സുന്ദരിയാം ഹസീനക്ക് ലോഡാവാന് ഇനി രാജന് വരണം!
ആലം ദുനിയാവിന്റെ ഒരറ്റത്ത് നിന്നും അവ്വല്‍ സുബ്ഹിക്ക് യാത്ര തുടങ്ങി, എല്ലാ പള്ളിപ്പടി അവനാംപടിയിലും നിര്‍ത്തി യാത്രക്കാരെ കുത്തി നിറച്ച തന്റെ തിരുവയർ കുറച്ചൊന്നൊഴിച്ച് സ്റ്റാന്റിലെ ട്രാക്കിൽവിശ്രമിക്കയായിരുന്നു ഹസീന.
ഡ്രൈവർ സീറ്റിൽ ആസനസ്ഥനായ ബഷീർ(ഞാനല്ല) തന്റെ മുടി ചീകിയൊതുക്കി താടി രോമങ്ങൾകെറുവിക്കേണ്ട എന്ന് വിചാരിച്ച് അവറ്റകളുടെ ഇടയിലൂടെയും ഒന്ന് ചീപ്പോടിച്ച് ശരി വരുത്തി, പിറകിലിരിക്കും യാത്രക്കാർ കാണത്തക്ക രീതിയിൽ ഡാഷ് ബോർഡിൽ വച്ച വിത്സിന്റെ പാക്കറ്റെടുത്ത്അതിൽ നിന്നും ഒരു കുന്തമെടുത്ത്(ഒന്നെ ഉണ്ടാവാറുള്ളു) ക്ലീനർ വീരാൻ അവർകളുടെ കയ്യിൽ നിന്നുംതീപ്പെട്ടി വാങ്ങി കത്തിച്ച് ആസ്വദിച്ച് പുക വിട്ടു.
(വല്ലിപ്പാക്ക് അടുപ്പിലും......)
പുറത്ത് കണ്ടക്ടർ ബഷീർ(ഞാൻ തന്നെ) വിളിച്ച് പറയുന്നു“തൃശൂർ..തൃശൂർ...പോന്നോളീ....സീറ്റുണ്ട്പാട്ട്ണ്ട് കാണാൻ ചൊറുക്കുള്ള കണ്ടക്ടറൂണ്ട്...ങാ...തൃശൂർ തൃശൂർ...”(വളിപ്പൻ)
ആ സമയം ഫ്രന്റ് ഡോറും പിടിച്ച് ദിനേശ് ബീഡി കുറ്റി ആഞ്ഞ് വലിച്ച് കിളി തന്റെ മുന്നിലൂടെ പാസ്ചെയ്യുന്ന കുയിൽവാണി, അന്നനടയാൾ,ഗജഗാമിനിമാരെ നോക്കി “താത്തയേ..ചേച്ചിയേ.. താഴെനോക്കി നടന്നോളിൻ. കാൽ കല്ലിന്മേൽ തട്ടും..കല്ലിന്മേൽ തട്ടും..കല്ലിന്മേൽ .....”
ഇതൊക്കെ കേട്ട് വായ് നോക്കികളും, ബസ്സിനുള്ളിലെ പേപ്പർനോക്കികളായ മാന്യന്മാരും ചിരിക്കും?
“എന്തിനാ ചിരിക്കുന്നെ?” കിളിയുടെ അവസാന വരി ഒരു എക്കൊ ആയി മാറുന്നതിനനുസരിച്ച്കല്ലിന്മേൽ എന്ന് വാക്കിന്റെ നടുവിലെ അക്ഷരത്തിന് രൂപഭേദം സംഭവിച്ച് അതൊരു പുളിക്കുന്ന? തെറിയായി മാറും.(വഷളൻ)
അതേലൊ; വഷളൻ,വൃത്തികെട്ടവൻ,തൊലിക്കട്ടി,പറഞ്ഞ് ബോറാക്കി പാറ ചേറാക്കി മാറ്റാൻകഴിവുള്ളവൻ എന്നീ സ്ഥിരം വീക്നെസ്സുകളും, എക്സ്ട്രാ ആക്റ്റിവിറ്റീസായി കുടിയൻ, കളിയൻ, പിടിയൻഎന്നിവയിലുള്ള മുങ്കാല പ്രാവീണ്യവും(സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല) മുഖദാവിൽ കണ്ടാൽ സുന്ദരൻ, പാവം,ഡീസന്റ് പെരുമാറ്റം ഇത്രയും കാര്യങ്ങളും ഒത്ത് വരുന്നവർക്കേ ഞങ്ങടെ ബസ്സ് മുതലാളി പണികൊടുക്കത്തുള്ളു.(ഇതിൽ ആദ്യം പറഞ്ഞ ഒന്ന് രണ്ടെണ്ണം എനിക്കുണ്ടെന്ന് എന്റെ വായനക്കാർ മുമ്പേസമ്മദിച്ചതാ...)
“ മേങ്കോസ്കിൻ...നിർത്തി കഥ പറയെഡെയ്”
സോറി..സോറി, പറയാം:- അപ്പൊ എവിടെയാ നിർത്തിയേ...ങാ അങ്ങനെ ഡ്രൈവർ സിഗരറ്റ് മഞ്ഞകത്തും വരെ വലിച്ച് മനമില്ലാ മനസ്സോടെ കുറ്റി പുറത്തേക്ക് എറിഞ്ഞ് വാച്ചിലേക്ക് നോക്കി. ഇതുവരെയും രാജന് വന്നില്ല! ഇനി മുപ്പത് സെക്കന്റ് ബാക്കി. അവൻ തന്റെ കൂളിങ്ഗ്ഗ്ലാസ് മുഖത്ത് ഫിറ്റ്ചെയ്ത് കൈ ഹോണിൽ ഒന്നമർത്തി-‘പ്യം’ (ആയോ)പിറകിൽ അത് മനസ്സിലാക്കി ചെക്കർഒന്നടിച്ചു‘ടിം’(അതെ) സെക്കന്റ് സൂചി പന്ത്രണ്ടിൽ. വണ്ടി സ്റ്റാർട്ട്. വീണ്ടും കൈരണ്ടമർന്നു‘പ്യം..പ്യൂം’( പൂവാം പോവാം)ബെൽരണ്ടടിഞ്ഞു‘ടിംട്ടിം’(വിട്ടോടാ)
ബസ്സ് മെല്ലെ ട്രാക്ക് വിട്ടിറങ്ങി. ആ സമയം ബസ്സിന്റെ കോക്ക്പിറ്റിൽ, എയർഹോസ്റ്റസ് സ്റ്റെയിലിൽയാത്രക്കാർക്കഭിമുഖമായി നിന്ന്, കയ്യിലെ തോൽ സഞ്ചി ഉയർത്തിക്കാണിച്ച്...
“നമസ്കാർ; എയർ ഹസീനമേ ആപ്കാ സ്വാഗത് ഹെ. യെഹ് കെ എൽ ടെൻ---വിമാൻ ട്ര് ച്ചൂർ സെഉടാൻ ബർണെ കേലിയെ തയാർ ഹെ.കൃപയാ ആപ് ആപ്നെ സീറ്റ് ബെൽറ്റ്ബാന്ത്ലെ......ദന്യവാൻ!”
എന്ന് പറയാനുള്ള എന്റെ ചെറുപ്പത്തിലെയുള്ള പൂതി മനസ്സിൽ സങ്കല്പിച്ച് ഞാൻ പറഞ്ഞു“പ്രിയയാത്രക്കരെ, നിങ്ങൾ കഴിയുന്നതും ചില്ലറ ഒറ്റ രണ്ട് രൂപ നോട്ടുകൾ തന്ന് സഹകരിച്ച് യാത്രസുഖകരമാക്കുക. ഈ ബസ്സ് ഇവിടം വിട്ടാൽ ഇനി അടുത്ത ടൌണിലെ നിർത്തു. അതിനിടക്ക്ഇറങ്ങനായി ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ തന്നെ ഇറങ്ങി അടുത്ത ബസ്സിന്.....” അഹങ്കാരം! അഹങ്കാരം...!!
ഞാൻ ടിക്കറ്റ് റാക്കെടുത്ത് തെണ്ടാനായി ഒരുങ്ങി! അങ്ങനെ അടുത്ത ജില്ലയിലെ പെരിയടൌണിലേക്കുള്ള ടേക്കോഫിനായി ബസ്സ് റൺ വേയിൽ കൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കെ ഒരുകാക്ക‘ മുൻഡോറിൽ കൂടി പാഞ്ഞ് കേറി. കേറുന്നവരെ ക്വസ്റ്റൻ ചെയ്യാനും,ബോഡിചെക്കപ്പിനായും
(ഈ സൌജന്യം സ്ത്രീകൾക്ക് മാത്രം) ഫൂട്ട്ബോർഡിൽ കർമ്മനിരതനായി കാത്ത് നിൽക്കുന്ന കിളിവീരാന്,കാക്കയുടെ ഇസ്സ്വഭാവം അത്ര രസിച്ചില്ല. അതവന്റെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടു.
“എബ്ട്ക്കാ കാക്കാ പണ്ടാരടങ്ങാൻ ഓടുന്ന ബസ്സിൽ പാഞ്ഞ് കേറി...?രാവിലെ കെട്ടിയെടുക്കുംഓരോന്നിനെ....”
“ഞാനൊരു എയ്പത്..”
“ങ്ങളെ വയസ്സല്ല ചോയിച്ചത്. എവടേ എറങ്ങാ ന്നാ..?”
“അതെന്നെടോ പറഞ്ഞേ എയ്പത് പൈസ പോയന്റെന്ന്”
“ആ പോയന്റിൽ ഈ ബസ്സ് നിർത്തൂലല്ലൊ. ഒന്നുകിൽ ഇവടെ അല്ലെങ്കിൽ അടുത്ത ടൌണിൽ” വഴക്കായി വക്കാണമായി. ചൂടായി നിൽക്കുന്ന കാക്കയെ ഒന്ന് ഐസിൽ മുക്കാനുള്ള എന്റെ ശ്രമവുംവിജയിച്ചില്ല. ബീരാന്റെ ആദ്യ ചോദ്യം ചെയ്യൽ രസിക്കാഞ്ഞിട്ടാവാം അയാൾ അവിടെ ഇറങ്ങിയില്ല.
അപ്പോഴേക്കും ഡ്രൈവർ നാല് ഗിയറും കഴിഞ്ഞ് അടുത്തതിനായി തപ്പിക്കൊണ്ടിരിക്കയായിരുന്നു.
“ങേ.. അവടെ നിർത്താതൊരു ബസ്സൊ. ന്നാ പിന്നെ ഞമ്മക്കതൊന്ന് കാണണല്ലൊ” എന്നുംപറഞ്ഞ് കാക്ക ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.
പറഞ്ഞ സ്റ്റോപ്പിലെത്തിയപ്പോൾ ആ ഇബ്നു ആദം എണീറ്റ് വാതിലിനടുത്തേക്ക് വന്നു. ബസ്സിലെയാത്രക്കാർ ഉറ്റാതെ നോക്കി!. കിളി; നെവർമൈന്റ്! ചെക്കർ; കക്ഷത്തിൽ പച്ചമുട്ട.!! ഞാൻ; ഈനാട്ടുകാരനേ അല്ല്.!!! ഡ്രൈവർ; പിടിച്ച വാശിക്ക് ബ്രേക്കില്ല.!!!!
മഞ്ചേരി കഴിഞ്ഞാൽ പിന്നെ ടൌൺ റ്റു ടൌൺ മാത്രം നിർത്തി, ഇരുപത്തഞ്ചിലധികം ബസ്സുകളെപാസ് ചെയ്ത്, നിർദ്ദിഷ്ട സമയ്ത്തിനും മണിക്കൂറുകൾക്ക് മുമ്പെ നിശ്ചിത സ്ഥലത്ത് എത്തിച്ച്,അന്നത്തെ കാലത്ത് പ്രൈവറ്റ് ബസ്സുകളിൽ റിക്കാഡ് കളക്ഷൻ നേടി പേരെടുത്ത ബസ്സ്!
ഇന്നത്തെ പോലെ ലിമിറ്റഡ് എന്നെഴുതി അൺസ്റ്റോപ്പിൽ നാലാളെ കാണുമ്പോൾ ബ്രേക്ക്
അമരുകയും, ഒരാളിറങ്ങാനുണ്ടായാൽ ഇവിടെ സ്റ്റോപ്പില്ല എന്ന് പറഞ്ഞ് അഹങ്കരിക്കാതെ, ഒരുസാധാ പെർമിറ്റോടെ ഓടി നാലല്ല നാല്പതാൾ കൈ കാണിച്ചാലും നിർത്താത്ത ബസ്സ്! ഏറ്റവും പുതിയമോഡലിൽ, ആധുനിക സൌകര്യത്തോടെ അലങ്കരിച്ച ഹസീനയെ പറഞ്ഞ സ്റ്റോപ്പിൽനിർത്തിയാൽ????? നിന്നാൽ അതു വരെയുള്ള മാനം എന്നോ വിമാനം കേറി പോയിരിക്കും.
എങ്കിലും ;പാവം, വയസ്സൻ എന്ന ഒരു കരുണ. “ഇവിടെ കേറ്റമായതിനാൽ നിർത്താൻ ബുദ്ധിമുട്ടാനിരപ്പിലെത്തിയാൽ നിർത്തിത്തരാം. അവിടെ ഇറങ്ങി ഒരു നാലടി നടന്നാൽ..”
“അവടെ അന്റെ ബാപ്പ എറങ്ങും...”അത് കേട്ട് ഞാൻ ചിരിച്ചു, ചിരിച്ചേ മതിയാവൂ.
ബസ്സ് അടുത്ത ടൌണിലെ സ്റ്റാന്റിൽ നിന്നു. അയാൾ അറിയാവുന്ന എല്ലാ അസംസ്കൃത വാക്കുകളുംകുലുക്കുഴിഞ്ഞ് അവിടെ ഇറങ്ങി. പോണ പോക്കിൽ അയാൾ പറഞ്ഞു
“കാണിച്ചു തരാം ഡോഗിന്റെ മക്കളെ നിങ്ങൾക്ക്. തിരിച്ചിങ്ങ് വരിൻ”
അത് കേൾക്കേണ്ട താമസം വീരാൻ “ങേ...ങ്ങളൊന്ന് ചൊരണ്ടും”
“അതേടാ ചൊരണ്ടും... ജ്ജ് ങ്ങട്ട് ബാ... ചൊരണ്ടാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ”
“ന്നാ ഒരുങ്ങി നിന്നോളീ.. കത്തിയും കല്ലുമായി.... ങ്ങൾ ന്റെമ$%&-----....ഒന്ന് പോയിം കാക്ക”
“ഛെ..ഛെ വീരാനെ വിട്ടാ ജ്ജ്.. അയാളൊരു വയസ്സനല്ലെ. ബഷീറെ ജ്ജ് വണ്ടി വിട്ടാ” ഞാൻ ഇടക്ക്കേറേണ്ടി വന്നു.
ബസ്സ് ജോലികൾക്കിടയിൽ സാധാരണ സംഭവിക്കാറുള്ളത് തന്നെ. അത്ര തന്നെ ഇതിനും പ്രാധാന്യംകൊടുത്തതുള്ളു. മടക്കത്തിന് മേൽ സ്റ്റോപ്പിൽ കൂടിയ ജനക്കൂട്ടത്തെ കണ്ട് എന്തെങ്കിലും ആക്സിഡന്റ്സംഭവിച്ചിരിക്കാം എന്ന ധാരണയോടെ ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. പക്ഷേ അതിനു മുമ്പേആരവവുമായി നാട്ടുകാർ ബസ്സ് തടഞ്ഞു. രാവിലത്തെ പ്രശ്നം ഓർമയിലില്ലാതെ“എന്താ..എന്താ പ്രശ്നം”
എന്ന ചോദ്യത്തിന് “പ്രശ്നോ... ഞങ്ങൾക്ക് നിങ്ങളെ ക്ലീനറെ കിട്ടിയാൽ മതി. അതോടെ പ്രശനംതീരും.അല്ലെങ്കില്‍ ഞങ്ങൾ തീർക്കും” സംഗതിയുടെ ഏകദേശ രൂപം മുഴുരൂപമാവാൻ, റോഡരികിൽപലകയിട്ടിരുന്ന് പഴയ ലെതർ ബെൽറ്റിൽ കത്തിയണക്കുന്ന ഒസ്സാനും, തൊട്ടരികിലായി തലേകെട്ടുംകെട്ടി നിൽക്കുന്ന വീരപണ്ഡാരകട്ടകാലകാക്കയും സഹായിച്ചു. “അതേ ഇതതു തന്നെ. ക്ലീനറുടേത്കഴിഞ്ഞാൽ പിന്നെ...പടച്ചോനെ....”ഞാനെന്റെ പാന്റ്സ് തപ്പി!
അപ്പോഴേക്കും ജനം വീരാനെ പിടിച്ചിറക്കി വലിച്ചിഴച്ചു തുടങ്ങി. ഇടക്ക് നല്ല നല്ല ഡയലോഗുകൾകേൾക്കാം. നാട്ടുകാർക്ക് ഒരു കൊണ്ടോട്ടി നേർച്ചക്ക് കൂടിയ സന്തോഷം. ബസ്സ് യാത്രക്കാർബാൽക്കണിയിൽ ഒന്നിളകിയിരുന്ന് ഫ്രീ ഷോ ആസ്വദിച്ചു. അപ്പോൾ കൂട്ടമായി പിടിച്ചു വക്കപ്പെട്ടവീരാൻ പറഞ്ഞു “ഹെയ് നാട്ടാരെ ങ്ങക്കെന്താ വേണ്ടേന്ന് ഞമ്മക്കറിയാം.... അതിന് ങ്ങൾ ങ്ങനെകൂട്ടമായി പിടിച്ച് വച്ചാ ഒന്നും നടക്കുലാ...നിങ്ങൾ വിടിൻ” അത് പറഞ്ഞ് വീരാൻ ഒന്ന് കുതറി മാറി. ഉടന്‍അവന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് തോളിലിട്ടു. അത് കണ്ട് ജനം അന്തം വിടും മുമ്പെ അവന്റെഅണ്ടർവെയർ കാലിലൂടെ ഊർന്ന് നിലത്ത് വീണു! വെള്ളത്തിലൊരു തുള്ളി പെട്രോൾ വീണ പോലെകൂട്ടം ഒന്ന് പിറകോട്ടടിച്ചു. കുട്ടികൾ ആർത്ത് വിളിച്ചു. വേലിക്കപ്പുറത്ത് കാഴ്ചക്കാരായി നിന്നിരുന്ന പെണ്ണുങ്ങൾ,തങ്ങളുടെ മുന്നിൽ നിൽക്കുന്ന കുട്ട്യോളുടെ കണ്ണ് പൊത്തി പിൻ തിരിഞ്ഞു ചിരിച്ചു. വീരാൻ, പെറ്റ് നാലീസം കഴിഞ്ഞ ഒരു പൈതലിൻ കോലത്തിൽ പുള്ളിക്കുപ്പായം മാത്രമിട്ട് യാതൊരു വിധകൂസലുമില്ലാതെ നടുറോഡിൽ നിന്നു.
വീരാന്‍ അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല. നാട്ടും പുറത്തെ ചെറുപൂരം, താലപ്പൊലി തുടങ്ങി, നിലമ്പൂരിലെ വലിയ പാട്ടുത്സവത്തിന് കൂടുന്ന ആയിരങ്ങൾക്കിടയിൽ കൂടി വാള് വച്ച്, പാമ്പായി, മുണ്ടിപ്പറഞ്ഞും, മുണ്ടില്ലാതെ കിടന്നും നടന്നും ശീലമുള്ള ബീരാന് ഈ നാല് മുച്ചീർപ്പന്മാർഒന്നുമല്ലായിരുന്നു.
കിളിയുടെ റിയൽ ഷോ കണ്ട് ജനത്തിന്റെ മുഖത്ത് വൈക്ലഭ്യം. ക്ലീനർ എതിർക്കും അപ്പോൾ നാല്പൊട്ടിക്കാം ഇത്രയുമേ നാട്ടുകാർ വിചാരിച്ചിരുന്നുള്ളു. എന്ത് ചെയ്യണം? കൂടിയാലോചന! തീരുമാനം.
“മൊട്ടയടിക്കാം...”അർദ്ധനഗ്നാംഗനാം വീരാനെ മുണ്ടുടുപ്പിച്ച് നാൽക്കാലിയിലേക്ക് ആനയിച്ചിരുത്തി.ജനം വീണ്ടും ഉത്സവതൃമർപ്പിലായി. ആസമയം അവിടെ ഒരു മാന്യ ദേഹംഎത്തിപ്പെട്ടു. ജനം നിശ്ശബ്ദരായി. സന്ധി സംഭാഷണം. അവസാന തീരുമാനം:-
#കഥാപാത്രമായ കാക്ക‘ യോട് ക്ലീനർ മുതൽ ഞങ്ങൾ എല്ലാവരും പരസ്യമായി മാപ്പ് ചോദിക്കുക.#ഇനി മുതൽ ആള് കേറാനും ഇറങ്ങാനും ബസ്സ് ഈ സ്റ്റോപ്പിൽ നിർബന്ധമായും നിറുത്തുക.
#അഥവാ നിർത്തിയില്ലെങ്കിൽ അന്ന് മുതൽ ഈ ബസ്സ് ഇതിലേയുള്ള ഓട്ടം തടയുക.
#തൽകാലം വെറുതെ വിടുക.-ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം-
-വേണ്ട, ഇനി മുതൽ ആളല്ല ആടിനെ കണ്ടാലും നിർത്താമെ-രണ്ടും എന്റെ മനസ്സിൽ പറഞ്ഞതാ..അങ്ങനെ തൊള്ളായിരത്തി ഇരുപത്തൊന്നിൽ ബ്രിട്ടീഷ് കാരെ വാരിക്കുന്തം കൊണ്ട് നേരിട്ട്തുരത്തിയോടിക്കാന് സഹായിച്ച ഒരു നാട്ടുമക്കൾക്കും, അവരുടെ മക്കൾക്കും കേവലമൊരു ഹസീനശകടത്തിലെ നാലാലെ നേരിടാൻ ഒരു കുന്തത്തിന്റെയും ആവശ്യം വന്നില്ല.നേരം കുറച്ച് വൈകിയാലും ബസ്സ് വീണ്ടും ലക്ഷ്യത്തിലേക്ക് പാറി. കുത്താറാത്തീബും ഭരണിപ്പാട്ടുംഓസിൽ കണ്ട യാത്രക്കാർ ബസ്സിനുള്ളിൽ ചർച്ച നടത്തിക്കൊണ്ടിരുന്നു.തദവസരത്തിൽ പതറാതെ നിന്ന കിളി ഫുട്ട്ബോർഡിൽ പാറാതെ നിന്ന് വീരവാദംമുഴക്കുന്നതിനിടയില് ഒന്ന് നിര്‍ത്തി എന്തോ ഓര്‍ത്ത് കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു
“അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”
26 അഭിപ്രായങ്ങൾ:
-ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം-
-വേണ്ട, ഇനി മുതൽ ആളല്ല ആടിനെ കണ്ടാലും നിർത്താമെ-
രണ്ടും എന്റെ മനസ്സിൽ പറഞ്ഞതാ..
ചാത്തനേറ്:ശ്ശെടാ ഒന്ന് സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ഇത്രേം പ്രശ്നോ!
good :D
“അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”
ഹഹഹഹാഹ
ഒ.എ.ബീ ചിരിക്കാതിരിക്കാൻ കഴിയിണില്ലാ. ങ്ങളൊരു പുലിയന്നെട്ടോ. ബസ്റ്റോറി കിടിലനാകുന്നുണ്ട്.
ഹ ഹ !!
മലപ്പുറത്താ ഓന്റെ കളി.
:)
"കുത്താറാത്തീബും ഭരണിപ്പാട്ടും ഓസിൽ കണ്ട യാത്രക്കാർ "
ഹ.. ഹ ..
അടിവസ്ത്രമാരോ അടിച്ചുമാറ്റിയിട്ടും പതറാതെ പാറാതെ അടിയുറച്ച് നിന്ന കിളിക്ക് അഭിനന്ദനം...
അടിവസ്ത്രമാരോ അടിച്ചുമാറ്റിയിട്ടും പതറാതെ പാറാതെ അടിയുറച്ച് നിന്ന കിളിക്ക് അഭിനന്ദനം...
പോസ്റ്റ് വായിച്ചു ധാരാളം ചിരിച്ചു ട്ടോ..കിളിയുടെ അവസാനത്തെ കമന്റ് കലക്കി.
ഏതായാലും കുറച്ചുകാലമായി ഇങ്ങനെയുള്ളവയ്ക്ക് കുറവുവന്നിട്ടുണ്ട്.
ബസ്സ് യാത്ര ഒഴിവാക്കിയത് ഒരു നഷ്ടം തന്നെയാണ് അല്ലേ.
യാത്രയിലെ രസകരങ്ങളായ സംഭവങ്ങള്‍.
ഹ ഹ ഹ ഹാ...ജോര് ജോര് സംഗതി ജോര്..
ഒ എ ബീ.. ബീരനോട് ഇത്രക്കു ദേഷ്യമോ..?
ശരിക്കും രസിപ്പിച്ചു
GOOOOOOOOOOOOOOD
:-)
“അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”
ക്കിഷ്ടായി
.
ഭായി- അതെ ഭായ്, ബീരാന്റെ തൊള്ള ഗുണമുള്ളതായിരുന്നില്ല.
ramanika- രസിപ്പിച്ചെന്നറിയിച്ചതിൽ സന്തോഷം.
ഉമേഷ് പിലിക്കൊട്- താങ്ങ്ക്യൂ
നിഷാർ ആലാട്ട്- കമന്റ്യുക്കിഷ്ടായി..
എല്ലാവർക്കും നന്ദിയോടെ
:) :) :) :) :) :)
വായിച്ചാസ്വദിച്ചു-
വളരെ നല്ല എഴുത്ത്...
വളരെ നല്ല പോസ്റ്റ്...
നമ്മുടെ നാടല്ലേ? ബസ്സുകാരും കൊള്ളാം, നാട്ടുകാരും കൊള്ളാം.
അല്ല, നിങ്ങള്‍ക്ക് ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ എന്താ നഷ്ടം? ;)
കൊള്ളാം
ഹ ഹ...ആരാണാവോ ആ അണ്ടര്‍ വെയര്‍ അടിച്ചു മാറ്റിയത്..
വളരെ നന്നായിട്ടുണ്ട് .നല്ല ആശയം..
ആശംസകള്‍ .........
തസ്ലീം.പി
അഔ...വീരാങ്കുട്ട്യങ്ങിനെ സ്വതന്ത്രനായി...
“അല്ല ചെങ്ങായ് മാരെ...ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ”
ഒ.എ.ബീ ചിരിക്കാതിരിക്കാൻ കഴിയിണില്ലാ. ങ്ങളൊരു പുലിയന്നെട്ടോ. ബസ്റ്റോറി കിടിലനാകുന്നുണ്ട്. ഹഹഹഹാഹ
ഹഹ
ചിരിച്ചു ചിരിച്ചു മണ്ണു കപ്പി...
കിടു!!!!
ഇനിയും ഇതുപോലത്തെ ഐറ്റങ്ങള്‍ പോരട്ടെ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ