"അത് ശങ്കരന് പൊക്കിയത് തന്നെ"
വാറ്ത്ത പുറത്തറിഞ്ഞപ്പോള് അയല് വാസികളില് ചിലര് പറഞ്ഞു.
എവിടെ നിന്നോ വന്ന തെങ്ങ് കയറ്റക്കാരന് ശങ്കരന്, തുരുമ്പ് പിടിച്ചു കിടക്കുന്ന കത്തിയെ മുന്പേ നോട്ടമിട്ടിരുന്നുവെന്നും, നന്നായി അണച്ചാല് കത്തിക്ക് നല്ല മിനുസം ലഭിക്കുമെന്നും അയാള് ആരോടൊക്കെയോ രഹസ്യമായി പറഞ്ഞിരുന്നു പോല്.
രാവിലെ, തന്റെ നാട്ടിലെ കത്തി നഷ്ടപ്പെട്ടതറിഞ്ഞ് അയാള്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തനായി. സഹപ്രവറ്ത്തകരുടെ സഹതാപം നിറഞ്ഞ നോട്ടവും, വാക്കുകളും അയാളെ വല്ലാതെ അലോസരപ്പെടുത്തി.
വിവരമറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയ കമ്പനി മാനേജരെ കെട്ടിപ്പിടിച്ചയാള്‍ പൊട്ടിക്കരഞ്ഞു.
അയാളുടെ പുറത്ത് തട്ടിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
“എല്ലാം ദൈവത്തിന്റെ അടുത്താണ്‍. നീ സമാധാനിക്ക് തല്‍ക്കാലം പണിക്കിറങ്ങണ്ട”.
അയാള്‍ ഗദ് ഗദത്തോടെ മാനേജരോട് ശുക്രന്‍ പറഞ്ഞു കൊണ്ട് തന്റെ ബെഡ്ഡില്‍ കമിഴ്ന്ന് കിടന്നു.
രണ്ട് മൂന്ന് ദിവസം അയാള്‍ ജോലിക്കിറങ്ങിയതേയില്ല.
നാലാം ദിവസം ഒന്ന് കുളിച്ച് ഫ്രഷായി ഒരു നൂറ് റിയാല്‍ പോക്കറ്റില്‍ കരുതി അയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി.
‘ശങ്കരന്‍ കൊണ്ട് പോയ തന്റെ മണ്ടക്കത്തിയുടെ മൂറ്ച്ച നല്ലവണ്ണമറിഞ്ഞ് തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോള്‍ അയാളതിനെ വാടകക്ക് കൊടുക്കുകയോ ഇരുമ്പ് വിലക്ക് വില്‍ക്കുകയോ ചെയ്യുമായിരിക്കും’.
മാറ്ക്കറ്റിലേക്കുള്ള നടത്തത്തിനുള്ളില്‍ അയാളിങ്ങനെ പലതും ചിന്തിച്ച് കൊണ്ട് മനസ്സില്‍ ചിരിച്ചു.
നാട്ടിലുള്ളതിലേറെ പല രാജ്യങ്ങളിലേയും നല്ല തിളക്കമുള്ള കത്തികള്‍ മാറ്ക്കറ്റില്‍ സുലഭമായി ലഭിക്കുമെന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു.
അതില്‍ നിന്നും തനിക്ക് തല്ക്കാലം ഉപയോഗിക്കാന് പറ്റുന്ന ഒരെണ്ണം തിരഞ്ഞു കൊണ്ട് അയാള് മാറ്ക്കറ്റിനുള്ളില്‍ കൂടി നടന്നു.
------------------------------
കുറച്ച് കമന്റുകള്‍ക്ക് ശേഷം കഥാകൃത്തിന്റെ സ്വയം നിരൂപണം.
വായനക്കാരന്‍ ദിവസവും നൂറുക്കണക്കിന്‍ മ്റ്റു ബ്ലോഗുകള്‍ നോക്കി തീറ്പ്പ് കല്പിക്കാനുള്ളതിനാല്
കൂലംകുഷമായ ഒരു ചിന്തക്ക് നേരമില്ലാത്തതിനാലും, ഈ കഥയുടെ കാമ്പ് ചില വായനക്കാരില്‍
എത്തിക്കാനുള്ള ഞാന്റെ ആഖ്യാന ശൈലി അമ്പേ പരാചയപ്പെട്ടതിനാലും ഇനി വരുന്ന വായനക്കാരനെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ഈ കത്തിയുടെ കഥാസാരം ഇവിടെ വരച്ചിടുന്ന വിവരം വ്യസന സമേധം അറിയിച്ചു കൊള്ളുന്നു.
കഥാസാരം.
ഒരിടത്തൊരു വരുത്തന്‍ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു ഭാര്യയെ നാട്ടു നടപ്പനുസരിച്ച് കടത്തിക്കൊണ്ട് ( നടത്തിയൊ, ഉരുട്ടിയൊ എന്നറിയില്ല) പോവുന്നു. ഇത് ഗള്‍ഫിലുള്ള ഭറ്ത്താവ് അറിയുന്നു. കമ്പനി തനുക്കനുവദിച്ച ലീവിനെ കഴിയുന്നതും ചൂഷണം ചെയ്ത് അയാള്‍ നല്ല തൊലി വെളുപ്പുള്ള അന്യ രാജ്യ പെണ്ണുങ്ങളെ ( മുന്‍ പരിചയം ഒണ്ടേ ) തേടി പോവുന്നു. ഇത്രേയുള്ളു.
ഇനി വെറുതെ വലിച്ചിഴച്ച പാവം കത്തിയെ വെറുതെ വിടുക.
2008 ഓഗസ്റ്റ് 16, ശനിയാഴ്‌ച
ക്നൈഫ് ( മിനി കഥ )
2008 ഓഗസ്റ്റ് 13, ബുധനാഴ്‌ച
വേരും തണലും
വേരുകള് ബാക്കി നിറ്ത്തി
സ്വയം പിഴുതു മാറ്റി
ഐ എസ് ഐ മുദ്ര വച്ചൊട്ടിച്ച
ഞാനുമൊരു മരമതുവൊരു വരം.
എന്‍ തടിയില്‍ നിന്നുമൊലിക്കും
ചുടു നിണം
ചില്ലു, ചിരട്ട വെച്ചൂറ്റിയെടുക്കുമീ
വരണ്ടുണങ്ങിയ മരുഭൂവില്‍
പടറ്ന്നു കേറുവാന്‍ വേരുകളില്ലാതെ
എന്നില്‍ നിന്നുമടറ്ന്ന് വീഴും തന്‍
വിത്തുകള്‍ക്ക് മുള പൊട്ടുവാനാവാതെ
ഒലിച്ചു പോകുവതൊക്കെയും
തീട്ടക്കുണ്ടിലേക്ക്.
കൊച്ചേട്ടന്റെ പത്രാസ്
കണ്ടിട്ടേച്ച് പോന്നൊരെന്‍ തണലില്‍
എന്നോ ബഡ്ഡ് ചെയ്തുണ്ടാക്കി-
യരക്കു മുകളില്‍ വളറ്ന്ന് പൊങ്ങിയ
ചെറുമരത്തൈകളെ,
എന്‍ ശിഘരങ്ങള്‍ക്കെത്തിപ്പിടിച്ചു
താലോലിക്കാനാവാതെ, യൊരിക്കലും
ഗുണദോഷിക്കാനറിയാതെ.
കളിച്ചു ചിരിച്ചു മദിച്ചുമാറ്പ്പു
വിളിച്ചുമാന്‍സ് ചവച്ചും
പഞ്ചാരയടിച്ചുമവറ് നടന്നോട്ടെ.
പക്ഷെ...പിന്നീടെന്നെങ്കിലുമൊരിക്കല്‍,
വെട്ടിയെടുക്കാനായി കറയില്ലാത്ത
ചുള്ളിക്കമ്പുകള്‍ക്ക് മുളയില്ലാത്ത
ഒരു പടു വൃക്ഷം,
തന്‍ തണല്‍ തേടിയൊരു നാള്‍
മോഹ ഭംഗ, നിറ, മന
ഭാണ്ഡക്കെട്ടുമായ് തിരികെ വന്ന്
താനിട്ടേച്ച് പോന്ന വേരിന്‍ മുകളില്‍
സ്വയം നിവറ്ന്ന് നില്‍ക്കാനാകാതെ വരികില്‍,
തണലേകുമൊരു സദനത്തിലേക്ക്
പറിച്ചു നടപ്പെടപ്പെടാതെ
നിങ്ങള്‍ക്കരികിലൊരു മണ്‍ മതിലില്‍
ഒരതിര് മരമായെങ്കിലും
നിറുത്തിയേക്കുകയീ പാഴ്മരത്തെ.
-----------------------
കൂട്ടി ചേറ്ത്തത്:- ഒരു പ്രവാസിയായ എന്റെ ചിന്തക്കള്‍ വരികളായി എഴുതിയപ്പോള്‍ ഈ രൂപത്തിലായി.

2008 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച
ചിക്കന് ബ്രോസ്റ്റിന് പകരം എന്റെ തല....
ഫാക്ടറിക്കുള്ളില് നിന്നും എന്റെ മുതലാളി എന്തോ ചിന്തിച്ചിട്ടെന്നവണ്ണം വേഗത്തില് ലാബിലേക്ക് വന്ന് ഒരു പാത്രത്തില് ലബ്സയും, പെട്രോളും കൂട്ടിക്കലറ്ത്തി ഗ്യാസടുപ്പിന്‍ മുകളില്‍ തിളക്കാന്‍ വച്ചു.
ഇത് നോക്കി നില്‍കുന്ന എന്റെ തലക്കുള്ളിലെ എല്‍ ഇ ഡി ലാമ്പ് തെളിഞ്ഞു.
“പെട്രോളിന്‍ തീ പിടിച്ചേക്കും”. ( എന്റെ ബുദ്ധി കണ്ടില്ലെ നിങ്ങള്‍)
“ഉസ്കുത്ത് യാ ബകറ അന മാഅലൂം” ( മിണ്ടരുത് പോത്തേ എനിക്കറിയാം)
അത് കേട്ട് ഞാന്‍ രണ്ടടി പിന്നോട്ട് വച്ചില്ല. അതിന് മുമ്പെ എന്റെ കണ്മുന്നില്‍, അല്ല കണ്ണില്‍, തലയില്‍, മുഖത്ത്, ഷറ്ട്ടില്‍ തീ. എവിടെയൊക്കെയോ തീ പിടിച്ച മുതലാളി പിന്നോട്ടോടിയപ്പോള്‍, മുങ്കൂട്ടി കണ്ട ഞാന്‍ മുന്നോട്ടോടി.
ഹാളിനകത്തെ ഡ്രമ്മില്‍ നിറച്ച് വച്ച വെള്ളത്തില്‍ തല താഴ്ത്തി. അതിനിടക്ക് ഷറ്ട്ടിലെ തീ അണ(ച്ച)ഞ്ഞത് എങ്ങനെ എന്ന് എനിക്കറിയില്ല. വെള്ളത്തില്‍ നിന്നും തല പൊക്കി നോക്കുമ്പോള്‍ ഒരു കണ്ണ്......
മുടി കരിഞ്ഞ മണം. ചെറിയ ഇട നാഴിയില്‍ തീ ആളിക്കത്തുന്നു. ഒരു കണ്ണ് പൊത്തിപ്പിടിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് ഞാന്‍ തിരിഞ്ഞതും, അരക്ക് മുകളിലോട്ട് കത്തുന്ന തീയുമായി (ഒരു മനുഷ്യന്‍ നിന്ന് കത്തുന്നത് ലൈവായി ഞാന്‍ ആദ്യമായി കാണുകയായിരുന്നു) പേടിച്ചരണ്ട നിലവിളിയുമായി മുതലാളി എന്റെ നേരെ ഓടി വരുന്നു. തീ അണക്കാനുള്ള അവന്റെ എല്ലാ ശ്രമവും വിഫലമാകുന്നു. അന്തമില്ലാതെ കത്തുന്ന തീ കണ്ട് ഞാനന്തം വിട്ടില്ല. എന്റെ കയ്യിലുള്ള വെള്ളം, അവന്റെ മുഖവും, നെഞുചും കണക്കാക്കി ലോറിയുടെ മട്കാട്നുള്ളിലേക്കെന്ന പോലെ ശക്തമായി ഞാന്‍ എറിഞ്ഞു.
ഭാഗ്യം (കമ്പനിത്തൊഴിലാളികളുടെ) തീ അണഞ്ഞില്ല. ഉടനെ ഞാന് അവന്‍ അണിഞ്ഞ ടീ ഷറ്ട്ട് തല വഴി ഊരാനായി ശ്രമം. അതിനിടയില്‍ വിവരമില്ലാത്ത തീ എങ്ങനെയോ അണഞ്ഞു.
ഈ സമയം, ദിവസവും മൂന്നാല്‍ പ്രാവശ്യം മുതലാളിയുടെ ചിത്ത കേള്‍ക്കാഞ്ഞാല്‍ ഉറക്കം വരാത്ത ഫോറ്മേന്‍, തന്റെ രണ്ടാമത്തെ ചിത്ത കേള്‍ക്കാനുള്ള സമയമായിട്ടും മുതലാളിയെ കാണാത്തതെന്തെ
എന്ന് വിചാരിച്ചാവണം അത് വഴി വന്നത്.
ഞാനും മുതലാളിയും നനഞ്ഞ രൂപത്തില്‍ ടോം ആന്റ് ജെറി കളിക്കുന്നതും ഹാളിനടുത്ത് കത്തുന്ന തീയും കണ്ട അവന്‍ കൂടുതല്‍ വിശദീകരണം ആവശ്യം വന്നില്ല.
‘യാ റബ്ബ് യാ റബ്ബ്...’ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ച് അവ്നും എന്റെ സഹായിയായി സറ്വ്വ ശക്തിയും എടുത്ത് ടീ ഷറ്ട്ട് വലിച്ചൂരി. ആ വലിയില്‍ ബട്ടന്‍സിന്‍ പകരമുള്ള സിബ്ബ് ഉരഞ്ഞ് മുതലാളിയുടെ വെളുത്ത മൂക്ക് ചുവന്ന തക്കാളി പോലെ ആയത് ഞാന്‍ ഒറ്റക്കണ്ണ് കൊണ്ട് കണ്ടു.
ഓടി വന്നവരൊക്കെയും മുതലാളിയെ സുശ്രൂശിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ ഞാന്‍ കത്തുന്ന തീ അണച്ചു. അതിനിടെ നാട്ടിലെ ഫയറ് സറ്വീസുകാരെപ്പോലെ തീ കെടുത്താനായുള്ള ഫയറ് എക്സ്റ്റിങ്കുഷറുമായി ബങ്കാളി ‘ക്യാ ഹുവാ ഭായ്’ എന്ന്‍ നിറ്വികാരനായി പറഞ്ഞ് വന്നിരുന്നു പോല്‍.
ഹോ...എന്റെ കണ്ണ് കത്തി നീറിക്കൊണ്ടിരിക്കയാണല്ലൊ....അതോറ്ത്ത് ഞാന്‍ തൊട്ടപ്പുറത്തെ മുറിയിലെ ഫ്രീസറ് തുറന്ന് എന്റെ തല കഴിയുന്നതും അതിലേക്ക് കടത്തി. കട്ട പിടിച്ച് കിടക്കുന്ന ഐസ് കൈ കൊണ്ടൊപ്പി കണ്ണ് തണുപ്പിച്ചു കൊണ്ടിരിക്കെ ഞാന്‍ മുമ്പെഴുതിയ കവിതാ ശകലങ്ങളും അതിനെന്റെ സുഹൃത്തുക്കള്‍ എഴുതിയ കമെന്റും ഓറ്ത്ത് പോയി.
“........തണുത്ത് മരവിച്ച്, ഫ്രീസറില്‍ വച്ചൊരു നേന്ത്രപ്പഴം കണക്കെ കറുത്ത് കരുവാളിച്ച്..............
ഞാനെങ്ങാനും മരിച്ചുവെന്നാല്‍.......അതിന്‍ മുകളിലൊരു മീസാന്‍ കല്ല് വക്കാനാരുണ്ടീ ബൂലോഗത്തില്‍”.
എന്ന് ചോദിച്ചപ്പോള്‍, (കമന്റ് ചെയ്തവരുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ) കല്ല് വെക്കാന്‍, പേടിയുള്ളവറ്, ചൈനാ കല്ല് ലാഭത്തില്‍, റീത്ത് സ്പോണ്‍സറ് ചെയ്തവറ്, ആശ്വസിപ്പിച്ച് എന്നെ ഒരു ചിന്തകനായി കണ്ടവറ്ക്കും, ബേങ്കില്‍ നോമിനിയായി പേര്‍ കൊടുക്കുവാന്‍ കഴിയാതെ, ഒരു പ്രേതമായി വരാന്‍ കഴിയാതെ, പുഴുക്കള്‍ക്കും പഴുതാരക്കും ഭക്ഷണമായി മാറിയേക്കാവുമായിരുന്ന, പിന്നത്തെ പോസ്റ്റില്‍ ബ്രോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞ ഒഎബി, ചിക്കന്‍ ടിക്ക പോലെയായതറിയാതെ! അതെ ഒന്നുമറിയാതെ, എന്റെ പ്രിയ സുഹൃത്തുക്കള്‍, വായനക്കാറ്, ഈ വളിപ്പന്‍ കത്തി ബ്ലോഗറെ ഒരിക്കലുമോറ്ക്കാതെ തന്താങ്ങളുടെ ബ്ലോഗുകള്‍ എഴുതിക്കൊണ്ടിരിക്കയും, വായനക്കാറ് വായിച്ചുകൊണ്ടിരിക്കയും ചെയ്യുമായിരുന്ന ഒരു രംഗം.
വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു.....
മുഖവും കണ്ണും തണുത്ത് ഒരു സുഖം തോന്നി. ഇതിനിടയില്‍ മുതലാളി വിളിച്ച് പറയുന്നുണ്ടായിരുന്നു “ ബഷീറിനെന്ത് പറ്റിയെന്ന് നോക്കിന്‍”.(അതെ ഞാന് തന്നെ).
എനിക്കും എന്തോ പറ്റിയിട്ടുണ്ടെന്ന് അപ്പഴാണ്‍ മറ്റുള്ളവറ് അറിയുന്നത്. എന്റെ നില്‍പ്പ് കണ്ട് ഒന്ന് രണ്ടാളുകള്‍ എന്നെ സ്നേഹത്തോടെ ശകാരിച്ച് എന്റെ തല ഫ്രീസറില്‍ നിന്നും പൊക്കി. താഴെ വീണ കണ്ണടയെടുത്തു തന്നു. ഞാനെന്റെ കരിഞ്ഞ മൂന്ത ഒന്ന് കാണാന്‍ കണ്ണാടിയില്‍ നോക്കി. ങേ...എന്റെ ഒരു കണ്ണ്...?. ഞാന്‍ കണ്ണട മുഖത്തു നിന്നുമെടുത്ത് നല്ല വണ്ണം ഒന്നും കൂടെ കണ്ണാടിയില്‍ നോക്കി.
ഹാവൂ സമാദാനം.... കണ്ണടയുടെ പ്ലാസ്റ്റിക്ക് ചില്ല് കറുത്ത് പോയതായിരുന്നു. എന്നാലും പുരിക രോമമില്ലാത്ത കണ്ണ് തുറക്കാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു. ഞാനൊരു കൊളപ്പുള്ളി അപ്പനായി മാറുമൊ ദൈവമേ...ആ സമയത്തെ ഭയം അങ്ങനെ ആയി.
പിന്നെ ആശുപത്രിയില്‍ പോയി കണ്ണ് വാഷ് ചെയ്തു.
(ഒരാഴ്ചയോളം കണ്ണില്‍ ചോരയില്ലാത്തവന്‍ എന്നാരും പറഞ്ഞില്ല. കുമ്മായ കടന്നല്‍ കുത്തിയ സുന്ദര ഭീകര കോമള രൂപവും മാറി. ഒരു ചെവിയിലെ, അടുത്ത വെള്ളിയാഴ്ച കളയാന്‍ വച്ചിരുന്ന രോമവും പോയി...അല്‍ ഹംദുലില്ലാ...ഞാന്‍ ദൈവത്തെ സ്തുദിക്കുന്നു).
കമ്പനിപ്പണിക്കാറ്ക്ക് ഇതിലും വലിയ ബല്യെര്‍ന്നാള്‍ വരാനുണ്ടൊ. മുതലാളി ഇനി രണ്ട്മൂന്ന് ദിവസം ഇങ്ങോട്ടില്ല എന്ന് പറഞ്ഞ് മധുര (ലഡു വാങ്ങാന്‍ കാശ് വേണ്ടെ) വാക്കുകള്‍ കൈ മാറി ആറ്മാദിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് മുതലാളി പിറ്റേന്ന് രാവിലെ കമ്പനിയില്‍.....
സാധാരണ മുതലാളി രാവിലെ ഒമ്പത് മണിക്ക് കമ്പനിയില്‍ വന്നാല്‍ രാത്രി പത്ത് മണി വരെ അവന്റെ ബുദ്ധിയി(ല്ലായ്മയി)ല്‍ തോന്നുന്നതൊക്കെയും അപ്പപ്പോള്‍ ടെസ്റ്റ് ചെയ്ത്, എന്റെ വായില്‍ കേറിയിരുന്ന്, ഞാന്‍ ഐവ...ഐവ...പറഞ്ഞ് തളറ്ന്ന് ദേഷ്യത്തോടെ സോണി... സാംസങ്ങ് ബിപി എല്‍ എന്ന് പറഞ്ഞ് തുടങ്ങും.
ഇടക്ക്, ഞാന്‍ സുബ് ഹിക്ക് ശേഷം ചിന്തിച്ച് കൂട്ടിയ എന്റെ ചിന്തകളെ ഒന്ന് സംയോചനം നടത്തി അടുത്ത പോസ്റ്റിടാനും, എനിക്ക് രണ്ട് നേരത്തെ ഭക്ഷണം ഉണ്ടാക്കാനും ഇടവേള നല്‍കിക്കൊണ്ട് മുതലാളി കമ്പനിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ ഇരുനൂറോളം വരുന്ന പണിക്കാറ് തട്ടാന്റെ തൊടിയിലെ മുയലിനെ പോല്‍ ഞെട്ടിക്കൊണ്ടിരിക്കും. അവന്‍ വിചാരിച്ച രീതിയിലല്ല പണിക്കാരന്‍ ജോലി ചെയ്യുന്നതെങ്കില്‍ പിന്നെ പറയണ്ട.
ബൈ പാസ് ഓപറേഷന്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ ശബ്ദം ടെസ്റ്റ് ചെയ്ത, സ്വന്തം ഉമ്മ മരിച്ച് കബറടക്കം കഴിഞ്ഞ് കമ്പനിയിലെത്തിയ, പെരുന്നാള്‍ ദിവസം പോലും റസ്റ്റില്ലാത്ത, ക്ഷമ എന്ന സാധനം എന്തെന്നറിയാത്ത (അവന്റെ കൂടെ പതിനെട്ട് കൊല്ലത്തിലേറെ ഒപ്പം നിന്ന് പണിയെടുക്കുന്ന എനിക്ക് ക്ഷമക്കുള്ള വല്ല അവാറ്ഡും കിട്ടുമെങ്കില്‍ ആരെങ്കിലും ഒന്ന് റക്കമെന്റ് ചെയ്യണേ)അവന്‍ ഓരോ ജോലിക്കാരന്റെ അടുത്തും പുല്ലൂട്ടിയില്‍ കെട്ടിയ പട്ടി പോലാകും. ആരുടെ ഉപദേശവും ഇഷ്ടപ്പെടാത്ത അവന്‍ ഒന്നേ പറയാനുള്ളു.
“ നിന്റെ ബുദ്ധി എനിക്കു വേണ്ട. ഞാന്‍ പറഞ്ഞ രീതിയിലെ പണി മാത്രം. “ബിക്കോസ് ഐആം യുവറ് ബോസ്. ഐ പെയ് യുവറ് സാലറി”.
ബോറ് അല്ലെ, നിറ്ത്തി..
അങ്ങനെ മുതലാളി എന്റെയടുത്ത് വന്ന് വിഷേശങ്ങള്‍ ചോദിച്ചു. അറബി കനേഡിയനായ സുന്ദര മുഖത്തിനുടമയായിരുന്ന അവന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഒരു സറ്ക്കസ്സ് കോമാളിയുടേത് പോലുള്ള മൂക്ക്. ഒരു വശം കറുത്ത ചുണ്ട്. വലതു ഭാഗം വള അഴിക്കാറായ ചേര പോലെ ആയ കഴുത്തും മുഖവും. കൂറ (പാറ്റ) തിന്ന കോഴി വാല്‍ പോലെയുള്ള മുടിയും കണ്ട് എനിക്ക് ചിരി പൊട്ടി.
അത് മനസ്സിലാക്കി അവന്‍ ചോദിച്ചു.
“എന്തെടാ കഴുതെ ചിരിക്കുന്നെ”.
അതെ, അതാണ്‍ അവന്‍. അതാണവന്റെ ഭാഷ. അതെന്നോട് അവനുള്ള പ്രത്യേക സ്നേഹത്തിന്റേത് തന്നെയാണെന്ന് എനിക്ക് മാത്രമെ മനസ്സിലാവൂ.

2008 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
ഒരു ടൂറും പിന്നെ കെ എഫ് സി യും.

ഞങ്ങൾ സഞ്ചരിക്കുന്ന വാഹനം മുന്നോട്ട് പോകുന്നുണ്ടെങ്കിലും വിശപ്പ് ഒരടി മുന്നോട്ടില്ല എന്ന സൂചന വയറിനുള്ളിൽ
നിന്നും തരാന്‍ തുടങ്ങിയിട്ട് നേരമേറെയായി.കഴിഞ്ഞ രാത്രിയിൽ മൈസുരിൽ നിന്നും ഒജീനിച്ച കൊട്ടന് ഉണക്ക ചപ്പാത്തി, കൊട്ടന് ചുക്കാതിയായി രൂപാന്തരം പ്രാപിച്ചിരിക്കാം. നാരിയൽ ക പാനി റോഡരുകില് കാണുന്നുണ്ടെങ്കിലും ഞങ്ങൾക്ക് വേണ്ടത് ചാവൽ ക കാന ആയിരുന്നു. ഈ ബാങ്കളൂര് ടൌണില് ഒരു സാധാ ഹോട്ടല്, അല്ലെങ്കില് ഒരു തട്ടുകട എവിടെയും കാണുന്നില്ലല്ലോ. വഴിയിൽ ചിലരോടൊക്കെ ചോദിച്ചെങ്കിലും അവരൊക്കെ എന്തൊക്കെയോ പറയുന്നു. അവർക്ക് ബുദ്ധിയില്ലാഞ്ഞിട്ടോ ഞങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടോ ....
“നമുക്ക് കെ എഫ് സി (കെന്റക്കി ഫ്രൈഡ് ചിക്കൻ ) ഒന്ന് ചോദിച്ച് നോക്കിയാലോ“. കെ എഫ് സി ബാങ്കളൂരില് തുടങ്ങിയതും അതിന്റെ തുടർച്ചയായി ഉണ്ടായ കച്ചറയും ടി വിയിൽ; സി എന് എന് കാണിച്ചത് ഓർത്ത് കൊണ്ട് ഞാന് ചോദിച്ചു. എന്റെ ബുദ്ധിയിൽ തെളിഞ്ഞ ആ ഐഡിയ എല്ലാവർക്കും നന്നായി ബോധിക്കാൻ കാരണം, ഞങ്ങൾ പ്രവാസികൾ നാലാളുടെ ഭാര്യമാരും ബ്രോസ്റ്റ് എന്ന് കേട്ടതല്ലാതെ കണ്ടിട്ടില്ലായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. (ദൈവം പിന്നീടവർക്ക് നാലാള്‍ക്കും ഇവിടെ എത്തി അല്‍ബേക്ക് ബ്രോസ്റ്റ് തിന്നാനുള്ള ഭാഗ്യം നല്‍കി)
"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാൻ തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍.
ഹാവൂ സമാദാനം!. എന്റെ സർവ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തിൽ മനസ്സിലായതിൽ ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് മോഹൻ ലാല് ചോദിച്ച പോലെ
(അന്ന് മോഹന് ലാല് ഇങ്ങനെ ചോദിച്ചിട്ടില്ല) വളീ...വ ളീ ....എന്ന് പറഞ്ഞു. അയാള് "അക്കടു ഇക്കടു ഇല്ലീ കന്നഡ കൊത്തമ്പാലി കടുക് വറ്ത്തലു അരച്ചലു...."എന്ന് പറഞ്ഞു കൊണ്ട് ഇടതു വശത്തെ റോഡിനു് നേരെ കൈ ചൂണ്ടി.
അയാൾ പറഞ്ഞതപ്പടി മനസ്സിലായ രീതിയിൽ ഞാൻ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു കൊണ്ട് വണ്ടിയില്‍ കേറി. സ്റ്റൈലിൽ ഷർട്ടിന്റെ കോളറ് ഒന്ന് പിടിച്ചു കുലുക്കാനായി ഞാന്‍ കഴുത്തിൽ തപ്പിയപ്പോഴാണ് ഓർത്തത് ഇതിന് ആ സാധനം ഇല്ലല്ലൊ എന്ന്. അന്ന് രാവിലെ ടീ ഷർട്ട് ഇടാന്‍ തോന്നിയ മണ്ടരി ബുദ്ധിയെ ശപിച്ചു കൊണ്ട്, ആലോചിച്ചിരിക്കെ..
നമ്മ വാഹനത്തൈ ഓട്ട്ണറ് ഓരമാകെ നിറ്ത്തിനാറ്....നൊ രക്ഷ...എന്നതിന്റെ സൂചന...മൌനം!.
“ദാ...ആ വരുന്ന കുട്ടികളോട് ചോദിക്കാം” സമദ് അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാന്‍ ഡോർ തുറന്നു.
ആ നിമിഷം എന്റെ പെങ്കോലുട്ടി തൂടക്കിട്ടൊരു നുള്ള്. എന്റെ സ്വഭാവം ശരിക്ക് അറിയാവുന്ന അവളുടെ മുഖം കത്തുന്നു. മോന്തായം ഒരു ഭാഗത്തേക്ക് കോടുന്നു. അത് കണ്ട് ഭയപ്പെടാതെ? ഞാനാ ദൌത്യം സക്കീറിനെ ഏല്പിച്ചു !!
സക്കീറ് ഇറങ്ങിച്ചെന്ന് അവരോട് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു. അവർ മോഹിനിയാട്ടം നടത്തി അതേ ഭാഷയില്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കെ “എന്താ ഇത്രേം ചോദിക്കാന്‍...എന്താ കല്ല്യാണാലോചന വല്ലതും നടത്തുന്നൊ” എന്ന് വേണു പറഞ്ഞപ്പോള്‍ ഞാന്‍ മാത്രം ചിരിച്ചില്ല.
പൊട്ടന്‍ കമ്പ്യൂട്ടറ് കണ്ട മാതിരി ആ മൂന്ന് സുന്ദരന്‍ പീസുകളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എനിക്കതത്ര രസിച്ചില്ല.
എന്റെ നോട്ടം കണ്ട് അതിലൊരുത്തി സില്‍ക്ക് സ്മിത സ്റ്റൈലില്‍ താഴ് ചുണ്ട്നൊരു വശം മേല്‍ പല്ലിനാല്‍ കടിച്ച് ഒരു കണ്ണ് ചെറുതായി ചിമ്മി കാണിച്ചുവോ...ഹെയ്...ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ ഫാര്യ തല പിടിച്ച് തിരിക്കുമായിരുന്നല്ലൊ. ഇനി മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടണ്ട എന്ന് കരുതിയിട്ടൊ...എന്തൊ?.
സക്കീറ് പറഞ്ഞു കൊടുത്ത വഴിയെ വണ്ടി മെല്ലെ നീങ്ങി. കെ എഫ് സി എന്ന മൂന്നക്ഷരം എന്റെ കണ്ണില്‍ കാണിച്ച് തരു ദൈവമേ എന്ന പ്രാര്‍തനയോടെ ഓരോരുത്തരും, കെ എഫ് സീ, യാ നഫ്സീ എന്ന തിരു വചനം ഉരുവിട്ട് , തലയുള്ള ഒരു ബോർഡ് കാണാനായി തന്താങ്ങളുടെ സ്വന്തം തല ഇടതും വലതുമായി തിരിച്ചു കൊണ്ടിരുന്നു.
“യുടേണ്‍...അതേ യെസ് ...ഐവ..അതാ ആകാണുന്ന ബില്‍ഡിങ്ങിനപ്പുറം....ങാഹ ഇതു തന്നെ”. സക്കീറിന്റെ പറച്ചിൽ നിന്നതിനൊപ്പം വണ്ടിയും നിന്നു.
അവസാനം ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചിക്കന്‍ കാല്‍ കടിച്ചു വലിക്കുന്ന രംഗം ആലോചിച്ചു കൊണ്ട് ആ വലിയ ബില്‍ഡിങ്ങിന് മുമ്പിലുള്ള ബോർഡ് ഞാൻ വായിച്ചു.ങേ ......കെ എഫ് സി...?.
വായിച്ചവർ, വായിച്ചവർ മുഖത്തോട് മുഖം നോക്കി കുറച്ച് നേരം സ്തംഭിച്ചു നിന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. വിശന്നൊട്ടിയ വയർ പൊത്തിപ്പിടിച്ച് വളഞ്ഞ് പുളഞ്ഞ് ചിരിക്കാന്‍ വണ്ടിയില്‍ സ്തലം പോരാഞ്ഞ് ഓരോരുത്തരും പുറത്തിറങ്ങി ചിരിച്ച് കുഴങ്ങി വീണ് മണ്ണില്ലാത്തതിനാല്‍ ടാറ് റോഡ് കപ്പി തളർന്ന നേരം ഒരുത്തന്‍ പറഞ്ഞു “ നീ നേരത്തെ കണ്ട ഫൈവ് സ്റ്റാറിലേക്ക് വിട്”. ഞങ്ങള്‍ വണ്ടിയില്‍ കേറി. ഡ്രൈവർ വണ്ടി തിരിച്ചു. ഞാനന്നേരം ആ ബോർഡ് ഒന്നും കൂടെ ഉറക്കെ വായിച്ചു.
“കെ എഫ് സി....കർണാടക ഫൈനാന്‍സ് കോർപറേഷൻ !!”.
.................................
രാത്രി ഷോപ്പിങ്ങിന്നിടയില്‍ ഞങ്ങളറിയാതെ അതിന്റെ മുമ്പില്‍ എത്തിപ്പെട്ടു. കുറച്ച് ഫ്രൈഡ് ചിക്കന്‍ വാങ്ങി സഹധറ്മ്മിണിമാരെ തീറ്റിച്ച ഞങ്ങളെ അവർ തിന്നാന്‍ തുടങ്ങി. ഇതാണൊ നിങ്ങളെ ഗള്‍ഫിലെ....ബ്ലോസ്റ്റ്. ...തൊള്ളീക്ക് വക്കാന്‍ പറ്റുന്ന ഒരു സാധനം!. എല്ലാവരും ചിരിക്കുന്നു. പക്ഷേ ഓരോ വിറ്റുകളും എനിക്ക് നേരെയുള്ള ഒരോ കൂരമ്പായി എന്റെ ഹൃദയത്തില്‍ തറച്ചു കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. അത് മറച്ച് വച്ച് ഞാന്‍ പറഞ്ഞു. “നാട്ടിലെത്തട്ടെ.. ഞാനുണ്ടാക്കി കാണിച്ചു തരാം ബ്രോസ്റ്റ് എങ്ങനെയെന്ന്”.
പിന്നിടൊരു ദിവസം ഞാനുണ്ടാക്കിയ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച് മക്കള്‍ പറഞ്ഞു. “ഈ ഉപ്പാക്ക് അറിയാത്തതെന്താ...” ഞാന്‍ പൊങ്ങി സീലിങ്ങില്‍ തട്ടി താഴെ പറന്ന് വീണു.
----------------------------------------
വായനക്കാരാ, നിങ്ങള്‍ക്കറിയണൊ ബ്രോസ്റ്റഡ് ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന്?.
അറിയാത്തവരുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ് തരാം.
2008 ജൂലൈ 25, വെള്ളിയാഴ്‌ച
സഹായം + കരുംനുണ
സഹായം
---------
കൈ വളറ്ന്നോ
കാല്‍ വളറ്ന്നോ
യെന്ന് നോക്കിയിരിക്കെ,
ഒരു നാളവളെന്നോടോതി
യെന്‍ കൈ പിടിക്കുക.
കൈ പിടിച്ച് നടത്തി
വളറ്ത്തി വലുതാക്കി
യവളെയെന്‍ സഖിയാക്കി
മടുത്തതിനാലൊരു നാള്‍
മറ്റുള്ളോറ്ക്ക് തുണയാക്കി
സഹായിച്ചിടുന്ന ഞാനെങ്ങനെ
പീഡനക്കേസിലറസ്റ്റിലായി?.
...............................
കരുംനുണ
-------------
കയ്യിലുള്ളയീയൊരെലി
ചത്തതിനൊപ്പമെന്‍ മനവും
ചത്തതിനാലെ
പ്പടിയിപ്പടിയൊരു ക്ലിക്കിടു
മെന്നോറ്ത്തപ്പോളെന്‍
ഹൃദയത്തിലൊരിടിയും
വെട്ടിയപ്പോളതാ
വീട്ടിലഞ്ചാറെലിയും ചത്തു!.
---------
കൈ വളറ്ന്നോ
കാല്‍ വളറ്ന്നോ
യെന്ന് നോക്കിയിരിക്കെ,
ഒരു നാളവളെന്നോടോതി
യെന്‍ കൈ പിടിക്കുക.
കൈ പിടിച്ച് നടത്തി
വളറ്ത്തി വലുതാക്കി
യവളെയെന്‍ സഖിയാക്കി
മടുത്തതിനാലൊരു നാള്‍
മറ്റുള്ളോറ്ക്ക് തുണയാക്കി
സഹായിച്ചിടുന്ന ഞാനെങ്ങനെ
പീഡനക്കേസിലറസ്റ്റിലായി?.
...............................
കരുംനുണ
-------------
കയ്യിലുള്ളയീയൊരെലി
ചത്തതിനൊപ്പമെന്‍ മനവും
ചത്തതിനാലെ
പ്പടിയിപ്പടിയൊരു ക്ലിക്കിടു
മെന്നോറ്ത്തപ്പോളെന്‍
ഹൃദയത്തിലൊരിടിയും
വെട്ടിയപ്പോളതാ
വീട്ടിലഞ്ചാറെലിയും ചത്തു!.
2008 ജൂലൈ 18, വെള്ളിയാഴ്‌ച
നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ
മഴക്കഥകള്, കവിതകളനവധി വായിച്ച്
തണുത്തുവിറച്ച് , ഫ്രീസറില്
വച്ചൊരു നേന്ത്രപ്പഴം കണക്കെ
കറുത്ത് കരുവാളിച്ച്,
യന്ത്രം സ്വിച്ച് ഓഫ് ചെയ്യാനാവാതെ
മരവിച്ച് വീഴുമൊരുനാള് ഞാനീ ബ്ലോഗില് .
അപ്പോള്, അപ്പോളീമരുഭൂവില്
ചുടുകാറ്റതിന്റെ രൌദ്രഭാവം
പൂണ്ടാഞ്ഞു വീശി ,
ചുട്ടുപഴുത്തൊരു മണൽ കൂന
കബർപോലെന്മേൽ
രൂപാന്തരപ്പെട്ടതിനടിയിൽപെട്ട്,
ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാൻ കല്ല്
വക്കാനാരുണ്ടീ ബൂലോകത്തിൽ?.
തണുത്തുവിറച്ച് , ഫ്രീസറില്
വച്ചൊരു നേന്ത്രപ്പഴം കണക്കെ
കറുത്ത് കരുവാളിച്ച്,
യന്ത്രം സ്വിച്ച് ഓഫ് ചെയ്യാനാവാതെ
മരവിച്ച് വീഴുമൊരുനാള് ഞാനീ ബ്ലോഗില് .
അപ്പോള്, അപ്പോളീമരുഭൂവില്
ചുടുകാറ്റതിന്റെ രൌദ്രഭാവം
പൂണ്ടാഞ്ഞു വീശി ,
ചുട്ടുപഴുത്തൊരു മണൽ കൂന
കബർപോലെന്മേൽ
രൂപാന്തരപ്പെട്ടതിനടിയിൽപെട്ട്,
ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാൻ കല്ല്
വക്കാനാരുണ്ടീ ബൂലോകത്തിൽ?.
ലേബലുകള്‍:
നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ
2008 ജൂൺ 21, ശനിയാഴ്‌ച
"പുഷ് പുള്‍" (ചെറു കഥ)
ലവല്‍ ക്രോസ് അടക്കാന്‍ തുടങ്ങുന്നതെയുള്ളു. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. പഴയ സിമന്റ് ബഞ്ചില്‍ സ്താനം പിടിച്ചു. പഴക്കം ചെന്നതിന്റെ പാടുകളല്ലാതെ സ്റ്റേഷന് ഒരു മാറ്റവും സംഭവിച്ചതായി തോന്നുന്നില്ല. കാലങ്ങളേറെ യത്രക്കാര്‍ക്കും മറ്റും തണലേകിയ ചീനി മരം അതിന്റെ തണല്‍ ശാഖകള്‍ കുറച്ച് കൂടെ അകലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. പാളത്തിനപ്പുറം, പഴയ കാലത്ത് അട്ടിയിട്ടിരുന്ന ചത്ത മരങ്ങള്‍ക്ക് പകരം വന്‍ തേക്ക് മരങ്ങള്‍ ജീവനോടെ നില്‍ക്കുന്നു.
മുമ്പ്, മഴക്കാലത്ത് ഒരു കായല്‍ പോലെ പരന്നു കിടന്നിരുന്ന വെള്ളത്തിനരികിലെ മരത്തടിയില്‍ കുറെ ആളുകള്‍ ചൂണ്ടയിട്ടിരിക്കും. അവരോടൊപ്പം പൊന്മകളും, കൊറ്റികളും തക്കം പാര്‍ത്ത് അവിടെയും ഇവിടെയുമായി ധാരാളം ഉണ്ടാവും. എല്ലാര്‍ക്കും ഇഷ്ടം പോലെ മീന്‍! ആലും കുണ്ടെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ വെള്ളക്കെട്ടിലെ മീന്‍ ഞങ്ങള്‍ക്കാറ്ക്കും ഇഷ്ടമായിരുന്നില്ല. അങ്ങാടിയിലെ തെണ്ടിപ്പിള്ളാറ്ക്കും, റയില്‍ പുറം പോക്കില്‍ താമസമാക്കിയിരുന്ന വെള്ളപ്പൊക്കാക്കാര്‍ എന്ന് ഞങ്ങള്‍ പറയുന്ന പുറം നാട്ടുകാര്‍ക്കും അവിടെയായിരുന്നു കക്കൂസ്. അകലെ മൊടപ്പിലാശേരി കുന്ന്. അതിന്റെ താഴ്വര തൊട്ട് ഇതു വരെ മഞ്ഞയും പച്ചയുമണിഞ്ഞ് കിടക്കുന്ന വയലേലകള്‍..... ഇന്നതെല്ലാം പുരയിടങ്ങള്‍ക്ക് വേണ്ടി മാറ്റപ്പെടുത്തിയിരിക്കുന്നു.
“ആരാത് കുഞ്ഞാനൊ....?എന്നെ ദുബായീന്ന് വന്നെ!
ശബ്ദം കേട്ട് മുഖമുയറ്ത്തി നോക്കി. ആളെ മനസ്സിലാക്കി മറുപടി പറയും മുമ്പെ അടുത്ത ചോദ്യം.
“ഞമ്മക്ക് ചായക്ക് എന്തേലും കിട്ട്യാ.....”
“എന്തേ കുഞ്ഞാനെ പണിക്കൊന്നും പോവാറില്ലെ”.
“എവടെ...വജ്ജ പണിട്ക്കാന്‍, തടി കൊണ്ട് കയ്യൂല കുഞ്ഞാനെ”.
എല്ലാവരെയും കുഞ്ഞാനെ എന്ന് വിളിക്കുന്ന കുഞ്ഞാന്‍...പഴയ കാലത്ത് വാഗണില്‍ മരത്തടി കേറ്റലും, വിറക് അട്ടിയിടലുമായിരുന്നു പണി. എത്ര കാശ് കിട്ടിയാലും തിന്ന് തീര്‍ക്കുന്ന, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത....നാട്ടുകാരുടെയെല്ലാം കുഞ്ഞാന്‍...!. അതു കൊണ്ട് തന്നെയായിരിക്കാം അയാള്‍ സമ്പാദിക്കാനും മറന്ന് പോയത്.
“എവിടെക്കാ സര്‍ക്കീട്ട്...?“
നീട്ടിയ നോട്ടുകള്‍ വാങ്ങി കീശയിലിട്ടു കൊണ്ട് കുഞ്ഞാന്‍ തുടര്‍ന്നു.
“ഒരു മോട്ടറ് വണ്ടി വാങ്ങിക്കൂടെ...അല്ലേലും ചില ഗള്‍ഫ് കാര്‍ ഭയങ്കര പിശുക്കാന്മാരാ...ങാ..ഞമ്മളെ പുസ്പുള്‍ വരാനായല്ലൊ അല്ലെ...?അതാകുമ്പൊ നല്ല കൊശീല്‍ പൊകാലൊ...” ചോദ്യവും ഉത്തരവും അയാള്‍ തന്നെ കണ്ടെത്തുന്നുണ്ടായിരുന്നു.
അയാള്‍ പറഞ്ഞത് ശരി തന്നെ, ഞാന്‍ പോകാനൊരുങ്ങുന്നത് ‘പുഷ്പുള്‍’ എന്ന് നാട്ടുകാര്‍ പറയുന്ന ട്രെയിനിന്‍ തന്നെ. അതും കമ്പനിയില് എല്ലാവരും ‘പുഷ്പുള്‍’ എന്ന് വിളിച്ചിരുന്ന് കാദര്‍ക്കയുടെ വീട്ടിലേക്ക്. രണ്ട് കൊല്ലം മുമ്പ് തകര്‍ന്ന ഹൃദയവുമായി ഗള്‍ഫില്‍ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞ എന്റെ സ്വന്തം കാദറ്ക്കയെ കാണാന്‍!.
എല്ലാവറ്ക്കും ബാപ്പയും, കാരണവരും, സുഹൃത്തുമായിരുന്നു കാദറ്ക്ക. സാധനങ്ങള്‍ അറബിയയില്‍ കേറ്റി സ്റ്റോറിലെത്തിക്കലും ക്ലീനിങ്ങുമായിരുന്നു അയാള്‍ക്ക് ജോലി. ‘അറബിയ‘ എന്ന് അറബിയില്‍ പറയുന്ന വണ്ടി മുമ്പോട്ട് തള്ളുകയും, അതേ പോലെ പിന്നിലാക്കി വലിക്കുകയും ചെയ്തിരുന്നത് കൊണ്ട് ആരോ തമാശയില്‍ ഇട്ട പേരാണ്‍ ‘പുഷ് പുള്‍‘ ഗള്‍ഫിലെത്തുമ്പഴേ മദ്ധ്യ വയസ്കനായിരുന്നു ടിയാന്‍. ആരെന്തു അറബിയില്‍ ചോദിച്ചാലും മറുപടി മലയാളത്തിലേ പറയൂ. അതെന്താ എന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു അയാള്‍ക്ക് ‘നമ്മള്‍ അറബി പഠിക്കുംപോലെ
ഓല്‍ക്ക് ന്താ മലയാളം പഠിച്ചൂടെ?’.
ഇവിടെ വന്നതിന്ന് ശേഷം നാല് പെണ്‍കുട്ടികളെ നിക്കാഹ് ചെയ്തയച്ചു. ശരീരം ചെയ്യുന്ന ജോലിക്ക് വഴങ്ങാതായെങ്കിലും, മനസ്സിലെ യുവത്വം എന്നും കാത്ത് സൂക്ഷിച്ചിരുന്നു കാദറ്ക്ക. അയാള്‍ എന്നും ചിരിച്ചും, മറ്റുള്ളവരെ ചിരിപ്പിച്ചും ജീവിച്ചു. അഞ്ചാമത്തേത് ഒരു ആണ്‍തരിയാണല്ലൊ എന്നതായിരുന്നു അയാള്‍ക്കാകെയുള്ള പ്രതീക്ഷ. അവന്റെ ഏതാവശ്യവും അപ്പപ്പോള്‍ നിറവേറ്റാന്‍ അയാള്‍ ധൃതി കാണിച്ചിരുന്നു.
കോളേജിലെത്തിയപ്പോള്‍ ഒരു ബൈക്ക് വേണമെന്ന് അവന്‍ നിറ്ബന്ധം. ഭാര്യയും, കൂട്ടുകാരും പറഞ്ഞു “വേണ്ട.. അവന്‍ അതിനായിട്ടില്ല!”.എലാവരോടും അയാള്‍ കനത്ത സ്വരത്തില്‍ മറുപടി പറഞ്ഞു: “ഇങ്ങളീ പറീണ മാതിരിയല്ല. അവന്റെ പൂതിയല്ലെ...?ഇന്നത്തെ കാലത്ത് കോളേജില്‍ പോക്ണോല്‍ക്ക് അതൊക്കെ വേണം”.അവന്റെ വളറ്ച്ചയില്‍ അയാള്‍ സ്വയം അഭിമാനം കൊണ്ടു.
അതിനും വേണ്ടി തികയാത്ത കാശ് പലരില്‍ നിന്നും തിരിമറി നടത്തി നാട്ടിലേക്കയച്ച്, എല്ലാം പിടിച്ചടക്കിയ ഒരു ജേതാവിനെ പോലെ അയാള്‍ ഊറ്റം കൊണ്ടു.
രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കാണും. ഒരു ഉച്ചക്കുള്ള വിശ്രമ സമയം എന്റെ മൊബൈലിലേക്ക് നാട്ടില്‍ നിന്നും ഒരു വിളി വന്നു. ഞാന്‍ മരവിച്ച പോലെയായി! റൂമിലെ മറ്റു സുഹൃത്തുക്കളെ സ്വകാര്യമായി അറിയിച്ചു. എല്ലാവരും തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു. കാദറ്ക്കയെ എങ്ങിനെ വിവരം അറിയിക്കും?. അവസാനം ഞാന്‍ തന്നെ.......
കാദറ്ക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല!. കരഞ്ഞിട്ടുമുണ്ടാവില്ല!.
........................
ട്രെയിന്‍ വലിയ ശബ്ദത്തോടെ വന്നു നിന്നു. യാത്രക്കാറ് ഇറങ്ങുകയും കേറുകയും ചെയ്തു. കയറ്റിറക്കു സാധന്നങ്ങളുമായി ചുമട്ടുകാരും. അനന്തതയുടെ കാണാപുറങ്ങളില്‍ കണ്ണും നട്ട് ഞാന്‍ ആത്മഗദം ചെയ്തു. “വേണ്ട...എനിക്കു കാണേണ്ട....കാണാന്‍ കഴിയില്ല! ആശയറ്റ, വിളറ്ത്ത എന്റെ കാദറ്ക്കയുടെ മുഖം!.” ഞാന്‍ കിതച്ചു കൊണ്ട്, കാലത്തിന്റെ പാടുകള്‍ വീഴ്ത്തിയ സിമന്റ് ബഞ്ചില്‍ അള്ളിപ്പിടിച്ചിരുന്നു. വണ്ടി തന്നെ വിഴുങ്ങുമോ എന്ന ഒരു ഭീതി!.
സ്റ്റേഷന്‍ മാസ്റ്ററ് കൊടി വീശി. വിസിലടിച്ചു. വണ്ടി ചൂളം വിളിച്ച് കറുത്ത പുക പടലങ്ങള്‍ പുറത്തേക്ക് തള്ളി, അടുത്ത വളവ് തിരിഞ്ഞ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന ട്രെയിന്‍ ടിക്കറ്റ് അലസമായി വലിച്ചെറിഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു.

2008 ജൂൺ 17, ചൊവ്വാഴ്ച
മനുഷ്യനെ വിഴുങ്ങിയ പാമ്പ്
'കാണാത്തവര്ക്ക് വേണ്ടി മാത്രം'
Do not fall asleep in the Jungle!!!!!!
(Just unbelievable!!)

For More Images Visit: www.askmeda.co.cc
2008 ജൂൺ 13, വെള്ളിയാഴ്‌ച
അണ്ടര്സ്റ്റാന്റ്
ആന്റിനയും അതിന്റെ അനുബന്ധ സാധനങ്ങളും ഡയനയില്‍ കേറ്റി. വണ്ടി പുറപ്പെടാന്‍ നേരം മുഹാസിബ് (കണക്കപ്പിള്ള) വിളിച്ചു പറഞ്ഞു “ഒഎബി ഒരു നൂറ് സ്റ്റാന്റ് അതിന്റെ കൂട്ടത്തില്‍ കേറ്റാന്‍ പറയൂ.”
................
സാധനങ്ങള്‍ ഇറക്കി ഡ്രൈവറ് തിരിച്ചു വന്നു. സ്റ്റാന്റ് മാത്രം ഇറക്കിയിട്ടില്ല.
“എന്തേ സ്റ്റാന്റ്....?”
“ഓറ്ഡറില്ലാത്ത സാധനം കേറ്റിയാ പിന്നെ......?.
ഞാന്‍ ഓഫീസിലെത്തി.
“ എന്തിനാ ഓറ്ഡറ് ഇല്ലാതെ സ്റ്റാന്റ് കേറ്റാന്‍ പറഞ്ഞത് ”.
“ങേ....ഓറ്ഡറ് തരാതെ കേറ്റാന്‍ പറയാന്‍ ഞാന്‍ ആരാ-----”.
“വീളിക്ക്”.
“നിനക്ക് വേണേങ്കി വിളിച്ചൊ”.
.....................
“ഹലൊ....നാസറെ എന്തെ സ്റ്റാന്റ് വേണ്ടെ?.
“ഞാന്‍ പറഞ്ഞില്ലല്ലൊ...... നിനക്കറിയില്ലെ സ്റ്റാന്റ് നിങ്ങളുടെത് ഞാന്‍ ഇറക്കാറില്ല എന്ന്?”.
“അറിയാം പക്ഷെ....ഇവന്‍ പറയുന്നു നീ പറഞ്ഞിട്ടാണെന്ന്. നീ എന്തിനൊക്കെയാ വിളിച്ച് പറഞ്ഞത്”.
“എന്റെ പൊന്നു ഒഎബി...ആ *അകുല്ലക്ക് ന്റെ അറബി എനിക്ക് മനസ്സിലാവൂല. അതിനാല്‍ ഞാന്‍ ഇംഗ്ലിഷിലാ സംസാരിച്ചത്. നൂറ് ഡിഷ് ഓറ്ഡറ് കൊടുത്തു. ലാസ്റ്റ് ഞാന്‍ അണ്ടറ്സ്റ്റാന്റ് എന്ന് ചോദിച്ചിരുന്നു. ഇനി അതെങ്ങാനും.....?”.
.................
ശരിയായിരുന്നു. ഞങ്ങളുടെ ഉല്പന്നത്തിന്റെ പേര്‍ ഹണ്ടറ് എന്നാണ്‍. കൂടെ അണ്ടറ്സ്റ്റാന്റ് എന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ ഇംഗ്ലിഷ് ശരിക്കറിയാത്ത *മസ് രി ഹണ്ടറിന്റെ സ്റ്റാന്റ് നൂറെണ്ണം എന്നൊ, അല്ലെങ്കില്‍ ഹണ്ട്രട് സ്റ്റാന്റ് എന്നൊ ധരിച്ചിരിക്കാം. കണക്കപ്പിള്ള അത് സമ്മതിച്ചു തന്നില്ലെങ്കിലും......
ഏതായാലും കുറച്ച് ദിവസത്തേക്ക് ജോലിക്കാറ്ക്ക് വകയായിരുന്നു.
ഇന്നും സാധനങ്ങള്‍ ലോഡ് ചെയ്യുമ്പോള്‍ പണിക്കാറ് പറയും.
ഒഎബീ...അണ്ടറ്സ്റ്റാന്റ്.....
*മസ് രി (ഈജിപ്ഷ്യന്‍)
*അകുല്ലക്ക് (ഞാന്‍ പറയട്ടെ, പറയുന്നത് കേള്‍ക്കു സുഹ്ര്ത്തെ)

2008 ജൂൺ 10, ചൊവ്വാഴ്ച
സമ്പാദ്യം
നല്ല തണുപ്പ് റൂമില്‍
വിയറ്ക്കുന്നു?
വയറ്റില്‍ പരവേശം
മൂത്ര ശങ്ക
നട്ടെല്ലിന്‍ വേധന
ഇടതു വശത്ത്
അല്ല നാഭിക്ക്
അതുമല്ല
വാരിയെല്ലിന്‍ താഴെ
അല്ലേയല്ല
എല്ലായിടത്തും
രണ്ടിന്‍ പോണം
ചറ്ദ്ദിക്കേണം
ഡ്രൈവറെവിടെ
കാറിന്‍ സീറ്റ് ചെറുതായൊ
സിഗ്നലിനെന്തിനു മൂന്നു നിറം
പച്ച മാത്രം പോരായിരുന്നൊ?
ഗ്ലൂക്കോസ്, ബാസ്കോപാന്‍
രക്തം, മൂത്രം
പോര സ്കാന്‍ തന്നെ വേണം
സ്ക്രീന്‍ ഒന്ന് പറയട്ടെ
ഭയപ്പെടേണ്ടതില്ല മോനേ
ഡെലിവറി പെയ്നാണ്‍?
കിഡ്നിയില്‍ നിറയെ കല്ല്
സഹിക്കുക, സഹിച്ചേ പറ്റൂ
മൂവായിരം പോയാലെന്ത്
ഹാവൂ...ആശ്വാസം
വീടിന്‍ മുന് വശം
മതില്‍ കെട്ടിയിട്ടില്ലല്ലൊ???!!!!
വിയറ്ക്കുന്നു?
വയറ്റില്‍ പരവേശം
മൂത്ര ശങ്ക
നട്ടെല്ലിന്‍ വേധന
ഇടതു വശത്ത്
അല്ല നാഭിക്ക്
അതുമല്ല
വാരിയെല്ലിന്‍ താഴെ
അല്ലേയല്ല
എല്ലായിടത്തും
രണ്ടിന്‍ പോണം
ചറ്ദ്ദിക്കേണം
ഡ്രൈവറെവിടെ
കാറിന്‍ സീറ്റ് ചെറുതായൊ
സിഗ്നലിനെന്തിനു മൂന്നു നിറം
പച്ച മാത്രം പോരായിരുന്നൊ?
ഗ്ലൂക്കോസ്, ബാസ്കോപാന്‍
രക്തം, മൂത്രം
പോര സ്കാന്‍ തന്നെ വേണം
സ്ക്രീന്‍ ഒന്ന് പറയട്ടെ
ഭയപ്പെടേണ്ടതില്ല മോനേ
ഡെലിവറി പെയ്നാണ്‍?
കിഡ്നിയില്‍ നിറയെ കല്ല്
സഹിക്കുക, സഹിച്ചേ പറ്റൂ
മൂവായിരം പോയാലെന്ത്
ഹാവൂ...ആശ്വാസം
വീടിന്‍ മുന് വശം
മതില്‍ കെട്ടിയിട്ടില്ലല്ലൊ???!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)