2010, ജനുവരി 1, വെള്ളിയാഴ്‌ച

വര

















ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു ചുവര്‍ ചിത്രം.

മൊതലാളിന്റെ ഒഴിഞ്ഞ ചുവര്‍/ ഡിസ്റ്റമ്പര്‍ പെയ്ന്റ്റ് .
നാലഞ്ച് കൊല്ലം മുമ്പ് പണിയൊന്നും ഇല്ലാതെ ഇരുന്ന ഒഎബിക്ക് ഒരു കിറുക്ക് തോന്നാന്‍ ഇത്രയും മതിയായിരുന്നു.
ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം;-
മെഡിക്കല്‍ സ്റ്റോറില്‍ എഴുതി തള്ളിയ ഒരു ബില്ലിന്‍ പുറത്ത് അര്‍ദ്ധ നഗ്നയായ ജയഭാരതിയെ പേന കൊണ്ട് വരച്ചതിനാല്‍ എന്റെ സ്നേഹനിധിയായ അമ്മാവന്‍ ചീത്ത പറഞ്ഞതെന്തിനെന്ന് ഇപ്പഴും അറിയില്ല.


പെയ്ന്റ് വാങ്ങാന്‍ കഴിയാത്തതിനാല്‍ ഉപ്പ കാണാതെ സ്വന്തം പെട്ടിക്കടയില്‍ നിന്നും കട്ടെടുത്ത മഷി ഗുളിക കലക്കി പലതും വരച്ചിരുന്നു. ഒരു ദിവസം അറുപത് പൈസ കിട്ടിയപ്പൊ കൂട്ടീരിയുടെ കടയില്‍ നിന്നും ഇന്ത്യന്‍ ഇങ്ക് വാങ്ങി വീട്ടിലാരുമില്ലാത്ത നേരത്ത് ആദ്യമായി പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ വീട്ടുകാരെല്ലാം കളിയാക്കി. പുവര്‍മേന്‍?


പിന്നീട് പല വിധ ജോലികള്‍ക്കുമൊപ്പം പരസ്യങ്ങളും ചിത്രങ്ങളും എഴുതി. സൌദിയിലെത്തി ജോലി കിട്ടിയത് ആര്‍ട്ടിസ്റ്റായി തന്നെ. കുറേ പാലസുകളില്‍ പല വിധ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഒന്നും ഫോട്ടോ ആയി കൈയ്യിലില്ല. അതൊക്കെ ഒന്ന് പോട്ടട്ക്കട്ടെ എന്നും പറഞ്ഞ് അവിടെ ചെന്നാല്‍ അവരെന്റെ ഫോട്ടോയെടുത്ത് ജയിലിലാക്കി പിന്നെ നാട്ടിലേക്ക് കേറ്റും.
ഇവിടെ മനുഷ്യകോലങ്ങള്‍ വരക്കുന്നത് ഹറാമായതിനാല്‍ അങ്ങനെയുള്ള ചിത്രങ്ങള്‍ വരക്കാതായി.

ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’ എന്ന് പണ്ട് ഏതൊ ഒരു കുട്ടി പറഞ്ഞത് പോലെ ഇപ്പൊ എനിക്ക് വരക്കാന്‍ സമയവും ഇല്ലാതായി....

ഇപ്പോള്‍ പെന്‍സില്‍ കൊണ്ടൊരു ചിത്രം വരെ വരക്കാറില്ല. ഇനിയും വരക്കണം അപ്പോള്‍ബ്ലോഗെഴുത്ത്/വായന നിര്‍ത്തേണ്ടിയും വരും.

അതെ, ഈ പുതു വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ആ തുണിയും കുപ്പായവുമില്ലാത്ത സത്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!




എല്ലാവര്‍ക്കും പുതു വര്‍ഷദിനാശംസകളോടെ...,ഒഎബി.





oab's night ഔട്ട്‌
ഇവിടെ വായിക്കാം.









24 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

വെറുതെ ചില തോന്നലുകള്‍..

Anil cheleri kumaran പറഞ്ഞു...

‘ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’


അതു രസായി..

ramanika പറഞ്ഞു...

ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു എന്ന സത്യം അറിയുന്നു ഈ വരികള്ളില്‍ നിന്ന് "പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ "
സംഭവം രസിപ്പിച്ചു
രണ്ടയിരത്തിപ്പത്തു നല്ലതാവട്ടെ !

Umesh Pilicode പറഞ്ഞു...

aasane aasamsakal
.............

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!
വേല കയ്യിലിരിക്കട്ടെ വേലായുധാ! ഐസില്ലാന്ന് വെച്ചിട്ട് ഉസ്കൂളില്‍ പോകാതിരിക്കല്ലേ...:)
പുതുവത്സാരാശംസകള്‍ !!!

Typist | എഴുത്തുകാരി പറഞ്ഞു...

ശരിക്കും?
പുതുവത്സരാശംസകള്‍.

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

കുമാരന്‍ | kumaran- എനിക്കും തോന്നീട്ടുണ്ട്.

ramanika- അതെന്നെ. പിന്നീട് ഞാൻ നസീറിനെ വരച്ചിട്ടൂണ്ട്. (അള്ളോ..തടിയന്റെ അല്ല..)പ്രേം നസീറിനെ. എന്നാലും, ആ സംഘടം ഞാൻ ആരോട് പറയാൻ?

ഉമേഷ്‌ പിലിക്കൊട്- നന്ദി ഉമേഷ്.

വാഴക്കോടന്‍ ‍// vazhakodan- ഈ വേലായുധന് ചെയ്ത വെലകൾ എല്ലാം പറഞ്ഞാൽ ‘നിങ്ങൾക്കെത്രയാ വയസ്സ് 900 ആയിരം കഴിഞ്ഞൊ‘ എന്ന ചോദിച്ചേക്കുമെന്ന് പേടിയുണ്ട്.

ഉസ്കൂളിൽ പോക്ക് 29-ആം വയസ്സിൽ SSLC പരീക്ഷ(അതും വലിയ ഒരു കഥയാണ്. പൊങ്ങച്ചമാവുമെന്ന് കരുതി എഴുതുന്നില്ല) എഴുതിയ കഴിഞ്ഞപ്പോൾ നിന്നു.

Typist | എഴുത്തുകാരി- അതെ പെങ്ങളെ.

ഓഎബിക്ക് അമാനുഷിക കഴിവുകൾ ഒന്നും തന്നെയില്ല. നുണ പറഞ്ഞ് ശീലിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെല്ലാമറിയുന്ന ഒരു പണക്കാരനാകുമായിരുന്നു.ചില കാര്യങ്ങൾ സ്വന്തം ഭാര്യ വരെ വിശ്വസിക്കാതെ ചിരിക്കും. പിന്നെയല്ലെ എയർ പോർട്ടിലെ കസറ്റംസുകാർ.

നല്ല ദിനങ്ങൾ ആശംസിച്ച് കൊണ്ട്..

raadha പറഞ്ഞു...

വിഷമിക്കണ്ട..ഇനിയും സമയമുണ്ട്. ഇത് കൊണ്ടെങ്ങാനും ലോകം തീരാന്‍ പോകുന്നോ? പടം വര കൈയ്യില്‍ ഉണ്ടെങ്കില്‍ തനിയെ അത് പുറത്തു വരും.. ആരും പ്രോത്സാഹിപ്പിക്കണ്ട. ചിത്രം നന്നായിട്ടുണ്ട്..തീര്‍ച്ചയായും ഇനിയും, ഐസും, പൈസയും, സ്കൂളും ഒരുമിച്ചു വരട്ടെ ഈ പുതുവത്സരത്തില്‍ എന്ന് ആശംസിക്കുന്നു.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഓഎബി,
വര്‍ച്ചൂട് മാഷെ.
ബ്ലോഗില്‍ ആള്‍ രൂപങ്ങള്‍ വരക്കുന്നതിന് കുഴപ്പമില്ല.
:)

jayanEvoor പറഞ്ഞു...

“ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!“

അതു ശരി!

പുതു വത്സരാശംസകൾ!

ബഷീർ പറഞ്ഞു...

ഒ.എ.ബി,

നന്നായിരിക്കുന്നു. അപ്പോൾ അങ്ങിനെയും ചില പണികൾ ഉണ്ടായിരുന്നു അല്ലേ :)

(ഓ.ടൊ : ഞാൻ തിരിച്ചെത്തി :)

വരവൂരാൻ പറഞ്ഞു...

ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’

രസകരമായിരിക്കുന്നു. പുതു വത്സരാശംസകൾ!

the man to walk with പറഞ്ഞു...

aashamasakal..
chithram ishtaayi..

all the best
happy new year

ഭായി പറഞ്ഞു...

ചിത്രത്തില്‍ എന്തരോ ഒരു പന്തികേട് കാണണ്!!

കാക്കക്ക് വെളുത്ത നിറം?!! കാലിന് നീളം കൂടുതല്‍??!!! പിന്നെ..ആകാശത്ത് പറക്കുന്നതിന് പകരം നില്‍ക്കുന്നു???!!! :-)

അപ്പോള്‍ ആളൊരു ബാലചന്ദ്രമേനോനാണ് അല്ലേ...

ഈ വിവരം പങ്കുവെച്ചതിന് നണ്ട്രി!

എല്ലാ ഭാവുകങളും ഭായി നേരുന്നു!
(ചിത്രം അസ്സലായിട്ടുണ്ട്)

പണ്ട് ഞാനും നന്നായിട്ട് വരക്കുമായിരുന്നു സ്കെയിലുകൊണ്ട് നോട്ട് ബുക്കിന്റെ ഇടത് വശത്ത്

Unknown പറഞ്ഞു...

ഓ എ ബി വര നന്നായിട്ടുണ്ട്, ഇപ്പൊ പൈസയും ഐസും ഒക്കെ ആയില്ലേ,ഒരു സ്കൂള്‍ തന്നെ തുടങ്ങാം.

ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പടം വരക്കാരനാണെന്ന് നസീറിന്റെ പടം വരച്ചപ്പോൾ തന്നെ മനസ്സിലായീട്ടാ‍ാ!

ശ്രീ പറഞ്ഞു...

ചിത്രകാരന്‍ കൂടി ആയിരുന്നൂന്ന് പറയാതെ ആണ് എന്ന് പറയൂ മാഷേ.

ചിത്രങ്ങള്‍ കടലാസില്‍ വരച്ച് സ്കാന്‍ ചെയ്ത് ബ്ലോഗിലിടൂ... ഞങ്ങള്‍ക്കും കാണാമല്ലോ

ശ്രീ പറഞ്ഞു...

ഭായ് യുടെ കമന്റ് ചിരിപ്പിച്ചു :)

OAB/ഒഎബി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
OAB/ഒഎബി പറഞ്ഞു...

raadha- വിഷമമൊ? എനിക്കൊ? :)

അതെന്നെ പണ്ട് പോലീസ് സ്റ്റേഷനിൽ കേറിയപ്പൊ എസ് ഐ യും(വേറെ ഒരു രീതിയിൽ) പറഞ്ഞത് :)

ആ പ്രാർത്ഥന ദൈവം സ്വീകരിക്കട്ടെ ആമീൻ.

അനിൽ@ബ്ലൊഗ്- നോക്കട്ടെ മാഷെ...

jayanEvoor- അതെ ആയിരുന്നു. ഇനിയും ആവണം... :)

ബഷീര്‍ വെള്ളറക്കാട്‌ / pb- തീർച്ചയായും അങ്ങനെ കുറച്ച് പണിയും ഉണ്ടായിരുന്നു.
തിരിച്ചെത്തിയിട്ട് വിശേഷ രചനകൾക്ക് എന്തെ താമസം? വൈകാതെ പോന്നോട്ടെ... :)

വരവൂരാൻ- പുതു വത്സരരസാശംസകൾ..


the man to walk with- ഇഷടപ്പെട്ടുവെന്നറിയിച്ചതിൽ സന്തോഷം.

ഭായി- ഇത്രയും കുറ്റങ്ങൾ? കണ്ടെത്തിയതിന് തിരിച്ച് നണ്ട്രി പറയാതിരിക്കുന്നതെങ്ങനെ?

അപ്പൊ ഞാൻ നിർമിച്ച സിൽമ
[’പ്രവാസിയുടെ ഒരു ദിവസം‘
കേമറ, രചന, സംവിധാനം, കഥ, മ്യൂസിക്ക്, എഡിറ്റിങ്ങ് ആന്റ് എഴുതിക്കാണിക്കൽ കഥാ‍പാത്രം ഒറ്റയാൾ മാത്രം. അത് അനുജനും, സഹായം കുറേ ആളുകൾ, കണ്ടത് അവരും ഞാനും മാത്രം]
അതും കണ്ടുവോ? :) :)

എന്നാൽ എന്റെ ഭായീ....
സ്കെയിൽ കൊണ്ട് വരച്ചത് വായിച്ച് പൊട്ടി ചിരിക്കാതിരിക്കാൻ മാത്രം ഹൃദയ ശൂന്യത എനിക്കില്ല. നന്ദി ഏറെയേറെ...

തെച്ചിക്കോടന്‍- അങ്ങനെ ഒരാഗ്രഹം ഇല്ലാതില്ല.
പടച്ചവൻ സഹായിക്കട്ടെ.

ബിലാത്തിപട്ടണം / Bilatthipatta
അതെ അന്ന് ഞാൻ എന്നെ തിരിച്ചറിഞ്ഞ കാരണം വീട്ടിൽ എരുമയെ നോക്കാൻ ആളുണ്ടായിരുന്നില്ല.

ശ്രീ- അതാണ് ശരി. അതെന്റെ പ്രൊഫൈലിൽ ഞാൻ പറഞ്ഞിട്ടുണ്ട്.

ഓകെ, ഞാൻ ശ്രമിക്കാം.

അതെ ഭായി നമ്മളെ നന്നായി ചിരിപ്പിച്ചു.



എല്ലാവർക്കും നന്ദീണ്ട്.

mukthaRionism പറഞ്ഞു...

ന്റെ ചിത്രകാരാ....

ഹംസ പറഞ്ഞു...

സ്കൂളില്ലാന്ന് കരുതി ഐസ് തിന്നാതിരിക്കെണ്ട. ഉള്ള പൈസകൊണ്ട് മഷി വാങ്ങി ചിത്രം വരക്കുക..

മോഹന്‍ലാലിനെ ക്ലാസില്‍ ഇരുന്നു വരച്ചതിനു കണക്ക് ടീച്ചര്‍ പുറത്താക്കിയതും ,അതേ മോഹന്‍ലാലിനെ ട്രോയിങ്ങ് പിര്യാഡ് വരച്ചപ്പോള്‍ ട്രോയിങ്ങ്മാഷ് അഭിനന്ദിച്ചതും എന്‍റെ ഓര്‍മയിലും ഉണ്ട്.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില