2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

സ്ത്രീ ഗര്‍ഭിണിയാകുന്നത് !

'ആശുപത്രിയില്‍ ജോലി ചെയ്തിട്ട് ആരെങ്കിലും സമ്പന്നനായിട്ടുണ്ടോടാ കഴുതേ?’ എന്ന മരക്കരിന്റെ ചോദ്യോപദേശം എന്നെ സ്വന്തം ഉപ്പയുടെ പേരിലുള്ളനാല്വോറപാടത്തെ പച്ചക്കറി കൃഷിക്കാരനാക്കി മാറ്റി. അവിടെ വിളയിച്ചെടുത്ത കക്കരി, വെള്ളരി, കക്കിരി, പയര്‍, പടവലങ്ങകള്‍ നാട്ടിലെ പാവങ്ങളുടെ ജനകീയാസൂത്രണം (സ്വന്തം പറമ്പിലെ വിളകള്‍ വേവിച്ച് കൂട്ടി) കാരണം വാങ്ങാനാളില്ലാതായി. അത് കാരണം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം ഖട്ടം തുടര്‍ന്ന് കൊണ്ട് പോവാനായില്ല.

എന്നാല്‍ ഇപ്പറഞ്ഞ മലക്കറി( അയ്യേ...പച്ചക്കറിയാ ശരി) പച്ചക്കറികള്‍ ദൂര ദേശത്തേക്ക് എക്സ്പോട്ട് ചെയ്യാം എന്ന എന്റെ വിവരമില്ലായ്മയെ (അല്ലാതെ നാണക്കേട് കൊണ്ടൊന്നും അല്ലട്ടൊ) ചൂഷണം ചെയ്ത് എന്റുമ്മ ഇപ്പറഞ്ഞ ചരക്കുകളിലധികവും ചാക്കില്‍ കെട്ടി, സഖാവ്c വിരുതന്റെ ബൈ ഹെഡ്ഡിലും ബൈഹാന്റിലുമായി അയലോക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും എക്സ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവയെ നിഷ്കരുണം കൊത്തിയരിഞ്ഞ്
വേവിച്ച്
ദൈവത്ത്തെ കാണുന്ന ദിവസങ്ങളില്‍ വീട്ടിലെ ലിറ്റര്‍ സെറ്റുകള്‍ അവരവരുടെ
പള്ളയിലേക്ക് തൊള്ള വഴി കയറ്റു മതിയും ചെയ്തു

അങ്ങനെ പതിനേഴാം വയസ്സില്‍ കര്‍ഷ്കശ്രീ പട്ടം മോഹിച്ച ഞാന്‍ പിന്നീട് ചരട് പൊട്ടിയ പട്ടം പോലെ അനിയന്ത്രിതമായി പറന്നുല്ലസിച്ചു.
ജോലി ചെയ്ത് ജീവിക്കുന്നത് ബുദ്ധിയല്ല എന്ന മരക്കാരിന്റെ വാക്കുകള്‍ ഒര്‍ത്ത് കൊണ്ട് പിന്നെ സ്വയം ഒരു തൊഴില്‍ കണ്ടെത്തി! അങ്ങനെ കാലാകാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന പഞ്ചാര ഫാക്ടറി ( അവിടെ പ്രൊഡക്റ്റ് ചെയ്യുന്നതെല്ലാം സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്ത് വച്ചതായതിനാല്‍) യിലെ തസ്തികയിലേക്ക് സ്വയം നിയമിതനായി.

സ്വന്തം ബാലോക്കന്മാരെയും കൂട്ടി, കമ്പനി ഉല്പന്നങ്ങളായ പഞ്ചാര മുട്ടായി, കോല്‍മുട്ടായി, കടലമുട്ടായി എന്നിവ കോളേജ് സ്ക്കൂള്‍ പരിസരങ്ങളിലും തേനൊലിക്കും ജിലേബി, നെയ്യൊലിക്കും ഹലുവ എന്നിവ പൂരം ബയള് പോലുള്ള സ്ഥലങ്ങളിലും പിന്നെ നാല് പെണ്ണുങ്ങള്‍ കൂടുന്നിടത്തൊക്കെ ഇതിന്റെ ഇന്‍സ്റ്റന്റ് ശാഖക്കള്‍ തുറന്നും പെണ്‍പിള്ളാരെ ഇടയില്‍ നല്ലപേരെടുക്കുകയും, ലിവറിന്റെ കഷ്ണ മായി മാറുകയും ചെയ്തു.
പക്ഷേ, എല്ലായിടത്തും
ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെങ്കിലും നേട്ടമെന്ന് പറയാന്‍ ലാഭമൊന്നുമില്ല. അപ്പഴാണ് മരക്കാര്‍ ഓര്‍മിപ്പിച്ചത്. ‘എടോ,,, കൂട്ടം കൂടിയ നായ തീട്ടം തിന്നൂല!’

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍ തികക്കുന്ന ആദ്യ ബാറ്റ്സ്മാനാവാനുള്ള സുനില്‍ ഗാവസ്കറിന്റെ മോഹം പൂവണിഞ്ഞെങ്കിലും, നാട്ടിലെ ഇത്താത്ത ഇച്ചേച്ചിമാരുടെ ഇടയില്‍ കുട്ടിയും കോലും കളിക്കാനുള്ള എന്റെ മോഹം തളിരണിഞ്ഞില്ല. -മിസ്കീന്‍- പിന്നെ ധുനികതയുടെ സിമ്പലായ കിറുക്കറ്റ് കളിയുള്ള ദിനങ്ങളില്‍ ടെലസ്കോപിക്ക് ആന്റിനയുള്ള വീടുകളിലെ മാളികപ്പുറങ്ങളിലെ സിമന്റ് തറകളില്‍ എന്റെ കാല്‍ പാദവും, ചന്തിമുദ്രയും, പുറം ചിത്രവും മാറി മാറി പതിഞ്ഞു.

പാതിരാ പുള്ളുണര്‍ന്ന നേരം, പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്ന നേരം, കളിയില്‍ ഇന്ത്യ തോറ്റ നിരാശയോടെ ഞാന്‍ വീട്ടിലേക്ക് കേറുന്ന നേരം, എന്റെ ഉപ്പ ഉണര്‍ന്ന് മൂത്രമൊഴിക്കാനായി തെങ്ങും കുഴിയിലേക്ക് കിണ്ടിയുമെടുത്ത് പോവും നേരം, എന്നെ കണ്ട് ഉപ്പ സ്വകാര്യമായി ലോഹ്യം പറഞ്ഞു“.............ഇനി മേലില്‍ അസമയത്ത് കേറി വന്നാല്‍ അന്റെ കയ്യും കാലും വെട്ടി ഞാന്‍ സ്റ്റമ്പും ബാറ്റും ഉണ്ടാക്കുംഅത് കേട്ട് നമുക്ക് ഇരുട്ടത്ത് ചിരിക്കാം. കാരണം ബാപ്പമാര്‍ അങ്ങനെയുള്ള തമാശകള്‍ പലതും പറയും. പക്ഷെ,“പെണ്ണുങ്ങളെ പിന്നില്‍ നടന്നാല്‍ നിന്റെസ്താരവ ജംഗമ വസ്തുക്കള്‍അരിഞ്ഞ് ബൈലും ബോളുമാക്കുംഅത് കേട്ടാല്‍ ഏത് മക്കളും കോരിത്തരിച്ച് പോവില്ലെ? ഞാന്‍ തരിക്കുക മാത്രമല്ല ആ വേനല്‍ കാല പെരും ചൂടില്‍ വിറക്കുകയും ചെയ്തു.

പിന്നെ പഞ്ചാരയടി
കടയിലെ ചായയില്‍ മാത്രമൊതുങ്ങി. (ങേ പിന്നെ...) ദിവസങ്ങള്‍ ഹോട്ടല്‍ സപ്ലൈ ആയി ഒരലമ്പുപരിപാടിക്കും പോകാതെ കഴിഞ്ഞു പോയി.

ഒരു ദിനം പുലര്‍ കാല സുന്ദര സ്വപ്നത്തിന് പകരം മേല്‍ പറഞ്ഞ എന്റെ ‘സ്ഥാരവ
ജംഗമ വസ്തുക്കള്‍’ ആരോ അരിഞ്ഞ് കൊണ്ട് പോവാനൊരുങ്ങുന്നത് കണ്ട് ഞെട്ടിയുണര്‍ന്ന് കണ്ണും തിരുമ്മി നോക്കുമ്പോള്‍ ഒരു പൂച്ച!അയ്യേ.... അസ്താനത്ത്,,,,ഛെ നാണമില്ലാത്ത കള്ളത്തി പൂച്ച?!!
ചായക്കടയിലെത്തുമ്പോഴേക്കും സൊറപറച്ചിലിന്റെ എഴുതികാട്ടലും പാട്ടും സ്റ്റണ്ടും കഴിഞ്ഞ് കിടപ്പറരംഗത്തിലെത്തി നില്‍ക്കുന്നു വണ്ടിക്കാരന്‍ മമ്മദ് കാക്ക.
വിഷയം ‘എ’ സര്‍ട്ടിഫിക്കറ്റായ ‘ഒരു സ്ത്രീ എങ്ങനെ ഗര്‍ഭം ധരിക്കുന്നു’ എന്നതാണെന്ന് മനസ്സിലായി.






അദ്ദേഹത്തിന്റെ അന്തരാളത്തില്‍ നിന്നുംനിര്‍ഗളിക്കുന്ന സുകുമാര കലകള്‍ കൊത്തി വിഴുങ്ങാനെന്ന വണ്ണം, സ്തിരം കസ്റ്റമേഴ്സുകളായകുഞ്ഞുകാക്ക, മൂപ്പന്‍ കാക്ക, സുകുവേട്ടന്‍, തുടങ്ങി അഞ്ചെട്ടു പേര്‍ മൂക്കില്‍ കൂടി ശ്വാസം വിടാന്‍ മറന്ന് വായും പൊളിച്ചിരിപ്പാണ്.
കാര്യം ‘അടത്സ് ഓണ്‍ലി‘ ആയതിനാല്‍ പതിനേഴിന്‍ കരിങ്കല്‍ പടവുകള്‍കേറിമറിയുന്ന എന്നില്‍ കൌതുകത്തിന്റെ പരല്‍ മീന്‍ മണ്ടിക്കളിച്ചു! അതിനാല്‍ ആ ബഡായിയും കേട്ട്
തൊംഗു ത്ളാംഗു തധിം കിണച്ചുവടില്‍, പടച്ചോനെ ഇന്ന് കണി കണ്ട കള്ളത്തി പൂച്ചയെ എന്നും കണികാണണെ എന്ന്‍ പ്രാര്‍ത്തിച്ച് വാതില്‍ കട്ടിലും ചാരി നിന്നു ഞാന്‍.

“......അങ്ങനെ നമ്മള്‍ പുരുഷന്റെ,,,,” മമ്മദ്ക്ക കത്തി കേറുകയാണ്. നിക്കട്ടെ അവടെ!
ഇനി ഇവിടന്നങ്ങോട്ട് പറയണമെങ്കില്‍+ഇരുപത്തൊന്നിന് താഴെയുള്ള എല്ലാ കുട്ടികളും ഇതിന്റെ മുമ്പീന്ന് എണീറ്റ് പോണം! പോയീം....പോയീം....”
“പോയൊ? ങാഹ..ഇനി ചുരുക്കി പറയാം. അതും സെന്‍സര്‍ ചെയ്ത്“





“.....‌‌‌‌‌‌‌‌ആ സമയം സ്ത്രീയുടെ------ അടഞ്ഞും തുറന്നും, ദാ ഇത് പോലെ(കൈ വിരല്‍ നീട്ടിപ്പിടിച്ച് കൂട്ടിയുംവിടര്‍ത്തിയും കാണിക്കുന്നു) ആയിരിക്കും. ആ സമയത്ത് നമ്മുടെ ലി---ഒരു തുള്ളി------ലേക്ക്
തെറിക്കു--------അതോട് കൂടി--------അത് താനേ അടഞ്ഞ് പോവുന്നു. പിന്നെ അത് പത്ത് മാസംകഴിഞ്ഞെ തുറക്കപ്പെടുകയുള്ളു”
“അപ്പൊ മമ്മദൊ ഈ എരട്ടക്കുട്ട്യാള് എങ്ങനെ ണ്ടാവണെ?”

ആ ചോദ്യം കേട്ട് മമ്മദ് ക്ക ചോദ്യ കര്‍ത്താവിനെ, തന്റെ കണ്ണടക്ക് മുകളിലൂടെ കുറച്ച് നേരം നോക്കിയ ശേഷം ഒരു നാടന്‍ബീഡിക്ക് തിരി കൊളുത്തി. ആഞ്ഞ് രണ്ട് പുക വലിച്ച് താഴ് ചുണ്ട് ലഫ്റ്റഭാഗത്തേക്ക് കൊട്ടി എ
രു വലിച്ച് പുകയൂതി. കേള്‍വിക്കാര്‍ അക്ഷമരാകുന്നത് കണ്ട് അദ്ദേഹം ഒന്ന് രണ്ട് വലികൂടി വലിച്ച് ഒന്നുംകൂടെ സ്റ്റൈലാക്കി. പിന്നെ തുടര്‍ന്നു.

“ എരട്ടകുട്ട്യാള്,,,,,അതായത് നേരത്തെ പറഞ്ഞ പോലെ-----------സമയത്ത് നല്ല ശക്തിയില്‍നില്‍ക്കുന്ന-------------ല്‍ നിന്നും ഒരേ സംയത്ത് രണ്ട് തുള്ളി---------മ്പോള്‍ അത് ഇരട്ട കുട്ടികളായിമാറുന്നു. പിന്നെ സ്ത്രീക്കാണ് ആദ്യം‌‌‌‌‌------------
എങ്കില്‍ അത് പെണ്‍ കുട്ടിയും പുരുഷനാണ് ആദ്യം --------- ങ്കില്‍ ആണ്‍ കുട്ടിയുമായിരിക്കും. എന്ന് വച്ചാല്‍.....”

അങ്ങനെ ഒന്നും അല്ലാക്കട്ടെണ്ട ണ്ഡേം......
പെട്ടെന്നുള്ള ആ പറച്ചില്‍ കേട്ട് മമ്മദ് കാക്ക ഞെട്ടും മുമ്പെ ഞാന്‍ ഞെട്ടി!കേള്‍വിക്കാര്‍ ഞെട്ടി!! എന്റുപ്പ ഞെട്ടി!!! ആരായിരുന്നു അത്? ചായക്കടയിലെ എയ്റ്റീന്‍ കണ്ണേഴ്സ് എന്റെ നേരെ നീളുന്നു. എന്റുപ്പ ചായ ഗ്ലാസും പിടിച്ച് നിന്ന നില്പില്‍ എന്നെ തുറിച്ച് നോക്കുന്നു. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ആ ശബ്ദത്തിനുടമ ഞാനായിരുന്നു എന്ന്!!

അന്ന് അവിടെ നിന്നും എങ്ങനെ സ്കൂട്ടായെന്ന് ഇന്നും അറിയില്ല.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉപ്പ ഉമ്മയോട് പറയുന്നത് കേട്ടു “ വെരുതെയല്ല കായ്ക്കറി നന്നായി കായ്ച്ചത്. ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ ”

ഇന്ന്,,,,,അതെ ഇന്ന്, അവിടെ കൂടിയവര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ല. തിരിച്ചറിവിന്റെ ആഘാതം രോദനമാണെന്നറിയുന്ന ഞാനും എന്റെ മനസ്സുമൊഴിച്ച്!!!













40 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

കാര്യം ‘അടത്സ് ഓണ്‍ലി‘ ആയതിനാല്‍ പതിനേഴിന്‍ കരിങ്കല്‍ പടവുകള്‍കേറിമറിയുന്ന എന്നില്‍ കൌതുകത്തിന്റെ പരല്‍ മീന്‍ മണ്ടിക്കളിച്ചു! അതിനാല്‍ ആ ബഡായിയും കേട്ട് തൊംഗു ത്ളാംഗു തധിം കിണച്ചുവടില്‍, പടച്ചോനെ ഇന്ന് കണി കണ്ട കള്ളത്തി പൂച്ചയെ എന്നും കണികാണണെ എന്ന്‍ പ്രാര്‍ത്തിച്ച് വാതില്‍ കട്ടിലും ചാരി നിന്നു ഞാന്‍.

പട്ടേപ്പാടം റാംജി പറഞ്ഞു...

ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ ”

കൊള്ളാം മാഷെ.
ഒരു ചര്‍ച്ച നടക്കുമ്പോള്‍ നമ്മള്‍ മിണ്ടാതെ നില്‍ക്കുന്നത്‌ ശരിയല്ലല്ലോ..
നമ്മുടെ അറിവും അഭിപ്രായവും പറയുമ്പോള്‍ ചിലപ്പോള്‍ ഉമ്മയുണ്ടോ ഉപ്പയുണ്ടോ എന്നൊന്നും ശ്രദ്ധിക്കാന്‍ പറ്റില്ല.

Typist | എഴുത്തുകാരി പറഞ്ഞു...

നല്ല ചെക്കന്‍ :)

Anil cheleri kumaran പറഞ്ഞു...

hahah... chirippichchu...

ramanika പറഞ്ഞു...

ചെക്കന് നല്ല അറിവാ.............

ഏറനാടന്‍ പറഞ്ഞു...

പരാഗിയില്‍ നിന്നും പരാഗ രേണുക്കള്‍. ഹും ഹും..

ജീവി കരിവെള്ളൂർ പറഞ്ഞു...

ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ . നല്ല ചെക്കന്‍ !!

ബഷീർ പറഞ്ഞു...

നിങ്ങളീ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു. പ്രാക്ടിക്കലിൽ കഴിവും തെളിയിച്ചതാണല്ലോ ഏത്‌ !!

ബഷീർ പറഞ്ഞു...

പര പരാഗണ ഗുണ്ട്‌ കഥ നന്നായി :)

OAB/ഒഎബി പറഞ്ഞു...

പട്ടേപ്പാടം റാംജി- ചര്‍ച്ചക്കിടയിലെ കാര്യക്കാരന്‍ എന്നും മമ്മദ്ക്ക ആയിരുന്നു. അയാളുടെ എല്ലാ ചെയ്തികളും അംഗീകരിച്ച് കൊടുക്കാന്‍ എന്റെ മനസ്സിന് ആയിരുന്നില്ല. എന്നാലും വയസ്സന്മാരല്ലെ എന്ന് കരുതി വിടും.

പക്ഷെ അന്ന്

പരിസരം മറന്നതാണവിടെ സംഭവിച്ചത്

OAB/ഒഎബി പറഞ്ഞു...

പട്ടേപ്പാടം റാംജി- ചര്‍ച്ചക്കിടയിലെ കാര്യക്കാരന്‍ എന്നും മമ്മദ്ക്ക ആയിരുന്നു. അയാളുടെ എല്ലാ ചെയ്തികളും അംഗീകരിച്ച് കൊടുക്കാന്‍ എന്റെ മനസ്സിന് ആയിരുന്നില്ല. എന്നാലും വയസ്സന്മാരല്ലെ എന്ന് കരുതി വിടും.

പക്ഷെ അന്ന്

പരിസരം മറന്നതാണവിടെ സംഭവിച്ചത്

Typist | എഴുത്തുകാരി- ചെക്കന്‍ അന്നും ഇന്നും നല്ലവനാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട് :)


കുമാരന്‍ | kumaran- ചിരിപ്പിക്കുന്നവനെ ചിരിപ്പിച്ചെന്നോ..:)

ramanika - അതെന്റെ ഭാര്യയും പറയാറുണ്ട്,,,

ഏറനാടന്‍ - കുറേ കാലത്തിനു ശേഷം അല്ലെ
അങ്ങനെയും പറയാം.

ജീവി കരിവെള്ളൂര്‍ - അതേയ് ആശുപത്രീല് ജോലി ചെയ്തപ്പൊ പുസ്ഥകം നോക്കി പഠിച്ചതാ
അല്ലാതെ,,, :)


ബഷീര്‍ പി.ബി.വെള്ളറക്കാട്‌- എന്റെ പൊന്നേ വിശ്വസിച്ചേ മതിയാവൂ.
പിന്നെ അത് പറയല്ലെ,,,,ഞാന്‍/ഞങ്ങള്‍ വെറും നിമിത്തം. എല്ലാം പടച്ച തമ്പുരാന്റെ അനുഗ്രഹം(അല്‍ഹംദുലില്ലാ)

അത് നമുക്ക പറയാം. സമയമാവട്ടെ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌- പൊട്ടിക്കാനേറെ ഗുണ്ടുകള്‍ ബാക്കിയുണ്ടേ..

ഇവിടെ വന്നവര്‍ക്കെല്ലാം ഒഎബിയുടെ നന്ദി
& ശുഭ രാത്രി.

Sulthan | സുൽത്താൻ പറഞ്ഞു...

ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ . നല്ല ചെക്കന്‍ !!

kambarRm പറഞ്ഞു...

കൊള്ളാം..ഒരു ചിരിക്ക് വക നൽകി..,
ചെക്കനു പരാഗണത്തെക്കുറിച്ചുള്ള അറിവ് നല്ലതാ..പിൽക്കാലത്ത് ഉപകാരപ്പെടും..
ഹ..ഹ..ഹ..ഹ

ഹംസ പറഞ്ഞു...

“ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ“

ഇതൊരു സര്‍ട്ടിഫിക്കറ്റ് തന്നാ… !!

പട്ടേപാടം പറഞ്ഞ പോലെ ഒരു ചര്‍ച്ച നടക്കുമ്പോള്‍ അറിയുന്നത് വിളിച്ച് പറയണം .. “സ്ഥലം, കുലം, മുഖം, ന്യായം, “ ഇതെല്ലാം നോക്കി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റുമോ..!

ഒരു ചെറുചിരിക്ക് വകയുണ്ടായിട്ടോ..!!

jayanEvoor പറഞ്ഞു...

അർമാദിച്ചു!
ഇഷ്ടുടു!

krishnakumar513 പറഞ്ഞു...

നന്നായി ചിരിപ്പിച്ചു..

mukthaRionism പറഞ്ഞു...

'വെരുതെയല്ല കായ്ക്കറി നന്നായി കായ്ച്ചത്.
ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ'
ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി.
ചില വരികളും പ്രയോഗങ്ങളും തകര്‍പ്പന്‍..
അര്‍മാദിച്ചു..

OAB/ഒഎബി പറഞ്ഞു...

Sulthan | സുൽത്താൻ-അത്രേം ചെറുപ്പത്തില്‍ പരസ്യമായി അഭിപ്രായം പറയാ എന്ന് വെച്ചാല്‍ അതിലും വലിയ നാണക്കേട് അന്ന് വേറെ ഉണ്ടൊ?

കമ്പർ - ഉപകാരപ്പെടുമെന്നല്ല ഉപകാരപ്പെട്ടു!

ഹംസ- സര്‍ട്ടിഫിക്കറ്റോണ്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. അവസാനം അവര്‍ പറഞ്ഞ പെണ്ണിനെ തന്നെ കെട്ടി.

തല മൂത്ത ആളെ നോക്കണ്ടെ...

jayanEvoor- ഓരോ നിമിഷവും ആര്‍മാദിക്കൂ


krishnakumar513- തമാശ കൊണ്ടൊ. അതൊ വളിപ്പ് കൊണ്ടൊ?,, :)

»¦ മുഖ്‌താര്‍ ¦ udarampoyil ¦« അതെ മുക്താര്‍, കായ്ക്കറി കൂടുതലും KPC ബസ്സില്‍ എക്സ്പോര്‍ട്ട് ചെയ്ത് പുല്ലംങ്കോട്ടുകാര്‍ തിന്നു.
കായ്ക്കറിക്കാരല്ല, മുതുകാട്ട്ക്കാര്‍! :)

അത് നന്നായി :) :) സന്തോഷിച്ചോട്ടെ..

എല്ലാവര്‍ക്കും കൂടി കുറേ നന്ദികള്‍...

Unknown പറഞ്ഞു...

വെരുതെയല്ല കായ്ക്കറി നന്നായി കായ്ച്ചത്. ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ ”
ഹ്ഹ്ഹ്
കൊള്ളാം ഒഎബി

കാട്ടിപ്പരുത്തി പറഞ്ഞു...

ഇത് ഇതിലും വൃത്തിയായി എഴുതാനാവില്ല-

poor-me/പാവം-ഞാന്‍ പറഞ്ഞു...

വായിച്ചു...ചിരിച്ചു

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

സ്താരവ ജംഗമ വസ്തുക്കള്‍’ അരിഞ്ഞ് ബൈലും ബോളുമാക്കും' :))

ഭായി പറഞ്ഞു...

കൊച്ചു വാത്സ്യായനൻ :-)

ചിരിപ്പിച്ചു മാഷേ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോ....ആദ്യത്തെ ഡിഗ്രി ഇക്കാര്യത്തിലായിരുന്നു അല്ലേ...
വെറുതെ അല്ലാ..പൂച്ച വന്നത്..അല്ലെ ഭായി ?

ഷൈജൻ കാക്കര പറഞ്ഞു...

മമ്മദ്‌ക്കയുടെ വിവരണം കലക്കി!

ഒ എ ബി യുടെ വരയും കൊള്ളാം.

OAB/ഒഎബി പറഞ്ഞു...

അനൂപ്‌ കോതനല്ലൂര്‍- അതങ്ങനെയല്ലേ പറയൂ. കുറേയായി കണ്ടിട്ട് അല്ലേ...

കാട്ടിപ്പരുത്തി - അയ്യോ എനിക്ക് നാണം വരുന്നു... :)

poor-me/പാവം-ഞാന്‍ - എങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan - അതായിരുന്നു ഞാന്‍ ഇതില്‍ ഏറ്റവും നല്ലതായി കണ്ട തമാശ.

ഭായി - അതൊരു സത്യമാണെന്റെ ഭായീ.(വാത്സ്യായനല്ല്ല) നന്നെ ചെറുപ്പത്തില്‍ വാത്സ്യായനന്റെ ‘മറ്റേത്’ വായിച്ചിട്ടുണ്ട്. ഇപ്പൊ ഒന്നും ഓര്‍മയില്ലെങ്കിലും. എല്ലം പഠിച്ച് കഴിഞ്ഞാ പിന്നെ എന്തിനാ ഓര്‍മിക്കുന്നെ അല്ലെ?

ബിലാത്തിപട്ടണം / Bilatthipatta--
എല്ലാം മനസ്സിലാക്കി അല്ലെ?
ഭായിയോട് ഇത് പോലുള്ള കാര്യങ്ങളൊന്നും പറയല്ലെന്റെ ബിലാത്തീ...

കാക്കര - kaakkara- പ്രിയപ്പെട്ടവനേ, മമ്മദ്ക്കയുടെ സംസാരം വളരെ ചുരുക്കി എഴുതിയതാ.
അദ്ദേഹം അന്നേ നല്ല ശുദ്ധമായ മലയാളമായിരുന്നു പറഞ്ഞിരുന്നത്.
നാട്ടിലെ ഏതൊരു കാര്യത്തെ കുറിച്ചും അപാരമായ വിവരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

വര നന്നായെന്ന് പറഞ്ഞതില്‍ സംതൃപ്തി തോന്നുന്നു.

നന്ദി പ്രിയരേ നന്ദി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹ ഹ.
കൊള്ളാം, പരാഗണം.

വര നന്നായിട്ടുണ്ട്, ഓഎബി

റൊമാരിയോ പറഞ്ഞു...

ഇഷ്ടായീ........

എറക്കാടൻ / Erakkadan പറഞ്ഞു...

ഈശ്വരാ‍ാ

കാര്‍ന്നോര് പറഞ്ഞു...

ഇതൊക്കെ കണ്ടും കേട്ടും മരിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്നതാ...

കൊട്ടോട്ടിക്കാരന്‍ പറഞ്ഞു...

അപ്പൊ കുട്ടികളുണ്ടാത്തതിനു കാരണം..?

ഹംസ പറഞ്ഞു...

കൊട്ടോട്ടിക്കരന്‍റെ ആ ചോദ്യം അത് ഒന്ന് ഒന്നര ചോദ്യമാണ്..!! അതിനുത്തരം ഇവിടെ ആരെങ്കിലും പറയും എന്ന് കരുതുന്നു. ഹ ഹ ഹ..!!

Unknown പറഞ്ഞു...

അന്നങ്ങനെ ബൈലും ബോളും ഉണ്ടാക്കിയിരുന്നെങ്കില്‍ ! ഹോ !

ദുശ്ശാസ്സനന്‍ പറഞ്ഞു...

അപ്പൊ അങ്ങനെ ആണല്ലേ പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായതു ?

the man to walk with പറഞ്ഞു...

paraganam ..:)
ishtaayi

അലി പറഞ്ഞു...

വൈകിയെത്തിയെങ്കിലും...
ആശംസകൾ!

Evergreen songs പറഞ്ഞു...

looks good.. interesting to see people writing such blogs.

വരവൂരാൻ പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു....ആശം സകൾ

വശംവദൻ പറഞ്ഞു...

ഇത് കാണാൻ വൈകി. ശരിക്കും ചിരിപ്പിച്ചു.

വരയും കൊള്ളാം. ആശംസകൾ

OAB/ഒഎബി പറഞ്ഞു...

അനിൽ@ബ്ലോഗ്- പരാഗണം കുറേ എഴുതാനുണ്ട്. പക്ഷെ കഴിയില്ല. ഒക്കെ എ സർട്ടിഫിക്കേറ്റാ :)

എങ്കിൽ സന്തോഷം

romario -നന്ദി

എറക്കാടൻ / Erakkadan- എറക്കാടാ...

കാര്‍ന്നോര്- ഹ ഹാ അത് ശരിയണല്ലൊ.

കൊട്ടോട്ടിക്കാരന്‍-ഒന്ന് ആലോചിക്കേണ്ടതു തന്നെ. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ നമുക്ക് ചോദിക്കാമായിരുന്നു.

ഹംസ- അതൊരു ചോദ്യമാണല്ലേ?

തെച്ചിക്കോടന്‍-എങ്കിലീ ബ്ലോഗുമില്ല.

ദുശാസ്സനന്‍- അല്ല, വാണിയമ്പലം പാറ!

the man to walk with- thanks

അലി-ആയിക്കോട്ടെ. വന്ന്ല്ലൊ സന്തോഷം.

Evergreen songs -താങ്ക്സ്


വരവൂരാൻ -നന്ദിയുണ്ട്.

വശംവദൻ- ഞാനും അലപം വൈകിപ്പോയി. വര: വരച്ച് വരച്ച് അതൊക്കെ ബ്ലോഗിൽ കൊടുക്കണം.
thanks N thanx

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില