്ട് പ്ലൈറ്റ് എടുത്ത് നാല് പീസ് വീതം വച്ച് രണ്ടാള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് രണ്ട് കൈ കൊണ്ട് തിന്നുക. ഇടക്കിടക്ക് വറുത്ത കിഴങ്ങ് പീസുകളീല്‍ പേസ്റ്റ്, പേസ്റ്റ് ചെയ്ത് ഒപ്പം തട്ടുക.
ടൊമാറ്റൊ കെച്ചപ്പ് ഉണ്ടെങ്കില്‍ പ്രമാദം. കൂടെ കഴിക്കാന്‍ ചപ്പാത്തി, റൊട്ടി എക്സറ്ററാ....

}വേറെ ആളുണ്ടെങ്കിൽ കോഴി വേറെ നോക്കുക. 
] കോഴിക്ക്          പകരം ചെമ്മീന്‍, മുള്ളില്ലാത്ത മീന്‍ ഇവയും ആവാം.
]വെജിറ്റേറിയൻ:- കോളീ ഫ്ലവറ്.

] ഗാറ്ലിക് പേസ്റ്റ് ബാക്കിയുണ്ടാവും അതു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ബ്രെഡ്ഡിലും അപ്പത്തിന്റെ ഒപ്പമൊക്കെ കഴിക്കാം. കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

] വിദേശത്ത് ഉള്ളവർക്ക് ബ്രോസ്റ്റ് പൊടി റെഡി മെയ്ഡ് വാങ്ങാൻ കിട്ടും.ഇപ്പോൾ നാട്ടിലും  കിട്ടും.


--------------------------------

ഇത് ശരിയായില്ല എന്നുണ്ടെങ്കിൽ ആദ്യത്തിൽ മാറ്റി വച്ച അരി എടുത്ത് കഞ്ഞി വച്ച് കുടിച്ച് മുണ്ടാതെ ഒരു പാത്ത് പോയി കെടന്നുറങ്ങുക!

17 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഇപ്പഴാണ് ബ്രോസ്റ്റിനെ പറ്റി പറയാന്‍ സമയം കിട്ടിയത് അല്ലേ?

സംഭവം വായിച്ചപ്പോള്‍ തന്നെ കൊതിയാകുന്നു. പരീക്ഷിച്ചു നോക്കണം, ഒരിയ്ക്കല്‍.

പിന്നെ, ആ മുന്നറിയിപ്പ് (അരി) ചിരിപ്പിച്ചു.
:)

നരിക്കുന്നൻ പറഞ്ഞു...

വാചക വീരാ ഒരു പാചക വീരന്‍ കൂടിയാണല്ലെ.. അല്‍ബൈകിലെ ബ്രോസ്റ്റ് കഴിച്ച് മടുത്തു. ഇനി ഇതൊന്ന് ട്രൈ ചെയ്യണം...

OAB/ഒഎബി പറഞ്ഞു...

ശ്രീ- നമസ്കാരം. കറക്റ്റ് സമയത്ത് തന്നെയെത്തി അല്ലെ. ഉണ്ടാക്കി നോക്കുക. അറിയാത്തവറ്ക്ക് പറഞ്ഞ് കൊടുക്കുക. ചിരിപ്പിക്കാത്ത ഒരു സംഭവവും ഇപ്പോള്‍ വിജയിക്കുന്നില്ലെന്നേ.. :)

kEralainside.net- ചെയ്ത് തരുന്ന ഉപകാരങ്ങള്‍ക്ക് നന്ദി പറയുന്നു.

നരിക്കുന്നന്‍- എന്നെ ചിരിപ്പിക്കല്ലെ. അല്‍ബേയ്ക്ക് ന്റെ ഏഴയലത്ത് നമ്മളെത്തുമോ ചങ്ങാതീ. നാട്ടില്‍ നൂറ്റി എമ്പത് കൊടുത്ത് വാങ്ങിക്കുന്നതിന്‍ പകരം ഇത് മതിയാവും.
പാചകം കുറേ അറിയാം. അതില്‍ നിന്നും നല്ലത് (എനിക്ക്) മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കാം.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഞാനിതു കേട്ടിട്ടെ ഉള്ളൂ.
ഇനി പരീക്ഷിക്കാം.

ആദ്യം വിചാരിച്ചു പഴയ ബ്രോസ്റ്റിന്റെ ബാക്കിയാണെന്നു, തല പൊരിച്ചതെ...

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ഞാനും ഇതൊന്നു പരീക്ഷിക്കാന്‍ പോവാ, ശരിയായിലെങ്കില്‍ ലാസ്റ്റ് പറഞ്ഞ പോലെ ചെയ്യാം.

ഗോപക്‌ യു ആര്‍ പറഞ്ഞു...

kothippikkalle pahayaa!!

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഞാന്‍ ഇറച്ചി കഴിക്കില്ലാത്തതോണ്ട് പരീക്ഷിക്കുന്നില്ല.പക്ഷേ ഈ കുറിപ്പ് സൂക്ഷിച്ചു വക്കട്ടെ..ഭാവിയില്‍ ആവശ്യം വരും !!

നന്ദ പറഞ്ഞു...

ആ ചുവന്ന അക്ഷരത്തില്‍ എഴുതിയ റെസിപ്പി വളരെ വളരെ നന്നായി കേട്ടോ (ഇതിനര്‍ത്ഥം മറ്റേത് മോശമായി എന്നല്ല ;))

പാചകക്കുറിപ്പുകളെല്ലാം ഫ്യു. റെഫ്. ലേക്ക് വയ്ക്കാണ്, തല്‍ക്കാലം.

പരീക്ഷണങ്ങള്‍ തുടരുക.

PIN പറഞ്ഞു...

മേൽപറഞ്ഞ പാചക കുറിപ്പ്‌ വായിച്ച്‌, കൂട്ടി കഞ്ഞി കുടിച്ചു...ഹായ്‌ എന്തൊരു ടെയ്സ്റ്റായിരുന്നു.
ഇനിയും എഴുതുക ഉണ്ടാക്കാൻ കഴിഞ്ഞില്ലായെങ്കിലും അതിന്റെ രുചിയും മണവും കൂട്ടി എന്തെങ്കിലും രുചിയായിട്ട്‌ കഴിക്കാമല്ലോ...

പൊറാടത്ത് പറഞ്ഞു...

OAB..., പാചകം ഉഷാറായിട്ടുണ്ട്.

ആദ്യമേ അരി എടുത്ത് വെയ്ക്കാൻ പറഞ്ഞത് ഇതിനായിരിയ്ക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഭയങ്കരാ... :)

രസികന്‍ പറഞ്ഞു...

ആദ്യം തന്നെ പച്ചരി , പൊടിയരി എന്നീ വഹകൾ സെലെക്ഷനു തന്നപ്പോൾ തന്നെ കരുതിയതാ ലതിൽ ഒരു ലിതില്ലേ എന്ന് .
ഹ ഹ കലക്കി.

അരിയെടുക്കാതെ തന്നെ സംഗതി ഉഗ്രനാകും എന്നു വായിച്ചപ്പോൾ മനസ്സിലായി . ഒന്നു പരീക്ഷിച്ചു നോക്കണം.

സസ്നേഹം രസികൻ

ജഗ്ഗുദാദ പറഞ്ഞു...

ഹഹ എടുത്തു മാറ്റി വെക്കാന്‍ പറഞ്ഞപ്പോ കരുതി അവസാനം അതില്‍ ഇട്ടു സേവിക്കാന്‍ ആകുമെന്ന്...പോസ്റ്റ് നന്നയി...

Typist | എഴുത്തുകാരി പറഞ്ഞു...

അരി എടുത്തു മാറ്റിവക്കാന്‍ പറഞ്ഞതെന്തായാലും നന്നായീട്ടോ. അടുത്തതു് വെജ്‌ ആയിക്കോട്ടേ.

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

ഇതു കലക്കി ഓയേബി.. പാചക രംഗത്തേക്ക്‌ കടന്നത്‌ ഏതായലും നന്നായി. ഇനി ഇതൊന്നു പരീക്ഷിച്ചിട്ട്‌ വിവരം പറയാം.. പിന്നെ ആ അരി മാറ്റി വെക്കുന്ന നമ്പര്‍ കലക്കി

പ്രയാസി പറഞ്ഞു...

പച്ചരി മാറ്റി വെക്കുന്നത് എപ്പോഴും നല്ലതാ..:)

smitha adharsh പറഞ്ഞു...

നന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു...ആ "അരി പ്രയോഗം" കലക്കി..

മൊല്ലാക്ക പറഞ്ഞു...

എങിനെയാ ബീരാനേ നന്ദി പറയണ്ടേ....

ഉഗ്രൻ.... ഞമ്മക്കങ്ങ നല്ലോം പുടിച്ചു.

ഉസ്സാർ.....

ബ്രോസ്റ്റല്ലാ..

പച്ചരിക്കഞ്ഞി, പുമ്മൾ കൂടിയായപ്പൊ എന്താ ചാത്. കൊടുകൈ കോയാ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില