2023 ഡിസംബർ 13, ബുധനാഴ്‌ച

ഗോ സം വധം

സാധാരണ നേരത്തെ ഉണരും. ഉണർന്നില്ലെങ്കിൽ ഉപ്പ പാൽ മണക്കും കരങ്ങളാല്‍ തഴുകി തലോടിയുണർത്തും. അടുത്ത രംഗം ചാണകത്തിൽ മുങ്ങിയ കാലിനാലുള്ള ചവിട്ട് നാടകമായതിനാൽ പേടിച്ച് വേഗത്തിൽ എണീക്കും. ഞങ്ങടെ എരുമയുടെ ഫ്രഷ് ചുടു പാലിനാലുള്ള ചായക്കായി പള്ളേലുണ്ടായി കാത്തിരിക്കയല്ലെ നാട്ടിൻ പുറത്തെ കുറേ കാർന്നോമാരും മാരികളും!

ബലിപെരുന്നാള്‍ രണ്ടാം ദിവസത്തെ പുലര്‍ച്ചയാണ്.
തലേ ദിവസം വാങ്ങിക്കൊണ്ട് വന്ന് വച്ച നിലക്കടല എണ്ണി തിട്ടപ്പെടുത്തി അത് വിറ്റാൽ കിട്ടുന്ന ലാഭവും, ഞാനും സഖാവ് വിരുതനും (അനുജൻ) സ്വന്തം പീടികയിലെ മേശ വലിപ്പിൽ നിന്നും ഇസ്കി ഒരുക്കൂട്ടി വച്ച പൈസയും കൂട്ടി അഞ്ചാം ക്ലാസിൽ പഠിക്കുന്ന (അപ്പൊ നീയെത്രീലാ എന്ന് ചോദിക്കരുത്) അവന് ഒരു ഷർട്ട് വാങ്ങാനുള്ള പദ്ധതിക്ക് രൂപം കൊടുത്ത്, കശുഅണ്ടിക്ക് പകരംകടല വിറ്റാലുള്ള ലാഭം കാൽകുലേറ്റ് ചെയ്ത് ഒന്നുംകൂടെ ഹരിച്ചും ഗുണിച്ചും, സങ്കല്പങ്ങളുടെ കാള വണ്ടികേറി കണ്ണുമടച്ച് ചാണകം മെഴുകിയ നിലത്തെ കീറോലപ്പായി കിടക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് പാൽ കറന്നെടുക്കാൻ പോയ ഉപ്പാന്റെ ശബ്ദം കേൾക്കുന്നത്.

ഡാ..എണീറ്റ് വരി..എരുമയെ കാണാനില്ല

പെരുന്നാൾ പ്രമാണിച്ച് ഇന്നലെ രാവിലെ ഞങ്ങൾ എണ്ണ തേച്ച് നിരാല സാബൂൻ പതപ്പിച്ച് കുളിച്ചതു പോലെ ചൂട്ടിയെയും ഖുളിപ്പിച്ച് ഖുട്ടപ്പിയാക്കി, ഞങ്ങൾ കട്ടമാമു തിന്ന പോലെ (രണ്ട് മൂന്ന് ദിവസത്തേക്കുള്ള ശേഖരിച്ച് വച്ചതിൽ നിന്നും) ആവശ്യത്തിന് പുല്ല് മതി മറന്ന് രണ്ടേമ്പക്കമിട്ട് അണയരച്ച് കിടന്ന അവൾ എവിടെ പോവാൻ?,,,,,പിർ...ക്യാ ഹോഗയാ ബാബുജീ,,,,,,
വയർ വിശന്നാൽ തൊട്ടപ്പുറത്തെ ലോഡ്ജിന്റെ പിറകിലെ അപ്പക്കാട്ടിലേക്ക് നാട് വിട്ട് പോവുന്ന സ്വഭാവം പണ്ടേ ഉള്ളതാ. ഇരുട്ടിൽ അവളെ കണ്ടെത്തി തെളിച്ച് കൊണ്ട് വരുമ്പോഴേക്കും ചൂട്ടിയും ഞങ്ങളും തീട്ടത്തിൽ മുങ്ങിയിരിക്കും. അതല്ല വലിയ പ്രശ്നം പുതിയതായി വാങ്ങിയ ചങ്ങലക്കണ്ണികളിൽ നിന്നും---കഴുകിക്കളയാൻ പെടുന്ന പാട്!!
പോരെങ്കിൽ ഇന്നലെ പെയ്ത പുതു മഴയും!
(
ഗൾഫിൽ ഒട്ടകത്തിനെ മേക്കുന്ന ഒരുത്തൻ കൂടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ടാവില്ല)

തുടകൾക്കിടയി കൈ തിരുകി രൂപത്തിൽ കിടക്കുന്ന അനുജനെ വിളിച്ചുണർത്തി. അൽഭുതം; തലേന്ന് രാത്രി
കഞ്ഞി കുടിക്കാഞ്ഞിട്ടായിരിക്കാം(പകരം ചോറ് തിന്നിരുന്നു) അവൻ കിടക്കപ്പായിൽമൂത്രമൊഴിച്ചിരുന്നില്ല!

ചൂട്ട് കത്തിച്ച് തെരഞ്ഞ ചൂട്ടിയെ തൊട്ട അയലോക്കത്തൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നെ എവിടെ പോവാൻ? ഇന്നലെ രാത്രി ഓൾക്ക് നൊലോളി ഉണ്ടായിനൊന്ന് ഒരു സംശയം ഉമ്മ പ്രഖ്യാപിച്ചപ്പോൾ ഉപ്പ പ്രവചിച്ചുന്നാ പിന്നെ നോക്കാനില്ല. ങ്ങള് ഇണ്ണിമൂസാക്കാന്റെ അവിടെ..... അവിടെണ്ടാവും ഓള്അത് ശരിയായിരിക്കാം. അവരുടെ പോത്തനോട് ഈയിടെയായി കു‌ടുതല്‍ ഒരു കുണ്ട്രസ്സ്, മേക്കാരനായ(ഇപ്പൊ മനസ്സിലായില്ലെ ഞാനെത്രാം ക്ലാസിലാണെന്ന്) ഞാൻ ചൂട്ടിയിൽ ദർശിച്ചിരുന്നു.

ഇണ്ണിമൂസാക്കയുടെ ആലയിൽ ഞങ്ങളെ ചൂട്ടിയുമില്ല അവരുടെ നാല് കന്നുമില്ല പുല്ല് മാത്രം ബാക്കി.
അപ്പൊ പിന്നെ ഇത് കന്നുകളൊക്കെ കൂട്ടം കൂടി കരുതി കൂട്ടിയുള്ള ഒരു ഒളിച്ചോടൽ തന്നെ!
ഞങ്ങളെ ഒച്ച കേട്ട് മുറ്റമടിക്കാനിറങ്ങിയ ഉണ്ണിമോൾ കുഞ്ഞാൾ ബാപ്പാനെ വിളിച്ചു.
അവരുടെ കന്നുകളെയൊക്കെ മരുതയിൽ മല കേറ്റി വിടാൻ കൊണ്ട് പോയി എന്ന് പറഞ്ഞതിൽ നിന്നും വ്യകതമായി... എന്ത്? എരുമയില്ലാതെ വീട്ടിലേക്ക് ചെന്നാൽ???

സുബ് ഹി നമസകാരം കഴിഞ്ഞ് വരുന്നവരിൽ നിന്നും, മക്കാനി ചായ കുടിക്കാൻ പോകുന്നവരിൽ നിന്നും അറിയാൻ കഴിഞ്ഞു ചൂട്ടി നേരെ പടിഞ്ഞാറോട്ട് വിട്ടിട്ടുണ്ടെന്ന്. പിന്നെ ഞങ്ങളും വിട്ടു. ചോദിച്ചറിഞ്ഞ് പോയി പോയി നാല് കി:മി: കഴിഞ്ഞ് വണ്ടൂരെത്തി. അന്തം വിട്ട് ഒരു കുന്തവും വിഴുങ്ങാത്ത ഞങ്ങൾ നാലും കൂടിയ റോഡിൽ ഇവ്വിധം റോഡുണ്ടാക്കിയ വിഡ്ഡികളെ? പ്രാകിക്കൊണ്ട് കുറച്ച് നേരം നിന്നു. നേരം നന്നായി വെളുത്തിരുന്നു.

പിന്നെ ചോദ്യമായിഒരെരുമനെ കണ്ടൊ..?ഒരെരുമനെ കണ്ടോ..??”
ങാ കണ്ടല്ലൊ ഇപ്പൊ ഇവിടെ കാറിക്കൊണ്ട് നിന്നിരുന്നു. ചെലപ്പൊ തുപ്പാൻ പോയതായിരിക്കാംഏതൊ ഒരുത്തന്റെ ഫലിതം കേട്ട് ചിരിക്കുന്നവരുടെയൊക്കെ മൂന്ത നോക്കി കല്ലിന്മേല്‍ തുപ്പി എറിയാനുള്ള ദേഷ്യം ഉള്ളിലൊതുക്കി വിഡ്ഡിച്ചിരിയും ചിരിച്ച് ദയനീയമായി ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി.
അത് കണ്ട് ഒരു വയസ്സൻ ദേഷ്യപ്പെട്ടുഛെ..കള്ള ബലാലാളെ, ചെറിയ കുട്ടികളെയാണൊ രാവിലെ തന്നെ പുറം കേറാൻ കിട്ടിയത്”...........അയാൾ കണ്ടിരുന്നു ചങ്ങലയും വലിച്ച് പോവുന്ന തടിച്ചി എരുമയെ. “ചങ്ങല വലിഞ്ഞ അടയാളം നോക്കി പൊയ്ക്കോളിൻഅയാൾ പറഞ്ഞ് തന്ന പ്രകാരം നിലമ്പൂർ റോഡിലൂടെ നടന്നു.

ങാ...കണ്ടു.....ദാ ഇപ്പൊ...ഇതിലെ...അഞ്ച് മിനുട്ട് മുമ്പെനടന്ന് ന്ന് .........ന്ന്....പതിനാല് കിമി:നിലംബൂർ അരുവാക്കോട്ടിൽ തേക്കിൻ കാട്ടിലെ നടവഴിയിലേക്ക് ചങ്ങലപ്പാടുകൾ തിരിഞ്ഞത് കണ്ട് ഞങ്ങളും വഴിക്ക് വളയം തിരിച്ചു. അല്ല തിരിഞ്ഞു. ഒരാൾക്ക് കഷ്ടിച്ച് നടന്ന് പോകാവുന്ന പൊന്തക്കാട്ടിലൂടെ കുറച്ചങ്ങ് നടന്നപ്പോൾ അവിടെയുമിവിടെയുമായി നിന്നിരുന്ന കുറേ പെണ്ണുങ്ങൾ#? ഞങ്ങളെ അമ്പരപ്പോടെ നോക്കി!! വിഷയം കേട്ടപ്പോൾ ഒരുത്തി പറഞ്ഞുങേ...അതായിരുന്നൊ കാര്യം ഞങ്ങൾ കരുതി.......!!!ഇതിലെ തന്നെ ഓടിയിട്ടുണ്ട് നേരെ നടന്നോളിൻഅതിനിടക്ക് കുറച്ചപ്പുറത്തെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു
എടീ യശോദെ ഒത്തോടീ..രാവിലെത്തന്നെ നല്ല കോളാല്ലേ കിട്ട്യേത്

പാടത്തേക്കിറങ്ങിയ ഞങ്ങൾ കിഡ്സ് എവരി ബഡി ഹാപ്പി! അവളും പുറത്തേറി ആക്രാന്തം കാട്ടി ആക്രീഡനത്തിൽ മുഴുകി കൊണ്ട് വേറേ ഒന്നും!!അതൊന്നും ഞങ്ങൾക്കൊരു വിഷയമല്ല എന്ന ഭാവം പോലും കാണിക്കാതെ മേയുന്ന കന്നിൻ കൂട്ടവും. അനുജൻ ശീമക്കൊന്ന കമ്പിനാൽ ചൂട്ടിയുമായി അവന്റെ സന്തോഷം പങ്കിട്ടെങ്കിലും അതൊന്നും അവൾ മൈന്റ് ചെയ്തതേയില്ല. എന്നാൽ പോത്തൻ ഇടക്കിടക്ക് ചൂട്ടിയുടെ വാലിന്റവിടെ മണത്ത് ഞങ്ങളെ നോക്കി ഇളിച്ച് കാണിക്കുന്നുണ്ടായിരുന്നു. അപ്പോൾ കന്നുകളെ നോക്കുന്നയാൾ പറഞ്ഞുനിങ്ങൾ കുറച്ചേരം നിക്കി. ഓക്ക് മതിയായാൽ ങ്ങള് വിളിക്കാതെ തന്നെ ഓള് പോരും

അവൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ഗോസം വർദ്ധന ഉപ കേന്ദ്രത്തിലെ പശുപതി അവളുടെ പശനത്തിൽ ഒന്ന് കൈ കടത്തിയാൽ എല്ലാം സോൾവ് ആകുമായിരുന്നു.നേരം ഒരു രണ്ട് മണിയായിക്കാണും അവളുടെമദിമതിയാവാ.ലാസ്റ്റ് ചൂട്ടി പോത്തനെ ഒന്ന് നോക്കി ഒരു നെടുവീർപ്പുമിട്ട് തിരിഞ്ഞു. ചൂട്ടിയുടെ പോക്കും നോക്കി നിർനിമേഷനായി നിൽക്കുന്ന പോത്തൻ; ഞങ്ങൾ ഫോറസ്റ്റിലേക്ക് കേറി കണ്ണിൽ നിന്നും മറയാൻ നേരം ഒന്ന് നീട്ടി മുക്രയിട്ടു. അത് കേട്ട് ചൂട്ടി ഒന്ന് തിരിഞ്ഞു. “ പാടത്തെ കലക്ക വെള്ളം ഞങ്ങളെ ഇത്ര നേരം കുടിപ്പിച്ചതും പോര ഇനിയും തിരിഞ്ഞ് കളിക്കുന്നൊ പച്ചപ്പൊലിയാടിച്ചി നായിന്റെ മോള്..... ഓടെടി....“അനുജൻ: അവൻ ദേഷ്യപ്പെടുകയായിരുന്നില്ല കരയുകയായിരുന്നു. അത് തീർത്തത് അവന്റെ കൈയ്യിലെ വടി കൊണ്ട് ചൂട്ടിയുടെ പുറത്ത്.

ങാ ഹാ..ഞങ്ങൾ കണ്ടു. പോത്ത് നന്നായി കേറി അല്ലേ? ഓളെ പൂതിയൊക്കെ മാറിയൊകാട്ടിനുള്ളിൽ നിൽക്കുന്ന ഒരുത്തി.നേരത്തെ കണ്ട അത്രയും പെണ്ണൂങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ ഒരിളിഭ്യച്ചിരി ചിരിച്ചോണ്ട് നടന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പെട്ടെന്ന് ഒരുത്തി വഴി തടഞ്ഞ് നിർത്തി ചോദിച്ചു.
ഇനി നിങ്ങൾക്ക് കേറിപ്പഠിക്കണ്ടെ? പെര്നാളായതോണ്ട് നിനക്കും മേക്കാരനും കൂടി അഞ്ച് ഉർപ്യ തന്നാ മതി
മറുപടിക്ക് കാക്കാതെ, പെണ്ണുങ്ങളൊക്കെ ചിരിയോ ചിരി. എനിക്ക് ചിലതെല്ലാം മനസ്സിലായില്ലെങ്കിലും അനുജന് ഒന്നും മനസ്സിലായില്ല!

വഴിയിലും പിന്നെ ഏറെ വൈകി വീട്ടിലെത്തിപ്പെട്ടപ്പോഴും ഉണ്ടായതൊന്നും ഇവിടെ എഴുതുന്നില്ല....

തൊടിയില്‍ കിട്ടാവുന്ന എല്ലാ കിഴങ്ങുകളും തണ്ടും, താളും ഇലയും മിക്സ് ചെയ്തുണ്ടാക്കിയ കൂട്ടാനിലേക്ക്, ഞങ്ങൾക്കായി മാറ്റി വച്ച കഞ്ഞിയിലെ വറ്റ് ഊറ്റി ഇട്ട്, പുളിയിട്ട തല മുറിയൻ ഉണക്കമത്തിക്കറിയും കൂട്ടിക്കുഴച്ച് തിന്ന് പള്ള ഭും... എന്നായപ്പോൾ തുടങ്ങി അനുജന്റെ കഥാസാരം...

"
പിന്നേ...കാട്ടില്..പരുത്ത പരുത്ത തേക്ക്...അയിന്റെടക്ക്‌ കൊറേ പെണ്ണുങ്ങള്‍...ഞങ്ങൾ പോന്നപ്പൊ അയിലൊരുത്തി ചോയ്ക്കാ കേറിപ്പടിക്കണോന്ന്. അത് ന്താമ്മാ...എവിട്യാ കേറിപ്പടിക്ക്യാ? ഞാന്‍ ഇക്കാനോട് ചോയ്ച്ചപ്പൊ ഇക്കാക്കുമറീല. അതല്ല.... ഓള്‍ പറയാ മേക്കാരന്‍ ന്ന്. ഓളെ പ്പൊന്റെ കജ്ജ് കിട്ട്യാ...ഹും...”
അത് കേട്ട് ഉമ്മ എന്നെയൊന്ന് ഇടം കണ്ണിട്ട് നോക്കിയോ?

“............
മ്മാ ന്നട്ട്....... മൻസൻ ഞങ്ങക്ക് ചായയും ഉണ്ടക്കായിയും മാങ്ങി തന്നു. ഞങ്ങൾ കൊറേ പറഞ്ഞു മാണ്ടാ മാണ്ടാന്ന്. പിന്നെ.....പിന്നെ......പള്ള പയ്ചപ്പൊആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്. ഏതൊരു വീട്ടിൽ ചെന്നാലും ആക്രാന്തം കാട്ടി തന്നത് മുഴുവൻ തിന്ന് പാത്രം കാലിയാക്കരുത് എന്നൊക്കെ പഠിപ്പിച്ച ഉമ്മ അത് കേട്ട് ദേഷ്യപ്പെട്ടില്ല!!
എന്താ മ്മാ ഞമ്മളെ ചൂട്ടിനെ പെര്നാളിന് വൊളുഅ അർത്ത് എറച്ചി എല്ലാർക്കും വാരിക്കൊടുത്താൽ?” എരുമയെ നോക്കി വളർത്താനുള്ള ബുദ്ധിമുട്ടിന്റെ അവസാന വാക്കായിരുന്നു അത്.അങ്ങനെ ഓരോചോദ്യവുമായി അന്നത്തെ രാത്രി ഉമ്മറപ്പടി പുറത്താക്കി വാതിലടച്ച്, വെളിച്ചത്തില്‍ ഭക്ഷണം കഴിച്ച് ഇരുട്ടത്ത്‌ ഉറങ്ങാൻ കിടന്നപ്പോൾ
ഉപ്പയും ഉമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ടിരുന്നു.

പിറ്റേന്ന് രാവിലെ പതിവ് പോലെ പാൽ വിതരണവും മറ്റും കഴിഞ്ഞ് കടല വറുത്തത്
ബാറ്ററിപ്പെട്ടിയിലാക്കി ഞങ്ങള്‍ റോഡിലേക്കിറങ്ങാന്‍ ഒരുങ്ങി. ഞാന്‍, കഴിഞ്ഞ പെരുന്നാളിന് അമ്മാവന്‍ ഗള്‍ഫില്‍ നിന്നും അയച്ച് തന്ന ഷര്‍ട്ട് എടുത്തിട്ടു.(അന്ന് ഷര്‍ട്ടിനും പവാടക്കും കൂടി നാല് മീറ്റര്‍ തുണി പോസ്റ്റ് വഴി അയച്ചതിന് കൊച്ചി കസ്റ്റംസില്‍ നിന്നും മുന്നൂറ് രൂപ ഡ്യൂട്ടി അടക്കാന്‍ ലറ്റര്‍ വന്നു. ഇന്ന് മൂന്ന് ലക്ഷം ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. അതിന് കഴിവില്ല. സാധനം വേണ്ട എന്ന് പറഞ്ഞ് മറുപടി അയച്ചു. രണ്ടാഴ്ച കഴിഞ്ഞ് അതാ വരുന്നു പാര്‍സല്‍!അന്നത് ഒരു നിധിയല്ല അതിലും എത്രയോ വലുതായിരുന്നു. ഏത് ഓഫീസറായാലും ഒരു പൈസ ഡ്യൂട്ടിയില്ലാതെ അത് വിട്ട് തന്ന നല്ല മനസ്സിന് അന്നുമിന്നും ഞങ്ങളുടെ നന്ദിയും നല്ലതിനായുള്ള പ്രാര്‍ത്തനയും ഉണ്ട്) അനുജന്‍ ഗൾഫ് തുണി കൊണ്ടടിച്ച ഡ്രോയർ എടുത്തുടുത്തു. അതിന് മുകളില്‍ കൈലിയുടുത്ത് മടക്കിക്കുത്തി. അണിഞ്ഞ പഴയ ഷർട്ടൂരി എറിഞ്ഞു. പിന്നെ ഉടുതുണി മേലോട്ട് മാടി വച്ചു. പാര്‍സല്‍ വന്ന തുണികൊണ്ടടിച്ച അതിന്മേല്‍ അപ്പോഴും ബോള്‍ പേന കൊണ്ട് എഴുതിയ അഡ്ഡ്രസ്സും, സ്വര്‍ണ്ണ കളറില്‍ മേഡിന്‍ ജപ്പാനും മായാതെ കിടപ്പുണ്ടായിരുന്നു.അത് കണ്ട് ഉമ്മ പറഞ്ഞുനീയെന്താ മീൻ കച്ചവടത്തിന് പോകുന്നൊ?കുട്ടിയാവോലി....കുട്ടിയാവോലി എന്ന് പറഞ്ഞ് നടന്നൊ

അപ്പോള്‍ അവന്‍ പറയുകയാ.. “ഇതാ പറീണത് ങ്ങക്ക് വിവരം ല്ലാന്ന്...തുണി മാടിക്കേറ്റി നടക്കുമ്പൊ മന്‍സന്മാര് അടീലെ ഡ്രോയര്‍ കണ്ട് അന്തം വിട്ട് നിന്ന് പറയുംങാഹാ ചെക്കന്റെ ഡ്രോയര്‍ കണ്ടോ? അത് ജപ്പാന്റേതാകുമ്പം ഓന്റെ പുത്യേ പെര്ന്നാള്‍ തുണീം കുപ്പായോം അയിലും വല്യ നാട്ടിന്റേതാവൂലെ!!മനസ്സിലായൊ ബുത്തി മാണം. അതേയ്..... കടല വാങ്ങ്ണ മാതിരി വാങ്ങാന്‍ കിട്ടൂല.....ങ്ങളോടൊന്നും വർത്താനം പറഞ്ഞാ ശരിയാവൂല..... ജ്ജ് നടന്നാ ഇക്കാക്ക
അവന്റെ പറച്ചിലുകള്‍ കേട്ട് ഞാനും ഉമ്മയും ചിരിച്ചു. പക്ഷേ ഇന്നോര്‍ക്കുന്നു ഉമ്മാടെ ചിരിക്കിടയിലും കണ്ണീരിന്റെ നനവുണ്ടായിരുന്നില്ലെ???

സമർപ്പണം:-
പെരുന്നാൾന്റെ തലേ ദിവസം പോലും പുത്തനുടുത്ത് ബിരിയാണിയടിച്ച് ബൈക്കോടിച്ച് കളിച്ച് നടക്കുന്ന ഇന്നത്തെ പുതു തലമുറക്ക്.
#മുമ്പ് കുറേ വേശ്യകളാൽ (കു)പ്രസിദ്ധമായിരുന്നു നിലമ്പൂർ അരുവാക്കോട്.

2023 ഓഗസ്റ്റ് 1, ചൊവ്വാഴ്ച

മാറ് മറക്കാത്ത കുഞ്ഞിപ്പെണ്ണ്


ഒ എ ബഷീറിന്റെ ചില്ല മലയാളം ചെറുകഥ


 ജടുക്ക വണ്ടിയും പല്ലക്കും പോയ വഴിയെ ഇന്ത്യൻ ബസ്സും മയിൽ വാഹനവും ഓടിത്തുടങ്ങിയിട്ടും തന്റെ മാറുകൾ മറക്കാതെതന്നെ ഞങ്ങളുടെ ഗ്രാമത്തിലൂടെ കുഞ്ഞിപ്പെണ്ണ് നടന്നു.

അമ്മ നാടിച്ചിക്ക് കഴുത്ത് മുതൽ നെഞ്ച് വരെ പല നിറത്തിലും കോലത്തിലുമുള്ള കല്ല് മാലകൾ ഉള്ളതിന് പുറമെ മാറത്ത് സാബൂൻ തേക്കാതെ അലക്കി വെളുക്കാത്തൊരു മുണ്ട് ചിലപ്പഴൊക്കെ ഉണ്ടാകുമായിരുന്നു. നെൽച്ചെടികൾക്കിടയിൽ പുല്ല് പറിക്കാൻ കുമ്പിടുമ്പോൾ നാടിച്ചിയുടെ മാംസളമല്ലാത്ത മാറിടം തൂങ്ങിയാടുന്നത് അവർ ചൂടുന്ന വലിയ കുണ്ടൻ കുട ഒരു തടസ്സമായി നിൽക്കും.

മുറുക്കാൻ ചവച്ച് വരമ്പത്തിരിക്കുമ്പോഴും മറ്റും ആ മാലകൾക്ക് കീഴെ പരന്ന് കിടക്കും അന്നേരം അവരൊരു ചിമ്പാൻസിയുടെ കോലമായി എനിക്ക് തോന്നാറുണ്ടായിരുന്നു.

എന്നാൽ മകളായ കുഞ്ഞിന്റെ കഴുത്തിൽ ശീമ വെള്ളിയുടെ ചങ്കേലസ്സ് കുത്തചരടിൽ കോർത്തതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല

മാറ് മറക്കുന്നതിനെ ആരും ചോദ്യം ചെയ്യാതിരുന്നിട്ടും മുട്ടിന് താഴെ മുണ്ടുടുക്കാമെന്നായിട്ടും കുഞ്ഞിയെന്ന പതിനാലുകാരിക്ക് എന്ത് കൊണ്ടോ ആ പരിഷ്കാരത്തിനോടത്ര പ്രതിപത്തി തോന്നിയില്ല എന്ന് വേണം കരുതാൻ. 

ഇല്ലത്തെ സ്ഥിരം പണിക്കാരിയായിരുന്നു അവരെങ്കിലും അവിടെ പണിയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളെ പാടത്തും അവർ എത്തും.

അന്നൊരു ദിവസം അലൂമിനിയ പാത്രത്തിൽ ഉമ്മ കഞ്ഞി വിളമ്പിക്കൊടുത്തപ്പോൾ അവർ പറഞ്ഞു 'മാണ്ട പെങ്കൊലുട്ട്യേ... ങ്കക്കിവിടെ ബായെലണ്ട്.'

അത് കേട്ട ഉമ്മ പറഞ്ഞു: 'അതൊക്കെ പണിക്ക് വേറെ സ്ഥലത്ത്. ഇബടെ വെരുമ്പൊ പിഞ്ഞാണത്തിലെ തരൂ.'

ഇല്ലത്ത് അവർക്ക് കഞ്ഞി കുടിക്കാൻ മുട്ടത്തെ മൂലയിൽ ഓരോ കുഴികുത്തിയിട്ടുണ്ടാവും അതിൽ വാട്ടിയ വാഴയില വച്ചാണ് കഞ്ഞി വിളമ്പുക. അതിലേക്ക് കൂട്ടാൻ കാര്യമായി ഒന്നും ഉണ്ടാവാറില്ല. കടിച്ച് കുട്ടൻ ഒന്ന് രണ്ട് പറങ്കി മൊളക് തൊടിയിൽ നിന്നും അവർ നേരത്തെ കരുതിക്കാണും. 

അൽപം മടിയോടെ ഉമ്മ നീട്ടിയ കഞ്ഞിപ്പാത്രവും വാങ്ങി അവർ പ്ലാവിൻ ചുവട്ടിലേക്ക് നടക്കവേ ഉമ്മ വീണ്ടും പറഞ്ഞു 'നാടിച്ചേ ഇവടെ കോലായ്‌മെക്ക് പോരി...'

'വേണ്ട മാപ്പൾച്ച്യേ മ്പളവടെ..'

ഉമ്മ സമ്മതിച്ചില്ല അവസാനം അവർ പുള്ളത്തിണ്ടിൽ ഇരുന്ന് പ്ലാവില കുത്തി കൈലാക്കിയത് കൊണ്ട് കഞ്ഞി കോരിക്കുടിച്ചു. ഒപ്പം വാഴയിലയിലെ ചക്കക്കൂട്ടാനും പച്ച മാങ്ങയും ചെമ്മീൻ ചുട്ടരച്ച് പച്ച വെളിച്ചെണ്ണയും കൂട്ടി സ്വാദ് ആസ്വദിച്ച് കൊണ്ട് ആർത്തിയോടെ കഴിച്ചു.

ശേഷം നാടിച്ചി അവരുടെ വലിയ കോന്തലക്കെട്ടഴിച്ച് മുറുക്കാനെടുത്ത് ചവച്ചു. മറ്റുള്ളവരോടായി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ ഇരുവായ് കോണിലൂടെയും ചുകപ്പൊലിച്ചത് ഉള്ളം കയ്യിനാൽ തുടച്ച് ഉടുമുണ്ടിൽ തേച്ചു.

തിണ്ടിൽ പിടിച്ച് നെൽക്കട്ട ചവിട്ടി മെതിക്കുന്ന പുഴുങ്ങിയ മുതിരയുടെ തിളക്കവും നിറവുമാർന്ന 
കുഞ്ഞിന്റെ നെറ്റിയിലും മുക്കിന്മേലും ഉരുണ്ട് കൂടി തിളങ്ങിയ വിയർപ്പ് തുള്ളികൾ താഴോട്ടിറങ്ങി പൂർണ്ണ നഗ്നമായ നെഞ്ചിൽ, മൂസാക്കാന്റെ പീടികയിൽ നിന്ന് കുപ്പിയിലേക്ക് കാസർട്ട് ഉമ്മ പത്ത് ഒഴിച്ച് കൊടുക്കുന്ന തകരക്കാഴം പോലെയുള്ള മുലകൾക്കിടയിലൂടെ ഞാൻ ചാലിലൂടെ പറഞ്ഞു.

'കുഞ്ഞ്യേ ജ്ജ്ങ്ങനെ ഒരു മുണ്ടും കൂടെ മാറത്തിടാതെ നടക്ക്ണത് അത്ര ശര്യല്ല ട്ടൊ. ഇപ്പത്തെ കാലത്തെ ചെറ്യേ മക്കളെ കണ്ണ് വരെ...'

അന്ന് വൈകുന്നേരം കൂലി കൊടുത്ത ശേഷം ഉമ്മയുടെ പഴയ കുപ്പായങ്ങളും ഒരു തോർത്ത് മുണ്ടും കുഞ്ഞിന്റെ കൈകളിൽ വച്ച് കൊടുത്ത് കൊണ്ട് ഉമ്മ പറഞ്ഞു 'നാളെ വരുമ്പോൾ ഈ കുപ്പായം ഇങ്ങോട്ട് ഇങ്ങോട്ട് വരാം...

ഉമ്മ അങ്ങനെ ആയിരുന്നു സ്നേഹിക്കുന്ന പോലെ ശാസിക്കാനും മതി കാണിക്കാറില്ല. പണിക്കാർക്ക് ഞങ്ങളെന്താണോ തിന്നുന്നത് അത് നേരത്തിന് വയർ നിറച്ച് കൊടുക്കുക. ഇനി വഴിപോക്കർ ആയാലും ഭിക്ഷക്കാർ വന്നാലും വെറുതെ വിടില്ല. 

പിന്നെയും പല തരത്തിലുള്ള നെൽക്കട്ടകൾ മഴയത്തും വെയിലത്തും മുറ്റത്ത് മെതിച്ചെങ്കിലും പഴയ
കോലത്തിൽ മാറാതെ കുഞ്ഞിനെ കണ്ടതായി ഓർക്കുന്നില്ല.

ഞാൻ ഏഴിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു ദിവസം സ്‌കൂൾ വിട്ട് വന്ന് കൊയ്‌തൊഴിഞ്ഞ കണ്ടത്തിലുണ്ടാക്കിയ മധുരക്കിഴങ്ങ് പുഴുങ്ങിയതും ചക്കരച്ചായയും മഞ്ചമേലിരുന്ന് കുടിച്ച് കൊണ്ടിരിക്കെ, അരിയിടിച്ചത് ഊരലിൽ നിന്ന് വാരി തരിക്കുന്ന അമ്മായിയോട് ഉമ്മ ചോദിക്കുന്നത് കേട്ടു.

'അല്ല... സത്യത്തിലോക്ക് പള്ളേലുണ്ടായോ'

'പിന്നല്ലാതെ അത് കലക്കാനല്ലെ ഉമ്മത്തും കായ്... പിന്നെ രക്തം നിന്നില്ലൊലൊ'

'എന്തോ ഏതോ..സത്യം കൊന്നോൽക്ക് അല്ലെ അറിയൂ ഇനിപ്പൊ ഞമ്മളായിട്ട്...'

 മുമ്പ് പറഞ്ഞ് മുഴുമിപ്പിക്കാത്തതിന്റെ ബാക്കി കേട്ട് കാര്യമായി ഒന്നും ചോദിക്കാതെ ചോദിച്ചു: 'ആരെയാ കൊന്നത് ഇമ്മാ?'

'അത്... അത് ഞമ്മളെ പണിക്കാരത്തി കുഞ്ഞില്ലെ... ഓൾ ചത്തൂന്ന് കേട്ടു.'

'എങ്ങനെ ആരാ കൊന്നത്?'

'അല്ലാഹ്...അങ്ങനെ ഒറക്കെ പറയല്ലേ അങ്ങനെ പറഞ്ഞാ പോലീസ് വന്ന് അന്നെ പുടിച്ചൊണ്ടോവും. ആരും കൊന്നതല്ല ഓൾ പള്ളയിൽ വെർത്തം വന്ന് മരിച്ചതാ.'

ഭയം അഭിനയിച്ച് കൊണ്ട് അണ്ണാ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ലെങ്കിലും വളർച്ചയുടെ പടവുകൾ കേറുന്നതിനനുസരിച്ച് കാലം എനിക്കാ കഥ പറഞ്ഞു തന്നു. 

ഇന്നിപ്പൊ വർണ്ണക്കടലാസിൽ പൊതിഞ്ഞ് വച്ച മുളക്കരത്തെ ചിലരെല്ലാം വീണ്ടും തുറന്ന് പുറത്തെടുക്കൽ, മറക്കാതിരിക്കാൻ ചുർക്കയിലിട്ട് വച്ച കുഞ്ഞിയുടെ ആ കഥ! ഓർമ്മകളാകുന്ന ചില്ലു ഭരണിയിൽ നിന്നുമെടുത്ത് രുചിച്ചാൽ രസഭേദം വരാത്ത അവളുടെ രൂപവും ഭാവവും ഒരു കെൻവാസിൽ വരച്ചിടാൻ എനിക്കാവും. അവളുടെ ആ വലിയ ശബ്ദം കാതുകളിൽ ഇന്നും ഉണ്ട്. 

ചില്ല് കുപ്പിയിൽ മണ്ണ് പൊതിയാതെ നഗ്‌നമാക്കപ്പെട്ട വേരുകളാൽ പുഷ്പിക്കാതെ പോയ വെറുമൊരു പച്ചിലച്ചെടി. അതായിരുന്നു അവൾ!

അന്ന് അവളുടെ ചവിട്ടേറ്റ നെന്മണികൾ അറയിലെ ബല്ലക്കൊട്ടയിൽ നിറച്ചപ്പോഴും അത് അവരുടെ കയ്യിനാൽ പുഴുങ്ങിയുണക്കി കുന്താണിയിലിട്ട് കുത്തിതൊലിച്ച് അറിഞ്ഞപ്പോഴൊന്നും ആർക്കും അയിത്തമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ വിയർപ്പ് തുള്ളികൾ ഇട്ടിയ നെന്മണികൾ വിശേഷങ്ങൾക്ക് കാഴ്ചവച്ചപ്പോഴും അയിത്തമായിരുന്നില്ല. 

അല്ലാത്തപ്പോഴൊക്കെ അയിത്തമായിരുന്ന തൊട്ടുകൂടാത്ത, കൺമുമ്പിലെ ശകുനശരീരങ്ങൾ ഇരുട്ടുകളിൽ മാത്രം പൂജിക്കപ്പെട്ടു!

ചില കുലസ്ത്രീകൾ അറവാതിലിന്റെ തിരുകുറ്റിയിൽ വെള്ളമൊഴിച്ച് ചീപ്പൂരി വക്കുമ്പോൾ കുഞ്ഞിമാരുടെ വൈക്കോൽ പുരയുടെ ഓല വാതിലിന്റെ ഇല്ലാത്ത സാക്ഷ്യം നീക്കി വക്കേണ്ടതില്ലല്ലോ. 


 



2023 ജൂലൈ 25, ചൊവ്വാഴ്ച

സൈലന്റ് വാലിയിലേക്ക് KSRTC

 നിലമ്പൂർ KSRTC ബസ്സിൽ






സൈലന്റ് വാലിയിലേക്ക് 



ചില യാത്രകൾ  നമ്മൾ പ്രതീക്ഷിച്ച രീതിയിൽ മാത്രമല്ല, ഹൃദയം കൊണ്ട് അതിൽ ലയിച്ചാൽ വലുതും  ചെറുതുമായ, ജീവിതത്തിൽ മുമ്പ് കാണാത്തതും അനുഭവിച്ചറിയാത്തതുമായ പലതും നമുക്കായി ഒരിക്കിയിട്ടുണ്ടാവും. അത് എങ്ങനെ ഒരനുഭവമാക്കാം എന്നത് യാത്രികന്റെ മാത്രം തിരഞ്ഞെടുപ്പാണ്. 


അങ്ങനെ ഒരനുഭവം ചുരുക്കി പറയാം. നിലമ്പൂരിൽ നിന്നും KSRTC ബസ്സിൽ സെെലന്റ് വാലിയിലേക്ക്.

പഴയൊരു ട്രാക്ക് പാന്റ്സും T ഷർട്ടും കുത്തിക്കേറ്റിയപ്പൊ വാമഭാഗം പല്ലിറുമ്പി മൊഴിഞ്ഞു 

"പൊന്നാര മനുഷ്യാ ഒന്നുല്ലാത്തപ്പോലെ ...."

"ജ്ജ് മുണ്ടരുത് ഞാൻ പോണത് അന്റമ്മായി വിളിച്ച തക്കാരത്തിനല്ല   ആൻജിൻഡ കൊടുമുടിയിലെ സസ്യജാലകങ്ങളിൽ ഘനീഭവിക്കുന്ന മൂടുന്ന മൂടൽമഞ്ഞിന്റെയും മഴക്കാടുകളിൽ ...."

"മാണ്ട മാണ്ട ങ്ങളെ സാഹിത്യം ... "


ക്ഷമയാണ് മികച്ച ആട്ടിൻ സൂപ്പ് എന്ന് പരീക്ഷിച്ച് വിജയിച്ചതിനാൽ പിന്നെ മുണ്ടീല.

ശുഭ മസ്തു !


 നിശബ്ദ താഴ് വരയിലേക്ക് ആദ്യമായി പുറപ്പെട്ട   ബസ്സിലെ രാവിലെ 5 മണി  സൈലന്റായിരുന്നു.

 മഴ നനച്ച റോഡിലൂടെ  ചിര പരിചിതനായ ഡ്രൈവർ,  കുണ്ടു കുഴികൾ വെട്ടിച്ചോടിച്ച് മണ്ണാർക്കാട് ഡിപ്പോയിലെത്തിച്ച് ബസ്സിന്റെ കിതപ്പവസാനിപ്പിച്ചു


 പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാമെന്ന് തോൾ ബാഗില്ലാ കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ 

"അതങ്ങോട്ടെന്തെങ്കിലും തള്ളിക്കൊടുത്തെങ്കിലെ ഇങ്ങോട്ട് വരൂ" എന്നാരൊ പറഞ്ഞതിന് 

"അത് കണ്ടറിഞ്ഞ് ചായക്ക് കടിയായി  പുട്ട് തന്നെ പറഞ്ഞിട്ടുണ്ട് " എന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ അവിടെ ആദ്യത്തെ കൂട്ടച്ചിരി വീണെങ്കിലും എല്ലാവരും തന്താങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും ഇടുപ്പുയർത്തി പുറത്തിറങ്ങി. 


 ഹെയർ പിന്നും മുടിപ്പിന്നുമൊന്നും പേരിടാൻ പറ്റാത്ത അട്ടപ്പാടി ചുരം ! കാണാക്കാഴ്ചകൾ ദൃശ്യവിസ്‌മയം തീർക്കുന്ന ഇടം,

അതൊരൊന്നൊന്നര അനുഭവം തന്നെ. കോട നിറഞ്ഞ, ഇടക്ക് മഴ ചാറിയ കാടിനുള്ളിലേക്ക് ഞങ്ങളെപ്പോലെ വയസ്സായ വണ്ടി യുവത്വത്തിന്റെ തെളിമയോടെ  ചുരത്തിൽ ചീറി മല കയറുമ്പോൾ പച്ചപ്പിന്റെയും കോടയുടെയും ഒരു കലാപം ഞങ്ങളെ വലയം ചെയ്തിരുന്നു.


ഇടക്ക് ഇരുൾ മൂടിയ ഒരു വളവിൽ ബസ്സ് നിന്നപ്പോൾ പഴയ ബ്ലാക്കെൻ വൈറ്റ് സിനിമയിലെ കൊള്ള സംഘത്തിനെ ഓർമ്മപ്പെടുത്തും രീതിയിൽ ഒരാൾ ഒരു പെട്ടിയുമായി ഓടി വന്നു. 

ബസ്സുകാർ അത് വാങ്ങി സീറ്റിനടിയിലൊരിടത്തൊതുക്കി  

അൽപം നേരത്തെ എത്തിയ ബസ്സ് മുക്കാലിയിൽ സൈഡാക്കി ചായ കുടി.

   പറഞ്ഞ പോലെ പുട്ട്  കുത്തുന്ന സ്പെശ്യൽ ചായക്കടക്കാരൻ !!

 മുമ്പെ റെഡിയായ 40 കുറ്റി പുട്ട്  കടലക്കറിയുമായി ചേർത്ത് കൂട്ടർ; പിരാന മത്സ്യക്കൂട്ടത്തിന് തീറ്റ കിട്ടിയ പോലെ നിമിഷങ്ങൾ കൊണ്ട് അണ്ണാക്കിലേക്ക്  തള്ളി. ബാക്കി പത്ത് കുറ്റികൊണ്ട് ഞങ്ങൾ കുറച്ച് പേർ അഡ്ജസ്റ്റ് ചെയ്തു. 


അന്നേരം സ്നേഹിതൻ  സമദ് ചോദിച്ചു "ഉച്ചഭക്ഷണത്തിന് നേരത്തെ ഓർഡർ പറയണം പോൽ  തലക്കഷ്ണമൊ വാൽ ഭാഗമൊ അതൊ നടു .... ആർക്കൊക്കെ ഏതാ വേണ്ടത് "


"മീനൊ അതൊ ... "

" മീനും കോഴിയുമൊന്നുമല്ല. മുരിങ്ങക്ക "

അത് കേട്ടവർ പൊട്ടിച്ചിരിച്ചു. 

അപ്പോഴെന്റെ ചിന്ത മറ്റൊന്നായിരുന്നു.

*പുട്ടെങ്കിൽ നേരത്തെ ബസ്സിൽ കേറ്റിയ പെട്ടിയിൽ  എന്തായിരുന്നു ? അതെവിടെക്ക്? ആർക്ക് ? അതെവിടെ ഇറക്കി ? ഇനി അത് വല്ല ...* 

എന്റെ ചിന്തകൾ എന്നിൽ ഭ്രാന്തമായ് പൂത്തമ്പോൾ ഞാനെന്നെ ചങ്ങലക്കിട്ടു !

2021 ഒക്‌ടോബർ 26, ചൊവ്വാഴ്ച

പഴയ ഒരു മുല്ലപ്പെരിയാർ പോസ്റ്റ്

 

2009, ഡിസംബർ 11, വെള്ളിയാഴ്‌ച

കരം കൊടുങ്കള്‍ கரம் கொடுங்கள் !!

നിങ്ങളുടെ ബാക്കിയുള്ള ആയുസ്സിൽ നിന്നും 10 02മിനുട്ട് ഇതിന്റെ താഴെയുള്ള വീഡിയോ കാണാൻ നീക്കി വച്ചില്ലെങ്കിൽ അതൊരു നഷ്ടമായി അവശേഷിക്കും എന്ന കാര്യം തീർച്ചയില്ലെങ്കിലും....

ഇത് 10, 12 കൊല്ലം മുമ്പെഴുതിയ പോസ്റ്റാണ്. 
ആ വീഡിയോ എങ്ങോ പോയന്ന് തോന്നുണ് 
கரம் கொடுங்கள் !!

கேரளா மக்கள் தண்ணீர் குடிச்சால் மரணம். தமிழ் நாடு மக்கள் தண்ணீர் குடிக்காமல் மரணம்.இதுக்கு ஒரு புதிய டாம் (ஆணை) கேட்டுவத். இதுக்கு தமிழ் மக்கள் உதவி செய்யவும்?


அண்ணா...தம்பி...அக்கா...தங்கச்சி....தாயே...சின்னவரே...பெரியவரே....
மன்னிப்ப் கேக்கறேன்....

കിട്ടുന്ന തമിഴില്‍ വച്ചു കാച്ചിയതാണെ. ഇനി മലയാളത്തമിഴിൽ പേശലാം.

മുല്ലപ്പെരിയാർ ഡാം 
പൊട്ടിയൊലിച്ചാൽ ...... ഉങ്കളുക്ക് തെരിയുമാ ലച്ചമാന മനിതർകൾ.....

ആമാടാ..ശാകട്ടുംഉനക്ക് ഞാവകം ഇരിക്ക്ങ്കലാ...നാൻ ഉങ്ക വീട്ടിക്ക് വന്ത് ഉങ്കക്കിട്ട് പളയ ഡസ്സ് കേട്ടപ്പൊ ഉൻ കുളന്തൈകൾ നാങ്കെക്കിട്ട് കല്ല്ക്കിട്ട് തുപ്പി എറിഞ്ചാച്ച്. ആനാല്‍ വിടമാട്ടേൻ...വിടമാട്ടേൻ...ഇന്നേക്ക് ദുർഘാഷ്ടമി....ഉൻ രക്തത്തൈ കുടിത്ത്...”

“അതൊക്കെ നാടൻ മുട്ട വിറ്റ് മരച്ചീനി വാങ്കിയ പളയ കട്ടമാന കാലം തായേ...ഇപ്പൊ അന്ത മാതിരി ഒന്നുമേ അല്ല. നിൻ മക്കൾ എൻ വീട്ടിക്ക് വരുംമ്പോത് ബട്ടൻ പൊട്ടാത്ത പാന്റ്സ് ഷർട്ട്, കളർ ഫൈഡാവാത്ത സാരി ഒക്കെ കൊടുത്ത്, പോരാമെ മീൻ കുളമ്പും കോളിക്കറിയും കൂട്ടിക്കുളച്ച് നല്ല ശാപ്പാട് തട്ടി അപ്പുറം നാല് തുട്ടും വാങ്ങി താൻ പോകറേൻ..”

“ഇത് അന്ത മാതിരി ഒരു ചിന്ന പ്രോബ്ലം അല്ലൈ. ലച്ചമാന മക്കളുടെ ഉയിർ.....”

“..യിര് നിർത്തെടാ ഉണക്ക ബ്ലാഗറെ ഉൻ വായാട്ട്ഇന്ത ആറിന്റെ ഏള് എട്ട് ജില്ലാവുക്കുമപ്പുറംഅല്ലൈനാ അന്ത അറബിക്കടലിനുമപ്പുറമിരിക്കും ഉനക്ക് എന്നെടാ ഇന്ത വിഷയത്തിൽ....?”

“അത് താൻ ശൊന്നത് നമ്മ സുരേഷ് ഗാപി. ‘ഉടമ്പ്ക്ക് കയ്യിരിക്ക് കാലിരിക്ക് കണ്ണ് മൂക്ക് തലയിരിക്ക് അനാൽ ഉയിരിക്കക്കൂടാത് എന്റ്ര്’ നീയും നാനുമെല്ലാമേ മനിതൻ. നീങ്ക ഊരുക്ക് ഒരു ചിന്ന പ്രച്നം വന്താൽ നീങ്ക കച്ചിയെല്ലാമെ അണ്ണൻ തമ്പി മാതിരി. നാങ്കെ വീട്ടിക്കൊരു പ്രശനം വന്താൽ എൻ അണ്ണൻ തമ്പി ഇരണ്ട് കക്ഷി. എന്നാൽ ഞങ്ങൾ ബ്ലോഗർമാർ എല്ലാം ഒരു കുടുംബം. എല്ലാ വീട്ടിലും, നാട്ടിലുമുള്ളവർ ആർ, ബീർ, ബാർ തണ്ണി മാതിരി ഒരേ കാമ്പിനേഷനാണ്ട്രാ....എന്നെടെയ് ശിരിക്കറത്....;

----അന്ത ആർ പൊട്ടി ലക്ഷമാന മലയാളർകൾ മരിക്കുമ്പോൾ കേരളാവിൽ വേല പണ്ണും പതിനായിരമാന തമിളർകളും അന്ത തണ്ണിയിൽ ശത്ത് കെട്ട് ഒലിച്ച് പോയിടുമെടേയ്...
അത് മറ്റും അല്ല. ഞങ്ങൾ കേരള മക്കൾ തണ്ണി കുടിച്ച് മരിക്കുമ്പോത്....”

ബീവറേജാ...?”

“തമ്പീ ഇത് കേള്, അപ്പുറം ശിരിപ്പ്. ....--മരിക്കുമ്പോത് നിങ്കൾ തമിളർകൾ തണ്ണി കുടിക്കാനില്ലാതെ ശാകും. ഇനി ഡൽഹീന്ന് നിൻ പെരിയവർകൾ ഫ്രീയായി തണ്ണി കൊണ്ട് വന്നു എന്ന് വെക്കാം. അപ്പുറം നട്ട് നനച്ച് നീ ഉണ്ടാക്കും വെജിറ്റബ്ല് ,മുല്ല, മല്ലി യാർ വാങ്കിടും? കോളികളെല്ലാം വാങ്ങാനാളില്ലാതെ ദീനം വന്ന് ശത്ത് പോവും. മുട്ട: കോളി ഇല്ലാമെ എപ്പടി മുട്ട കിടക്കും ? എതുക്ക് അന്ത കോവൈ, പൊള്ളാച്ചി, സേലം മാർക്കറ്റ്? അത് എല്ലാമെ ബിസിനസ്സ് ഇല്ലാമെ ഉണങ്കി കരിഞ്ച് പോയിടും തമ്പീ ...”

---ലാസ്റ്റ്, പഴയ തണ്ണീർ തണ്ണീർ സിനിമാവിൽ ശൊന്ന പോൽ “ഇന്ത ഊരിൽ കുണ്ടി കളുവതുക്ക് പോലും തണ്ണി കെടയാത് തമ്പീ” എന്ന് പറഞ്ച്, കേരളമക്കൾക്ക് തരാനുള്ള അഞ്ച് രൂപായ് ഇല്ലാമൽ, കൊടുക്കാമൽ, ആനാൽ അന്ത ഇനാമൽ കിട്ടാമൽ ബാക്കി വരും കേരളർകളും നീങ്കളും എല്ലാമെ സോമാലിയ മക്കൾ പോലായിടുമേ തമ്പീ... പുരിഞ്ചിതാ”

അപ്പടിയാ...ഇപ്പൊത്താൻ പുരിഞ്ചത്അതുക്ക് എന്ന ശെയ്യും ബ്ലാഗറെ ?’

“നീങ്കൾ ഒന്നുമേ ശെയ്യ വേണ്ട. ഉദവി..... അത് പോതും. അപ്പുറം നാങ്കൾ ഒരു പുതു അണൈ കെട്ടി ഭയങ്കരമാന ഇന്ത പ്രച്നം മുടിവ് പണ്ണി ‘നാൻ പാതി നീ പാതി കണ്ണേ, അരികിൽ നീയില്ലൈ നാനില്ലൈ.....’ എന്റ്ര് പാടി നമ്മൾക്ക് ജാളിയാ പോകലാം.

“നിങ്ങൾ ബാഷമാർഒരു മുടിവ് ശൊന്നാൽ നൂറ് മുടിവ് ശൊന്ന മാതിരി. ഞങ്ങൾ ബ്ലോഗർമാർ ഒരു മുടിവ് ശൊന്നാൽ ഒരു മുടിവ് ശൊന്ന മാതിരി ;എപ്പടി പെരിയവരേ...”

“................”
“എന്നാ... ഒന്നുമേ ശൊല്ലലേ...?”


ഇതെയ് പാര്, ജിദ്ദയിൽ ഒരു ചിന്ന മഴ കാരണം സംഭവിച്ച ഈ കാഴ്ച കാണുക. അന്ത ചപ്പ് ചവറ്, കാറ് കൂട്ടത്തില് നമ്മ മക്കൾ ഉണ്ടെന്ന് നിനൈത്ത് പാര്! അപ്പുറം ശൊൽ. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ എന്ന സംഭവിക്കുമെന്ന്. ആനാൽ നമുക്ക് ഒരു പുതു അണൈ കെട്ട വേണ്ടാമാ??

മുല്ലപ്പെരിയാർ തീരപ്രദേശത്തുള്ളവരുടെ അടിയന്തര ശ്രദ്ധക്ക്. ഒരു താൽക്കാലിക മുൻ കരുതൽ എന്ന നിലക്ക്; ബൈക്ക്, ഓട്ടോ, കാർ മുതലായവയുടെ പഴയ ട്യൂബുകൾ പഞ്ചറടച്ച് കാറ്റ് നിറച്ച് വീട്ടിലും പരിസരത്തും സൂക്ഷിക്കുക. അത് പോലെ വലിയ കന്നാസുകൾ മൂടി നന്നായി അടച്ച് പിടിക്കാനായി ഒരു കയറും കെട്ടിയിടുക. ഇത് തമാശിച്ചതല്ല. അടുത്ത കാലത്തൊന്നും ഒരു പുതിയ ഡാം ഈയുള്ളവൻ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഒരു വൈക്കോൽ തുരുമ്പ്.....!!!

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില